play-sharp-fill

പൊലീസുകാരൻ ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകൻ അയർക്കുന്നം: വിഷം ഉള്ളിൽ ചെന്നു ചികിത്സയിൽ കഴിഞ്ഞിരുന്ന പോലീസ് ഉദ്യോഗസ്ഥർ മരിച്ചു.  അമയന്നൂർ പുളിയൻമാക്കൽ നെടുങ്കേരിൽ അനീഷ്​കുമാറാണ്​(41)മരിച്ചത്​.കോട്ടയം വിജിലൻസിലെ സിവിൽ പോലീസ് ഓഫീസറാ ഇദേഹത്തെ ദിവസങ്ങൾക്കു മുന്പാണു വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്. തുടർന്നു കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്​ച രാത്രിയിലായിരുന്നു മരണം.

വിനോദ സഞ്ചാരികളുടെ കാർ നിയന്ത്രണം വിട്ട് ആറ്റിലേയ്ക്ക് മറിഞ്ഞു: ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

സ്വന്തം ലേഖകൻ കുമരകം: ആലപ്പുഴയിൽ നിന്നും വിനോദ സഞ്ചാരത്തിനായി എത്തിയ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ആറ്റിലേയ്ക്കു മറിഞ്ഞു. അപകടമുണ്ടായപ്പോൾ, വിനോദ സഞ്ചാരികൾ ഹൗസ് ബോട്ടിലായതിനാൽ ഒഴിവായത് വൻ ദുരന്തം. ഡ്രൈവർമാത്രമേ അപകട സമയത്ത് കാറിനുള്ളിലുണ്ടായിരുന്നുള്ളൂ. അദ്ദേഹം അത്ഭുതകരമായി രക്ഷപെട്ടു കൈപ്പുഴ മുട്ട് ആറ്റിൽ വീണ കാറിൽ നിന്നും ഡ്രൈവറെ നാട്ടുകാർ സാഹസികമായി പുറത്തെടുക്കുകയായിരുന്നു. 26 നു വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. വേമ്പനാട്ടുകായലിലെ ബോട്ടു യാത്രക്കു ശേഷം തിരികെ മടങ്ങുന്നതിനായി ബോട്ട് ജെട്ടിയിൽ എത്തിയതായിരുന്നു സംഘം. ഇവരെ കയറ്റുന്നതിനായി കാറുമായി വരികയായിരുന്നു […]

കാൽകഴുകാൻ തോട്ടിലിറങ്ങിയ ആൾ മുങ്ങി മരിച്ചു

സ്വന്തം ലേഖകൻ കുമരകം: കാൽകഴുകാൻ കൈതോട്ടിലിറങ്ങിയ മധ്യവയസ്​കൻ മുങ്ങി മരിച്ചു.  കങ്ങഴ മൈലാടും ഭാഗത്ത് പാറയിൽ ശശിധരനാണ്​ (65) മരിച്ചത്​. ശനിയാഴ്​ച വൈകീട്ട്​ ആറിന്​ തിരുവാർപ്പ്​ മൂരിപ്പാറയിലായിരുന്നു സംഭവം. ബന്ധുവായ തിരുവാർപ്പ് മണലേച്ചിറ കൃഷ്ണൻകുട്ടിയുടെ കടയിലെ സഹായിയിരുന്നു. മീനച്ചിലാറി​െൻറ കൈവഴിയായ തോട്ടിൽ കൈയും കാലും കഴുകുന്നതിനിടെ തെന്നി വെള്ളത്തിലേക്ക്​ വീഴുകയായിരുന്നു. മൃതദേഹം കോട്ടയം ​െമഡിക്കൽകോളജ്​ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്​.

