ഊട്ടിയില്‍ വീട് നിര്‍മാണത്തിനിടെ മതിലിടിഞ്ഞു; 7 മരണം:6 സ്ത്രീകളും 1 പുരുഷനുമാണ് മരിച്ചത്:

  സ്വന്തം ലേഖകൻ ഊട്ടി: ഊട്ടിയില്‍ വീട് നിര്‍മാണത്തിനിടെ മതിലിടിഞ്ഞുവീണ് ഏഴ് തൊഴിലാളികള്‍ മരിച്ചു.ആറ് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. വീട് പണിക്കായി കുഴിയെടുക്കുമ്പോഴായിരുന്നു അപകടം. കൂടുതൽ വിവരങ്ങൾ ലഭിച്ചു വരുന്ന തേയുള്ളു.  

വന്ദനദാസ് കൊലപാതകം സിബിഐ അന്വേഷണം സർക്കാർ എതിർക്കുന്നത് പോലീസിനെ സംരക്ഷിക്കാൻ: സജി മഞ്ഞക്കടമ്പിൽ:

  സ്വന്തം ലേഖകൻ കോട്ടയം: ഡോക്ടർ വന്ദനാദാസിന്റെ കൊലപാതകത്തിൽ ദുരൂഹതയുണ്ടന്നും കേരളാ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലന്നും കാണിച്ചു സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ കോടതിയിൽ ഹർജി സമർപ്പിച്ചപ്പോൾ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്നും പോലീസ് അന്വേഷണം തൃപ്തികരമാണെന്ന് പറഞ്ഞു സർക്കാർ കോടതിയിൽ എതിർത്തത് ദുരുദ്ദേശപരമാണെന്നും മാതാ പിതാക്കളുടെ ആഗ്രഹപ്രകാരം സി ബി ഐ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്നും യു ഡി എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. കേരളാ പോലീസിന്റെ അന്വേഷണങ്ങൾ രാഷ്ട്രീയ പ്രേരിതമായി മാത്രം […]

കോണ്‍ഗ്രസിനെ ഇത്ര മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ച ബിജെപിയെ ന്യായീകരിക്കാന്‍ ശ്രമിക്കരുത്, കോണ്‍ഗ്രസ് നിലപാട് പുനപരിശോധിക്കണം: കെ.വി തോമസ്

  സ്വന്തം ലേഖകൻ ഡൽഹി: കേന്ദ്രസര്‍ക്കാരിനെതിരായ യോജിച്ചുള്ള സമരത്തിലെ കോണ്‍ഗ്രസ് നിലപാട് പുനപരിശോധിക്കണമെന്ന് സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസ്. ന്യായമായ ആവശ്യങ്ങള്‍ക്കായാണ് കേന്ദ്രത്തിനെതിരെ ഡല്‍ഹിയില്‍ സമരം നടത്തുന്നത്. കോണ്‍ഗ്രസിനെ ഇത്ര മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ച ബിജെപിയെ ന്യായീകരിക്കാന്‍ ശ്രമിക്കരുതെന്ന് കെ.വി തോമസ് ഓര്‍മിപ്പിച്ചു. സംസ്ഥാനങ്ങളോട് കേന്ദ്രം ചിറ്റമ്മ നയം സ്വീകരിക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളും ഇപ്പോള്‍ അംഗീകരിക്കുകയാണെന്ന് കെ.വി തോമസ് ചൂണ്ടിക്കാട്ടി. കെ റെയില്‍ ഉള്‍പ്പെടെയുള്ളവ നിരവധി കത്ത് നല്‍കിയിട്ടും കേന്ദ്ര അനുമതിയില്ലാത്തതിനാല്‍ […]

കോട്ടയം മെഡിക്കൽ കോളേജിന് അഞ്ച് വെന്റിലേറ്റർ വാങ്ങാൻ ബിപിസിഎല്ലിന്റെ സി എസ് ആർ അനുവദിച്ചത് 68.45 ലക്ഷം; ഫണ്ട് നൽകിയത് തോമസ് ചാഴികാടൻ എംപിയുടെ ശുപാർശ കത്തിന്റെ അടിസ്ഥാനത്തിൽ

