താഴത്തങ്ങാടിയിൽ കാർ മീനച്ചിലാറ്റിലേയ്ക്കു മറിഞ്ഞു; വീഡിയോ ഇവിടെ കാണാം

താഴത്തങ്ങാടിയിൽ കാർ മീനച്ചിലാറ്റിലേയ്ക്കു മറിഞ്ഞു; വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകൻ

താഴത്തങ്ങാടി: പിന്നോട്ടെടുത്ത കാർ നിയന്ത്രണം വിട്ട് മീനച്ചിലാറ്റിലേയ്ക്കു മറിഞ്ഞു. കാർ ഡ്രൈവർ അത്ഭുകരമായി രക്ഷപെട്ടു. വെള്ളത്തിൽ മുങ്ങിയ കാർ അരമണിക്കൂറിനു ശേഷം അഗ്നിശമന സേനാ അധികൃതർ എത്തി ക്രെയിൻ ഉപയോഗിച്ചു ഉയർത്തി മാറ്റി.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. പള്ളിയിൽ പോകുന്നതിനായി കുമ്മനം സ്വദേശി വാടകയ്ക്ക് എടുത്ത വാഗണർ കാറാണ് കുമ്മനത്തിനു സമീപം നിയന്ത്രണം വിട്ട് തോട്ടിലേയ്ക്കു മറിഞ്ഞത്. കാറിനുള്ളിലിരുന്ന ഡ്രൈവർ വാഹനം പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ മറിയുകയായിരുന്നു. അപകടത്തെ തുടർന്നു ഓടിക്കൂടിയ നാട്ടുകാർ ചേർന്നു ഡ്രൈവറെ പുറത്തെടുത്തു. തുടർന്നു അതിവേഗം തന്നെ ഇയാളെ ജനറൽ ആശുപത്രിയിൽ എത്തിച്ചു.
അൽപ സമയത്തിനു ശേഷം സ്ഥലത്ത് എത്തിയ അഗ്നിരക്ഷാ സേനാ അധികൃതർ കാർ തോട്ടിൽ നിന്നും പ്ുറത്തെടുത്തു. കാറിനു സാരമായ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group