play-sharp-fill

അർക്കേഡിയ ബാറിൽ ക്ളോറിൻ ലീക്കായി; ബാറിൽ ഇരുന്നവർക്ക് അസ്വസ്ഥത

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനു സമീപത്തെ ബാർ ഹോട്ടലിൽ ക്ളോറിൻ ലീക്കായി ബാറിലെത്തിയവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായി പരാതി. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. അർക്കേഡിയ ഹോട്ടലിന്റെ താഴത്തെ നിലയിലുള്ള ബാറിലായിരുന്നു സംഭവം. ബാറിനുള്ളിൽ അൻപതിലേറെ മദ്യപാനികൾ ഈ സമയം ഉണ്ടായിരുന്നു. ഇവർ മദ്യപിച്ചു കൊണ്ടിരിക്കുന്നതിനിടെ അസ്വസ്ഥതയും ശ്വാസ തടസവും അനുഭവപ്പെടുകയായിരുന്നു. ഇതോടെ ഇവർ ബാറിനുള്ളിൽ നിന്നും ഇറങ്ങിയോടി. ബാറിലെ ചോർന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ഹോട്ടൽ അധികൃതർ പറഞ്ഞു. ഇതിനിടെ ബാറിനുള്ളിലുണ്ടായിരുന്നവരിൽ നിന്നും ബിൽ പിടിച്ചു […]

ജില്ലയിലെ ഈ സ്കൂളുകൾ തിങ്കളാഴ്ച അവധി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന   കോട്ടയംതാലൂക്കിലെ ഗവ.എൽ.പി.എസ് കണിയാംകുന്ന് മണർകാട്, ഗവ.എൽ.പി.എസ് അയർ കുന്നം,ഗവ.യു.പി.എസ് തിരുവാർപ്പ്, അമൃത എച്ച്.എസ് മൂലേടം ചങ്ങനാശ്ശേരി താലൂക്കിലെഎൻ.എസ്.എസ്.യു.പി.എസ് പുഴവാത്,ഗവ.എൽ.പി.എസ് പെരുന്ന,ഗവ.യു.പി.എസ് പെരുന്ന പടിഞ്ഞാറ് വൈക്കം താലൂക്കിലെ എസ്.എൻ.എൽ .പി.എസ് വൈക്ക പ്രയാർ  എന്നീ  സ്കൂളുകൾക്ക്  ജൂൺ 18 ന് തിങ്കളാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു

താഴത്തങ്ങാടി അറുപുഴയിൽ വാഹനാപകടം: കാർ തലകീഴായി മറിഞ്ഞു; കുടുംബം അത്ഭുതകരമായി രക്ഷപെട്ടു

സ്വന്തം ലേഖകൻ കോട്ടയം: താഴത്തങ്ങാടി അറുപുഴയിൽ വീണ്ടും കാർ അപകടം. നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന കുടുംബം അത്ഭുതകരമായി രക്ഷപെട്ടു. ആർക്കും സാരമായി പരിക്കേറ്റില്ല. എറണാകുളം കാക്കനാട് സ്വദേശികളായ ഏഴംഗ സംഘമാണ് കാറിലുണ്ടായിരുന്നത്. ശനിയാഴ്ച വൈകിട്ട് മൂന്നരയ്ക്കു ശേഷമായിരുന്നു അപകടം. എറണാകുളത്തു നിന്നു കോട്ടയത്തേയ്ക്കു പോകുകയായിരുന്നു വാഹനം. ഡ്രൈവർ ഉറങ്ങിപ്പോയതാണെന്നു സംശയിക്കുന്നു. മുന്നിൽ വരുന്ന ബൈക്ക് കണ്ട് ഡ്രൈവർ കാർ ഇടത്തേയ്ക്ക് വെട്ടിച്ചു. കാർ നേരെ ചെന്ന് ഇടിച്ചത് ആറ്റിന്റെ കൈവരിയിലായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ രണ്ടു തവണ […]

വായിൽ തോന്നുന്നത് ഓട്ടോയ്ക്കു കൂലി: നഗരത്തിൽ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ പിടിച്ചുപറി