ശാസ്ത്രി റോഡിലെ ഓട നവീകരിക്കാൻ എം. എൽ. എ ഫണ്ട് അനുവദിക്കും; 30ന് ഉദ്യോഗസ്ഥരുടെ യോഗം – തിരുവഞ്ചൂർ രാധാക്യഷ്ണൻ

സ്വന്തം ലേഖകൻ കോട്ടയം: കയ്യേറ്റത്തെ തുടർന്ന് മാലിന്യം നിറഞ്ഞ് ഒഴുക്കു നിലച്ച ശാസ്ത്രി റോഡിലെ ഓട നവീകരിക്കാൻ തുക അനുവദിക്കുമെന്ന് തിരുവഞ്ചൂർ രാധാക്യഷ്ണൻ എം. എൽ. എ. ഓടയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ഓട നവീകരണത്തേക്കുറിച്ച് ആലോചിക്കുന്നതിനായി മെയ് 30ന് 11 മണിക്ക് കള്ട്രറ്റിൽ ബന്ധപ്പെട്ട വകുപ്പ് അധിക്യതരുടെ യോഗം വിളിച്ച് ചേർക്കും. നഗരത്തിലെ മാലിന്യങ്ങൾ മുഴുവൻ വന്നടിയുന്ന ഈ ഓടയുടെ ഒഴുക്ക് നിലച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് നഗരസഭ നവീകരണ ജോലികൾ ആരംഭിച്ചത്. കയ്യേറ്റക്കാർ് കെട്ടിടാവഷ്ടങ്ങളും, മാലിന്യങ്ങളും മറ്റും […]

പിണറായി സർക്കാരിന് നേട്ടം പറയാൻ യു. ഡി. എഫിൽ നിന്ന് കടമെടുക്കണമെന്ന് ഉമ്മൻചാണ്ടി.

കോട്ടയം: പിണറായി സർക്കാരിന് നേട്ടം പറയാൻ യു. ഡി. എഫിൽ നിന്ന് കടമെടുക്കണമെന്ന് ഉമ്മൻചാണ്ടി. സമാധാനം, മതനിരപേക്ഷത, വികസനം, സാമൂഹിക നീതി എന്ന തലക്കെട്ടിൽ താഴെ 14 ഉപതലക്കെട്ടിൽ 72 നേട്ടങ്ങളാണ് മെയ് 25ന് പരസ്യം ചെയ്തത്. രണ്ടു വർഷം കൊണ്ട് സർക്കാർ ഉണ്ടാക്കിയ നേട്ടങ്ങളാണിത്. അതിൽ വിരലിൽ എണ്ണാൻപോലുമൂള്ള നേട്ടങ്ങളില്ല. സർക്കാരുകളുടെ തുടർ പ്രക്രിയകൾ സ്വന്തം നേട്ടം എന്ന മട്ടിൽ അവതരിപ്പിച്ചിരിക്കുന്നു. മറ്റു നേട്ടങ്ങൾ വെറും പ്രസ്താവനകൾ എന്നല്ലാതെ വസ്തുതാപരമായ കണക്കുകൾ ഇല്ല. യു. ഡി. എഫ് സർക്കാരിന്റെ കാലത്ത് നിർമിച്ച് മുഖ്യമന്ത്രി […]

അമിത വേഗത്തിലെത്തിയ കാർ പോസ്റ്റിലിടിച്ചു: മദ്യലഹരിയിൽ കാറോടിച്ച ഡ്രൈവർക്ക് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ രാത്രിയിൽ അമിതവേഗത്തിൽ പാഞ്ഞ കാർ പോസ്റ്റിലിടിച്ച് ഡ്രൈവർക്ക് പരിക്ക്. വെള്ളിയാഴ്ച രാത്രി ഒൻപതുമണിയോടെ ശാസ്ത്രി റോഡിലായിരുന്നു അപകടം. ശാസ്ത്രി റോഡിൽ ഇറക്കം ഇറങ്ങിയെത്തിയ കാർ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. ഓടിക്കൂടിയ നാട്ടുകാരും, പൊലീസും ചേർന്നാണ് അപകടത്തിൽപ്പെട്ടയാളെ കാറിനുള്ളിൽ നിന്നു പുറത്തിറക്കിയത്. മണർകാട് സ്വദേശിയായ ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്നു പൊലീസ് കണ്ടെത്തി. അപകടത്തിൽ പരിക്കേറ്റ ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ശനിയാഴ്ച രാവിലെയോടെ വിട്ടയച്ചു.

