ഓപ്പറേഷൻ ഡി ഹണ്ട് ; ലഹരി വസ്തുക്കളുടെ ഉപയോഗവും വില്പനയും തടയൽ ; കോട്ടയം ജില്ലയിൽ 15 പേർ അറസ്റ്റിൽ ; 15 കേസുകൾ രജിസ്റ്റർ ചെയ്തു ; 30 ഓളം പേർ കരുതൽ തടങ്കലിൽ

ഓപ്പറേഷൻ ഡി ഹണ്ട് ; ലഹരി വസ്തുക്കളുടെ ഉപയോഗവും വില്പനയും തടയൽ ; കോട്ടയം ജില്ലയിൽ 15 പേർ അറസ്റ്റിൽ ; 15 കേസുകൾ രജിസ്റ്റർ ചെയ്തു ; 30 ഓളം പേർ കരുതൽ തടങ്കലിൽ

സ്വന്തം ലേഖകൻ

കോട്ടയം ജില്ലയിൽ ലഹരി വസ്തുക്കളുടെ ഉപയോഗവും വില്പനയും തടയുന്നതിന്റെ ഭാഗമായി ഓപ്പറേഷൻ ഡി ഹണ്ട് എന്ന പേരില്‍ പ്രത്യേക പരിശോധന നടത്തി. എ.ഡി.ജി.പി എം.ആർ അജിത്കുമാറിന്റെ നിർദ്ദേശത്തെതുടർന്നായിരുന്നു എല്ലാ ജില്ലയിലും പരിശോധന.

കോട്ടയം ജില്ലയിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എൻഡിപിഎസ് ആക്ട് പ്രകാരം 15 കേസുകൾ രജിസ്റ്റർ ചെയ്യുകയും 15 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരിൽ നിന്നായി കഞ്ചാവും, കഞ്ചാവ് ബീഡികളും പിടിച്ചെടുത്തു. കൂടാതെ മുൻപ് മയക്കുമരുന്ന് കേസുകളിലും മറ്റും ഉൾപ്പെട്ട 30 ഓളം പേരെ കരുതൽ തടങ്കലിലാക്കുകയും ചെയ്തു.

ജില്ലയിലെ എല്ലാ ഡിവൈഎസ്പി മാരെയും എസ്.എച്ച്.ഓ മാരെയും ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു പരിശോധന സംഘടിപ്പിച്ചത്. ശനിയാഴ്ച രാവിലെ ഏഴുമണി മുതൽ തുടങ്ങിയ പരിശോധന രാത്രി 12 മണി വരെയായിരുന്നു.