സ്വന്തം ലേഖകൻ കോട്ടയം: നിയമവും നീതിയും കാറ്റിൽപറത്തി വായിൽതോന്നുന്നത് ഓട്ടോയ്ക്കു കൂലിയായി വാങ്ങി നഗരത്തിൽ ഓട്ടോഡ്രൈവർമാരുടെ പിടിച്ചുപറി. മിനിമം കൂലിയിൽ ഓടിയെത്താവുന്ന സ്ഥലത്തു പോലും വായിൽ തോന്നുന്ന കൂലിയാണ് ഈടാക്കുന്നത്. ഇന്ന് നാഗമ്പടം എസ്ച്ച് ആശുപത്രിയിൽ നിന്നും ശാസ്ത്രി റോഡ്   കെ.എസ്.ഇ.ബി ജംഗ്ഷൻ വരെ വരുന്നതിനു 30 രൂപയണ് ഓട്ടോഡ്രൈവർ ആവശ്യപ്പെട്ടത്. നഗരത്തിൽ സർവീസ് നടത്തുന്ന കെ.എൽ 05 എ.സി 3993 -ാം നമ്പർ ഓട്ടോറിക്ഷയാണ് യാത്രക്കാരനിൽ നിന്നും അമിത കൂലി ആവശ്യപ്പെട്ടത്. 500 മീറ്ററിൽ താഴെ ദൂരം മാത്രമാണ് എസ്.എച്ച് ആശുപത്രിയിൽ നിന്നും ശാസ്ത്രി റോഡിലെ കെ.എസ്.ഇ.ബി […]

നാഗമ്പടം പാലത്തിൽ അപകടം: ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ ചിത്രങ്ങൾ – രാജേഷ് രാമൻ നാഗമ്പടം: വീതികുറഞ്ഞ നാഗമ്പടം പാലത്തിൽ അപകടം. പാലത്തിലൂടെ കടന്നു പോയ സ്വകാര്യ ബസിനെ ഇടതുവശത്തു കൂടി മറികടക്കാനുള്ള ബൈക്ക് യാത്രക്കാരന്റെ ശ്രമമാണ് അപകടത്തിൽ കലാശിച്ചത്. യാത്രക്കാരൻ ബസിന്റെ അടിയിൽപെടാതിരുന്നതിനാൽ ഒഴിവായത് വൻ അപകടം. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയായിരുന്നു അപകടം.   പുതിയ നാഗമ്പടം പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നാഗമ്പടത്ത് നല്ല തിരക്കാണ്. ഇതിനിടെയാണ് വാഹനങ്ങൾ നിരനിരയായി നാഗമ്പടത്തെ പഴയ മേൽപ്പാലത്തിലേയ്ക്കു കയറിയത്. കല്ലറ റൂട്ടിൽ സർവീസ് നടത്തുന്ന പഴേപറമ്പിൽ ബസും ഈ സമയം […]

ഗണേഷ് കുമാർ MLA ക്കെതിരെ കേസെടുക്കണം: യൂത്ത്ഫ്രണ്ട് (എം)*

സ്വന്തം ലേഖകൻ കോട്ടയം:റോഡിന് വീതി ഇല്ലത്തതിനാൽ എംഎൽഎ യുടെ വാഹനം കടന്ന് പോകാൻ തടസ്സം നേരിട്ടു എന്ന പേരിൽ യുവാവിനെയും, മാതാവിനെയും കൈയ്യേറ്റം ചെയ്ത പത്തനാപുരം എംഎൽഎ ഗണെഷ് കുമാറിനെതിരെ പോലീസ് നടപടി സ്വീകരിക്കണം എന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.        സിനിമയിലേ പോലെ ജനങ്ങളുടെ മേൽ അധികാരത്തിന്റെ തണലിൽ വില്ലൻ റോൾ എടുത്ത് മുന്നോട്ട് പോകാനാണ് എംഎൽഎ യുടെ നീക്കം എങ്കിൽ വിലപ്പോകില്ല എന്നും സജി കുറ്റപ്പെടുത്തി.            പൊതുജനത്തിന്റെ […]

