play-sharp-fill

കനത്ത മഴയും കാറ്റും: നഗരം മുങ്ങി; കാർ വെള്ളത്തിൽ മുങ്ങിയാൽ എന്ത് ചെയ്യണം

സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴയിൽ നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങി. ശാസ്ത്രി റോഡും കുര്യൻ ഉതുപ്പ് റോഡുമെല്ലാം വെള്ളക്കെട്ടായി മാറി. കനത്ത മഴയിൽ നഗരത്തിലെ ഓടകൾ നിറഞ്ഞ് കവിഞ്ഞാണ് കുര്യൻ ഉതുപ്പ് റോഡും ശാസ്ത്രി റോഡിലും വെള്ളം കയറിയത്. എം സി റോഡിലും നാഗമ്പടത്തും കോടിമതയിലും വെള്ളം കയറിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി. റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറുകളെല്ലാം വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്. കാറുകൾ വെള്ളത്തിൽ മുങ്ങിയാൽ എന്ത് ചെയ്യണം ? വെള്ളത്തിലായ വാഹനത്തിന് ഇൻഷുറൻസ് കിട്ടുമോ? ‌ മഴ കനത്തത്തോടെ […]

മഴക്കെടുതി വെള്ളപ്പൊക്കം: ദേശീയ ദുരന്തനിവാരണ സേന ജില്ലയിലെത്തി; പാലായിലും നഗരത്തിലും രക്ഷാപ്രവർത്തനം തുടങ്ങി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ അതിരൂക്ഷമായ വെള്ളപ്പൊക്കക്കെടുതിയിൽ നിന്നു രക്ഷപെടുത്താൻ ജില്ലയിൽ ദേശീയ ദുരന്തനിവാരണ സേന എത്തി. രണ്ടു യൂണിറ്റ് ദുരന്ത നിവാരണ സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനം നടത്താൻ ജില്ലയിൽ എത്തിയിരിക്കുന്നത്. കളക്ടറേറ്റിൽ എത്തിയ സേനാംഗങ്ങൾ രക്ഷാപ്രവർത്തനങ്ങൾക്കായി വിവിധ സ്ഥലങ്ങളിലേയ്ക്കു തിരിച്ചിട്ടുണ്ട്. കാലവർഷ രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ.രാജുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. 20 പേർ വീതമുള്ള രണ്ട് യൂണിറ്റാണ് പ്രത്യേക യൂണിഫോം ധരിച്ച് ജില്ലയിൽ എത്തിച്ചേർന്നിരിക്കുന്നത്. കളക്ടറേറ്റ് വളപ്പിൽവച്ച് തന്നെ സേനയെ രണ്ടായി തിരിക്കും. ഇതിൽ ഒരു […]

നാലാം ദിവസവും കനത്ത മഴ: കോട്ടയം നഗരവും പരിസരവും വെള്ളത്തിൽ; ചിത്രങ്ങൾ കാണാം

സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴയിൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. നാലാം ദിവസവും തുടരുന്ന കനത്ത മഴയാണ് ജില്ലയിൽ ദുരിത പെയ്ത്തിന് ഇടയാക്കിയത്. എം സി റോഡിൽ കോടിമതയിൽ വെള്ളം കയറി. മണ്ണിട്ട് ഉയർത്തിയ റോഡിലാണ് ഇപ്പോൾ വെള്ളം കയറിയിരിക്കുന്നത്. എം സി റോഡരികിലെ പമ്പും , സ്ഥാപനങ്ങളും വെള്ളത്തിൽ മുങ്ങി. കോടിമതയിൽ ബോട്ട് ജട്ടിയും കോടിമത പൊലീസ് സ്റ്റേഷൻ ക്യാന്റീനും സ്റ്റേഷന്റെ ഒരു ഭാഗവും വെള്ളത്തിൽ മുങ്ങി. എം ജി റോഡിലെ പച്ചക്കറി മാർക്കറ്റിന്റെ പ്രദേശം മുഴുവനും വെള്ളത്തിൽ മുങ്ങി. താഴത്തങ്ങാടിയും […]