ഇനി പ്ലാസ്റ്റിക്കില്ലാക്കാലം

സ്വന്തം ലേഖകൻ കോട്ടയം: പ്ലാസ്​റ്റികിനെ പടികടത്താൻ ബയോ ഡീഗ്രയിഡബിൾ ക്യാരി ബാഗുകളുമായി പരിസ്ഥിതി പ്രവർത്തകർ. കോട്ടയം കേ​ന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന ഗ്രീൻ ​ഫ്ര​േട്ടണിറ്റി, ഗ്രീൻ കോ-ഒാപറേറ്റീവ്​ സൊസൈറ്റി, റസിഡൻറസ്​ അസോസിയേഷൻ കൂട്ടായ്​മയായ കൊറാക്ക്​ എന്നിവയുടെ സഹകരണത്തോടെയാണ്​ പ്ലാസ്​റ്റികിനെ പൂർണമായും മാറ്റിനിർത്തുന്ന ബദൽ മുന്നോട്ടുവെക്കുന്നത്​. വിദേശരാജ്യങ്ങളിൽ ഉപയോഗിച്ചുവരുന്ന പോളിമർ നിർമിത ബയോ ഡീഗ്രയിഡബിൾ ക്യാരിബാഗുകൾ പൂർണമായും മണ്ണിൽ ലയിച്ചുചേരും. ഇതിന്​  90 മുതൽ 180 വ​െര ദിവസങ്ങൾ മതിയാകും. ക​േമ്പാസ്​റ്റബിൾ ക്യാരിബാഗ്​ നിർമിക്കാനും സംഭരിക്കാനും വിൽക്കാനും 50 മൈക്രോൺ നിബന്ധനയും ബാധകമല്ല. ഇതിനാൽ പ്ലാസിറ്റിക്​ ക്യാരിബാഗുകളെക്കാൾ 30 […]

കേരള ടൂറിസം പ്രൊമോട്ടേഴ്‌സ്​ ട്രസ്​റ്റ്​ ഉദ്​ഘാടനം ഞായഴാഴ്ച

സ്വന്തം ലേഖകൻ കോട്ടയം: കേരള ടൂറിസം പ്രെമോ​േട്ടഴ്​സ്​ ട്രസ്​റ്റി​െൻറ ഉദ്​ഘാടനം ഞായറാഴ്​ച കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടക്കും. വൈകീട്ട്​ മൂന്നിന്​ തിരുവഞ്ചൂർ രാധാകൃഷ്​ണൻ എം.എൽ.എ ഉദ്​ഘാടനം നിർവഹിക്കും. ജില്ല ​പഞ്ചായത്ത്​ പ്രസിഡൻറ്​ സഖറിയാസ്​ കുതിരവേലി അധ്യക്ഷത വഹിക്കും.  ​െക.ടി.പി.ടി വൺ മില്യൺ ക്ലബി​െൻറ ഉദ്​ഘാടനം അഡ്വ. കെ. സുരേഷ്​കുറുപ്പ്​ എം.എൽ.എയും ​കേരളീയം ഉദ്​ഘാടനം നഗരസഭാധ്യക്ഷ ഡോ. പി.ആർ.സോനയും  ടൂർ പാക്കേജി​െൻറ ഉദ്​ഘാടനം ഡി.ടി.പി.സി ജില്ല സെക്രട്ടറി ഡോ. ബിന്ദുനായരും നിർവഹിക്കും. വൈകീട്ട്​ ആറിന്​ ഗാനസന്ധ്യയുമുണ്ടാകും. പ്രവാസിമലയാളികളടക്കം 21 അംഗങ്ങൾ ചേർന്നാണ്​ ട്രസ്​റ്റ്​ രൂപവത്​കരിച്ചത്​. കേരളത്തിലേക്ക്​ […]

