കുടക്കച്ചിറയില്‍ അപകടഭീഷണി ഉയര്‍ത്തി കലുങ്ക്; പ്രതിസന്ധിയിലായി യാത്രക്കാർ; തിരിഞ്ഞു നോക്കാതെ അധികൃതർ

കുടക്കച്ചിറയില്‍ അപകടഭീഷണി ഉയര്‍ത്തി കലുങ്ക്; പ്രതിസന്ധിയിലായി യാത്രക്കാർ; തിരിഞ്ഞു നോക്കാതെ അധികൃതർ

കുടക്കച്ചിറ: കരൂര്‍ മരങ്ങാട്ടുപ്പള്ളി പഞ്ചായത്തുകളുടെ സംഗമ സ്ഥലമായ ആടുകാല ജംഗ്ഷനു സമീപം റോഡിന്റെ നേര്‍പകുതി ഭാഗത്ത് മാത്രമാണ് നിലവില്‍ കലുങ്കുള്ളത്.

എട്ടു മീറ്റര്‍ വീതിയുള്ള പിഡബ്യുഡി റോഡാണിത്. ബാക്കി പകുതി ഭാഗം തുറന്ന അവസ്ഥയിലാണ്. ഈ വഴിയില്‍ കൂടി സ്‌കൂള്‍ ബസ്സുകള്‍ ഉള്‍പ്പെടെയുള്ള നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്നുണ്ട്.

റോഡ് എട്ടു മീറ്റര്‍ വീതിയില്‍ പണി പൂര്‍ത്തിയാക്കി ഇരുവശങ്ങളും കോണ്‍ക്രീറ്റു ചെയ്തിട്ട് ഒരു വര്‍ഷത്തിലധികമായി. റോഡിന്‍റെ ഒത്ത നടുക്കായി സ്ഥിതി ചെയ്തിരുന്ന രണ്ട് കെഎസ്‌ഇബി വൈദ്യുതി പോസ്റ്റുകള്‍ നാട്ടുകാരുടെ ചെലവിലാണ് കഴിഞ്ഞ വര്‍ഷം മാറ്റി സ്ഥാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാര്‍ഡ്, ബ്ലോക്ക് , ജില്ലാപഞ്ചായത്തു മെമ്ബര്‍മാരെ നാട്ടുകാര്‍ വിവരം അറിയിക്കുകയും പരാതിയുടെ അടിസ്ഥാനത്തില്‍ നേരില്‍ വന്ന് കണ്ട് ബോദ്ധ്യപ്പെടുകയും ഉടന്‍ തന്നെ പരിഹരിക്കാമെന്ന് വാക്ക് നല്കുകയും ചെയ്തിട്ടും അവഗണന തുടരുന്നതില്‍ ജനങ്ങള്‍ പ്രതിഷേധത്തിലാണ്. വീതി കൂട്ടി പുതിയ കലുങ്ക് എത്രയും പെട്ടെന്ന് നിര്‍മ്മിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.