കോട്ടയം: മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിന് വെന്റിലേറ്ററും അനുബന്ധ ഉപകരണങ്ങളും വാങ്ങാൻ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി പിസിഎൽ) സി എസ് ആർ ഫണ്ടിൽ നിന്ന് 68.45 ലക്ഷം അനുവദിച്ചതായി തോമസ് ചാഴികാടൻ എം പി അറിയിച്ചു. ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തോമസ് ചാഴികാടൻ എംപി ബിപിസിഎൽ കോർപ്പറേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ അഭയരാജ് സിംഗ് ഭണ്ഡാരിക്ക് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പണം അനുവദിച്ചത്.   അത്യാഹിത വിഭാഗത്തിന് അടിയന്തിരമായി 5 വെന്റിലേറ്ററുകൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എംപിക്ക് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. […]

കോരുത്തോട് ഗ്രാമപഞ്ചായത്തില്‍ ജലജീവന്‍ മിഷൻ പദ്ധതിയിലുൾപ്പെടുത്തി സമ്പൂർണ്ണ കുടിവെള്ള പദ്ധതി ; മൂവായിരത്തിലധികം കുടുംബങ്ങളിൽ ശുദ്ധജലം എത്തിക്കും, നിർമ്മാണ ഉദ്ഘാടനം ഫെബ്രുവരി 10 ന്

  മുണ്ടക്കയം : സംസ്ഥാന ജലവിഭവ വകുപ്പിന് കീഴിൽ കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ കോരുത്തോട് പഞ്ചായത്തിൽ നടപ്പിലാക്കുന്ന സമ്പൂർണ്ണ ശുദ്ധജല വിതരണ പദ്ധതിയുടെ ഔപചാരികമായ നിർമ്മാണ ഉദ്ഘാടനം ഈ മാസം പത്താം തീയതി ഉച്ചകഴിഞ്ഞ് 2 മണിക്ക് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വച്ച് സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുo. സമ്മേളനത്തിൽ പത്തനംതിട്ട എംപി ആന്റോ ആന്റണി മുഖ്യപ്രഭാഷണം നടത്തും. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈൻ സ്വാഗതവും, വാട്ടർ അതോറിറ്റി […]

ഷീല നസീറിന്റെ കൂടെ അഭിനയിക്കില്ല എന്നു പറഞ്ഞു: അങ്ങനെയാണ് മറ്റൊരു നായിക നസീറിന്റെ ജോഡിയായിഎത്തിയത്:

  സ്വന്തം ലേഖകൻ കോട്ടയം: മലയാളത്തിലെ ഏറ്റവും ജനപ്രീതി നേടിയ ഉത്തമജോടിയായിരുന്നു പ്രേംനസീറും ഷീലയും . ഇവരുടെ പ്രണയവും പ്രണയലീലകളും പ്രണയ ഗാനങ്ങളും ആസ്വദിക്കാൻ വേണ്ടി മാത്രം സിനിമ കണ്ടിരുന്ന ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു . ഏകദേശം 120 – ഓളം സിനിമകളിൽ നായികാനായകന്മാരായി അഭിനയിച്ച് ലോക റെക്കോർഡ്‌ സൃഷ്ടിച്ച പ്രണയജോഡിയാണ് പ്രേംനസീറും ഷീലയും . എന്നാൽ ഇടക്കാലത്ത് ഇവർക്കിടയിൽ ഉണ്ടായ ഒരു ചെറിയ സൗന്ദര്യപ്പിണക്കം മൂലം ഷീല നസീറിന്റെ കൂടെ അഭിനയിക്കില്ല എന്നൊരു തീരുമാനമെടുത്തു. അങ്ങനെയാണ് അക്കാലത്തെ മാദക സൗന്ദര്യത്തിന്റെ അവസാനവാക്കായ […]

കുമരകം എബിഎം ഗവൻമെൻ്റ് യുപി സ്കൂളിൽ വാൾ ഓഫ് ലൗവ് സംഘടിപ്പിച്ചു:

  സ്വന്തം ലേഖകൻ കുമരകം: പരസ്പരം അറിയാതെ സ്നേഹസമ്മാനങ്ങൾ പങ്ക് വെക്കുവാനായി കോട്ടയം ജില്ലാ ഭരണകൂടം ആവിഷ്കരിച്ച വാൾ ഓഫ് ലൗവ് എന്ന പദ്ധതിയിൽ കുമരകം എ.ബി.എം ഗവൺമെൻ്റ് സ്കൂളും പങ്കാളികളായി. കുട്ടികൾ കൊണ്ട് വരുന്ന സ്നേഹസമ്മാനങ്ങൾ സ്കൂളിൽ പ്രദർശിപ്പിക്കുകയും മറ്റ് കുട്ടികൾക്ക് അവ ലഭിക്കാനുള്ള അവസരമൊരുക്കുകയും ചെയ്തു. ഹെഡ്മിസ്ട്രസ്സ് ടെസ്സി മോൾ പരിപാടി ഉദ്ഘാടനം ചെയ്തു. പി.റ്റി.എ. പ്രസിഡൻ്റ് ഷാനവാസ് ഖാൻ, പി.റ്റി.എ.വൈസ് പ്രസിഡൻ്റ് ബിന്ദു ഷൈൻ എന്നിവർ സംസാരിച്ചു.