ആകാശപ്പാത ആകാശം മുട്ടുന്നു: പ്‌ളാറ്റ് ഫോമുകൾ വെള്ളിയാഴ്ച രാത്രി എത്തി

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിലെ ആകാശപ്പാതയുടെ പുറംഭാഗത്തെ പ്ലാറ്റ്​ഫോമി​െൻറ വൃത്താകൃതിയിലുള്ള ഉരുക്കുചട്ടക്കൂടി​െൻറ നിർമാണം​ ഇൗയാഴ്​ച പൂർത്തിയാക്കുമെന്ന്​ നിർമാണചുമതലയുള്ള കി​റ്റ്​കോ അധികൃതർ അറിയിച്ചു. എം.സി റോഡിൽ കാൽനടയാത്രക്കാർക്ക്​ സുഗമമായി സഞ്ചരിക്കാൻ നഗരമധ്യത്തില്‍ ശീമാട്ടി റൗണ്ടാനയിൽ നിര്‍മിക്കുന്ന ആകാശപ്പാതയുടെ പ്ലാറ്റ്​ഫോമുകളുടെ ഒരുഭാഗത്തിലാണ്​ ചട്ടക്കൂട്​ ഒരാഴ്​ച മുമ്പാണ്​ സ്ഥാപിച്ചത്​. പുറംഭാഗത്തെ എട്ടുതൂണുകളുമായി ബന്ധിപ്പിക്കുന്ന ചട്ടക്കൂട്​ ഇരുമ്പനത്തുനിന്നും വെള്ളിയാഴ്​ച അർധരാത്രിയോടെ എത്തും. നേരത്തെ എത്തിച്ച ചട്ടക്കൂടിനെക്കാൾ വലിപ്പമേറിയതിനാൽ പൊലീസിനെ ഉപയോഗിച്ച്​ ഗതാഗതനിയന്ത്രണം ഏർപെടുത്തിയാണ്​ സ്ഥാപിക്കുന്നത്​. അഞ്ചുറോഡുകൾ സംഗമിക്കുന്ന റൗണ്ടാനയിൽ വൃത്താകൃതിയിലെ പ്ലാറ്റ്​ഫോമുകളുടെ നിർമാണം പൂർത്തിയാക്കിയതിനുശേഷം മേൽക്കൂരയും നടപ്പാതയിൽ ടൈൽ പാകുന്ന […]

അഖില മലങ്കര മര്‍ത്തമറിയം വനിതാസമാജം ദേശീയ വാര്‍ഷിക സമ്മേളനത്തിന് തുടക്കം

സ്വന്തം ലേഖകൻ കോട്ടയം: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സുഭയുടെ അഖില മലങ്കര മര്‍ത്തമറിയം വനിതാസമാജത്തിന്റെ 86-ാമത് ദേശീയ വാര്‍ഷിക സമ്മേളനത്തിന് തൂത്തൂട്ടി മോര്‍ ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രത്തില്‍ തുടക്കമായി. കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മോര്‍ തീമോത്തിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. തോമസ് കെ. ഇട്ടി കോര്‍എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. ഇടുക്കി ഭദ്രാസനാധിപനും ധ്യാനകേന്ദ്രം ഡയറക്ടറുമായ സഖറിയാസ് മോര്‍ പീലക്സീനോസ് മുഖ്യപ്രഭാഷണം നടത്തി. വര്‍ഗീസ് ജേക്കബ് കോര്‍എപ്പിസ്‌കോപ്പ പഞ്ഞിക്കാട്ടില്‍,  ആന്‍ഡ്രൂസ് കോര്‍എപ്പിസ്‌കോപ്പ ചിരവത്തറ, ഫാ. ജെയിംസ് കുര്യന്‍ പുതിയപുരയിടത്തില്‍, ഫാ. ബിനോയി, ഫാ. ഏബ്രഹാം ഈപ്പന്‍ എന്നിവര്‍ […]