വെള്ളപ്പൊക്ക മേഖലയിൽ സഹായഹസ്തവുമായി ബിജെപി – ആർഎസ്എസ് പ്രവർത്തകർ

സ്വന്തം ലേഖകൻ വേളൂർ: വെള്ളപ്പൊക്കം കാരണം സ്വന്തം വീട്ടിൽ താമസിക്കാൻ ദുരിതമനുഭവിക്കുന്ന കുടുംബാംഗങ്ങൾ താമസിക്കുന്ന അഭയകേന്ദ്രമായ വേളൂർ സെന്റ് ജോൺസ് യുപി സ്‌കൂളിൽ അരിയും, പലവ്യഞ്ചന സാധനങ്ങളുമടങ്ങുന്ന സഹായവുമായി പ്രദേശത്തെ ബിജെപി ആർഎസ്എസ് പ്രവർത്തകർ രംഗത്ത്. നഗരസഭയുടെ 48 -ാം വാർഡിലെ നാലുകണ്ടം പ്രദേശത്തെ 32 വീടുകളിൽപ്പെട്ടവരാണ് അഭയകേന്ദ്രത്തിൽ താമസിക്കുന്നത്. ഇവർക്കു സഹായമായി വിതരണം ചെയ്ത അരി വിതരണം ആദ്യ വിതരണം യുവമോർച്ച ജില്ലാ വൈ: പ്രസിഡന്റ് വി പി മുകേഷ് നിർവ്വഹിച്ചു. ആർഎസ്എസ് പാറപ്പാടം സ്ഥല പ്രമുഖ് സി.എച്ച് ജിതിൻ, ശാഖാ മുഖ്യശിക്ഷക് […]

താഴത്തങ്ങാടിയിൽ കാർ മീനച്ചിലാറ്റിലേയ്ക്കു മറിഞ്ഞു; വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകൻ താഴത്തങ്ങാടി: പിന്നോട്ടെടുത്ത കാർ നിയന്ത്രണം വിട്ട് മീനച്ചിലാറ്റിലേയ്ക്കു മറിഞ്ഞു. കാർ ഡ്രൈവർ അത്ഭുകരമായി രക്ഷപെട്ടു. വെള്ളത്തിൽ മുങ്ങിയ കാർ അരമണിക്കൂറിനു ശേഷം അഗ്നിശമന സേനാ അധികൃതർ എത്തി ക്രെയിൻ ഉപയോഗിച്ചു ഉയർത്തി മാറ്റി. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. പള്ളിയിൽ പോകുന്നതിനായി കുമ്മനം സ്വദേശി വാടകയ്ക്ക് എടുത്ത വാഗണർ കാറാണ് കുമ്മനത്തിനു സമീപം നിയന്ത്രണം വിട്ട് തോട്ടിലേയ്ക്കു മറിഞ്ഞത്. കാറിനുള്ളിലിരുന്ന ഡ്രൈവർ വാഹനം പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ മറിയുകയായിരുന്നു. അപകടത്തെ തുടർന്നു ഓടിക്കൂടിയ നാട്ടുകാർ ചേർന്നു ഡ്രൈവറെ പുറത്തെടുത്തു. […]

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും കോട്ടയം നഗരസഭയിലേയും ആര്‍പ്പൂക്കര, അയ്മനം, കുമരകം, തിരുവാര്‍പ്പ്, മണര്‍കാട്, വിജയപുരം എന്നീ ഗ്രാമ പഞ്ചായത്തുകളിലേയും ഹയര്‍ സെക്കണ്ടറി വരെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗനവാടികള്‍ക്കും ജൂണ്‍ 14ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരോ ബോര്‍ഡുകളോ നടത്തുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ല. അദ്ധ്യാപകരും മറ്റു ജീവനക്കാരും സ്‌കൂളില്‍ ഹാജരാകണം.

കെവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം;നീനുവിന്റെ പഠന ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

തിരുവനന്തപുരം: ദുരഭിമാനക്കൊലയ്ക്ക് ഇരായായ കോട്ടയം സ്വദേശി കെവിന്റെ കുടുംബാഗംങ്ങള്‍ക്ക് 10 ലക്ഷം രൂപാ ധനസഹായം. വാടക വീട്ടില്‍ കഴിയുന്ന കുടുംബാംഗങ്ങള്‍ക്ക് വീടുവയ്ക്കുന്നതിനാണ് ധനസഹായമായി 10 ലക്ഷം രൂപാ നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. കൂടാതെ കെവിന്റെ ഭാര്യ നീനുവിന്റെ പഠന ചെലവ് ഏറ്റെടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.