പുഴവായിക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ ഉൽസവത്തോടനുബന്ധിച്ചു നടന്ന ഉൽസവബലി ദർശനം ഭക്തിസാന്ദ്രമായി

  സ്വന്തം ലേഖകൻ വൈക്കം: പുഴവായിക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ ഉൽസവത്തോടനുബന്ധിച്ചു നടന്ന ഉൽസവബലി ദർശനം ഭക്തിസാന്ദ്രമായി. വിശേഷാൽ പൂജകൾക്ക് ശേഷം തന്ത്രി മോനാട്ട് മന കൃഷ്ണൻ നമ്പൂതിരി, പ്രസാദ് ഭട്ടതിരി, ദിനിൽ ഭട്ടതിരി എന്നിവരുടെ കാർമികത്വത്തിലാണ് ഉൽസവബലി നടന്നത്. വെച്ചൂർ രാജേഷ്, ഉണ്ണിക്കണ്ണൻ എന്നിവരുടെ നേതൃത്വത്തിൽ മേളം ഒരുക്കി. പഞ്ചവാദ്യ കലാകാരൻ ഉണ്ണിക്കണ്ണനെ ദേവസ്വം പ്രസിഡണ്ട് എസ്. മധു പുരസ്കാരം നല്കി ആദരിച്ചു. ഒൻപതിന് ആറാട്ടോടെ ഉൽസവം സമാപിക്കും.

കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ( സി. ഒ. എ) വൈക്കത്ത് വൈദ്യുതി ഡിവിഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി:

  സ്വന്തം ലേഖകൻ വൈക്കം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ( സി. ഒ. എ) വൈക്കം വൈദ്യുതി ഡിവിഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കുറവിലങ്ങാട്, ചേർത്തല മേഖലകളുടെ ആഭിമുഖ്യത്തിലാണ് സമരം സംഘടിപ്പിച്ചത്. ചെറുകിട കേബിൾ ടിവി മേഖലയെ തകർക്കുന്ന കെഎസ്ഇബി നയം അവസാനിപ്പിക്കുക, ചെറുകിട കേബിൾ ടിവി ഓപ്പറേറ്റേഴ്സ് വൈദ്യുതി പോസ്റ്റിൽ കൂടി വലിച്ചിരിക്കുന്ന ഒന്നിലധികം കേബിളുകൾക്ക് അധിക വാടക ഈടാക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറുക. കോർപ്പറേറ്റുകളെ സഹായിക്കുന്ന കെഎസ്ഇബി നിലപാട് […]

കുട്ടികളായാൽ ഇങ്ങനെ വേണം: റോഡിലെ പൊടിശല്യത്തിനെതിരേ വിദ്യാർത്ഥികൾ പഞ്ചായത്ത് ഓഫീസിൽ പരാതി നൽകി:

സ്വന്തം ലേഖകൻ തലയോലപറമ്പ്: കുട്ടികളായാൽ ഇങ്ങനെ വേണം. ചെറുപ്പത്തിലേ പൊതു കാര്യങ്ങളിൽ പ്രതികരിക്കണം. റോഡിലെ പൊടി ശല്യത്തിനെതിരേ പരാതി നല്കി കുട്ടികൾ ശ്രദ്ധേയരായി. ഇടവട്ടം റോഡിൽ പൊടിശല്യം രൂക്ഷമായതിനെ തുടർന്ന് ശ്വാസതടസം നേരിട്ട വിദ്യാർഥികൾ പഞ്ചായത്ത് ഓഫീസിൽ നേരിട്ടെത്തിപരാതി നൽകി. ഇടവട്ടം ഗവൺമെൻ്റ് എൽ പി സ്കൂളിന് മുന്നിലൂടെ പോകുന്ന അറുപതിൽ – ചുങ്കം റോഡിൽ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കാനായി റോഡ് ജെസിബി ഉപയോഗിച്ചു വെട്ടിപ്പൊളിച്ചിട്ട് നാളുകളായി. റോഡ് അറ്റകുറ്റപ്പണി നടത്താത്തതിനാൽ പൊടി പാറി വിദ്യാർഥികൾ കടുത്ത ദുരിതത്തിലായതോടെ കുട്ടികളിൽ പലരേയും […]