കുണ്ടും കുഴിയുമായി സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥ; വികെബി റോഡിന്‍റെ ശോചനീയാവസ്ഥയിൽ വലഞ്ഞ് യാത്രക്കാർ: മന്ത്രി ഇടപെട്ടിട്ടും നഗരസഭയ്ക്ക് കുലുക്കമില്ല

കുണ്ടും കുഴിയുമായി സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥ; വികെബി റോഡിന്‍റെ ശോചനീയാവസ്ഥയിൽ വലഞ്ഞ് യാത്രക്കാർ: മന്ത്രി ഇടപെട്ടിട്ടും നഗരസഭയ്ക്ക് കുലുക്കമില്ല

എറ്റുമാനൂര്‍: റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കാൻ സാമ്പത്തികമാണു പ്രശ്നമെങ്കില്‍ താൻ സഹായിക്കാമെന്ന് മന്ത്രി പറഞ്ഞിട്ടും റോഡ് നന്നാക്കാൻ നഗരസഭാധികൃതർ തയ്യാറാകുന്നില്ലെന്ന് ആക്ഷേപം.

പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന വി.കെ. ഭാര്‍ഗവന്‍ നായരുടെ (വികെബി) പേരിലുള്ള റോഡാണ് തകർന്നുകിടക്കുന്നത്.
നഗരസഭയിലെ 34, 35 വാര്‍ഡുകള്‍ അതിര്‍ത്തി പങ്കിടുന്ന റോഡ് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലേക്കുള്ള ഭക്തര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ ഉപയോഗിക്കുന്നതാണ്.

എംസി റോഡില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്ബോള്‍ ചെറിയ വാഹനങ്ങള്‍ ധാരാളമായി ഈ വഴി തിരിഞ്ഞുപോകാറുണ്ട്.
റോഡ് കുണ്ടും കുഴിയുമായി സഞ്ചാരയോഗ്യമല്ലാതായതോടെ ശക്തിനഗർ റെസിഡന്‍റ്സ് അസോസിയേഷന്‍ നഗരസഭയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ 2022-23 വര്‍ഷം വികസനഫണ്ടില്‍നിന്നും 3,60,000 രൂപ റോഡ് റീടാറിംഗിന് അനുവദിച്ചു. പക്ഷെ നിര്‍മാണം നടന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് അസോസിയേഷന്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ കത്തിന്, 2023-24 വര്‍ഷത്തില്‍ 6,05,000 രൂപ അനുവദിച്ചിട്ടുണ്ടെന്നും ടെന്‍ഡര്‍ നടപടികള്‍ നടന്നുവരികയാണെന്നും മറുപടി ലഭിച്ചു.
പക്ഷെ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടു മാസം മാത്രം ബാക്കി നില്‍ക്കുമ്പോഴും പ്രവൃത്തി എങ്ങുമെത്താതായതോടെയാണ് അസോസിയേഷന്‍ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രിക്കും നഗരസഭാ ചെയര്‍പേഴ്സണും നേരിട്ട് പരാതി നല്‍കിയത്.

മന്ത്രി ക്രിയാത്മകമായി ഇടപെട്ടിട്ടും നഗരസഭാധികൃതരുടെ ഭാഗത്തുനിന്നും അനുകൂല നടപടി ഉണ്ടാകുന്നില്ല.