ചേരിനിവാസികളുടെ പുനരധിവാസം ഉറപ്പാക്കും: തിരുവഞ്ചൂർ രാധാകൃഷ്ണൻ

സ്വന്തം ലേഖകൻ കോട്ടയം: ചേരിനിവാസികളുടെ പുനരധിവാസവും സംരക്ഷണവും ഉറപ്പു വരുത്തുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ. നഗരസഭ മുള്ളൻ കുഴിയിൽ നിർമിച്ച ഫ്ലാറ്റിന്റെ താക്കോൽദാനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള സാഹചര്യങ്ങൾക്ക് മാറ്റം വരുത്തണം. വരും തലമുറക്ക് ആവശ്യമായ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുകയും ചെയ്യണം. ചേരി നിവാസം പൂർണമായും ഒഴിവാക്കി മാതൃകാപരമായ ജില്ലയാക്കി കോട്ടയത്തെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 2.5 കോടി രൂപ മുതൽ മുടക്കിയാണ് മുള്ളൻകുഴിയിലെ 24 എസി.എസ് കുടുംബങ്ങൾക്കായിട്ടാണ് ഫ്ളാറ്റ് നിർമിച്ചത്. നഗരസഭ […]

കനത്ത മഴ: നഗരത്തിൽ കനത്ത നാശം; വൈദ്യുതി മുടങ്ങിയിട്ട് മണിക്കൂറുകൾ

സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴയിലും കാറ്റിലും നഗരത്തിലും പരിസരത്തും വൻ നാശം. പള്ളിപ്പുറത്ത് കാവിന് മുൻപിലെ കൂറ്റൻ ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞു വീണു. ഞായറാഴ്ച പുലർച്ചെ അഞ്ചു മണിക്കാണ് കൂറ്റൻ ആൽമരം കടപുഴകി വീണത്. ക്ഷേത്രം തുറക്കുന്നതിന് മുൻപായതിനാൽ ആർക്കും അപകടം ഉണ്ടായില്ല. അര മണിക്കൂർ കൂടി കഴിഞ്ഞിരുന്നെങ്കിൽ ക്ഷേത്രം തുറന്നേനെ. ഇവിടെ ഭക്തരുടെ വാഹനങ്ങൾ ഉണ്ടായേനെ. ഈ സമയത്ത് മരം വീണിരുന്നെങ്കിൽ വൻ അപകടം ഉണ്ടായേനേ. ശനിയാഴ്ച വൈകിട്ട് തുടങ്ങിയ മഴയിലും കാറ്റിലും ജില്ലയിലെ മിക്കയിടത്തും വൈദ്യുതി മുടങ്ങി. ജില്ല പൂർണമായും […]

നരേന്ദ്രമോദി സർക്കാരിന്റെ 4 വർഷത്തെ ഭരണനേട്ടങ്ങൾ ജനഹൃദയങ്ങളിൽ എത്തിക്കാൻ- യുവമോർച്ച

സ്വന്തം ലേഖകൻ കല്ലറ: കേന്ദ്ര സർക്കാരിന്റെ വിവിധ ജനക്ഷേമ പദ്ധതികൾ നേരിട്ടെത്തിനായി വൈക്കം നിയോജക മണ്ഡലം യുവമോർച്ച കമിറ്റിയുടെ നേതൃത്വത്തിൽ ബൈക്ക് റാലി നടത്തി. കല്ലറയിൽ നിന്നും ആരഭിച്ച ബൈക്ക് റാലി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിലുടെ വൈക്കം ടൗണിൽ സമാപിച്ചു. യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് വി പി മുകേഷ് നി: മ :പ്രസിഡന്റ് പത്മകുമാറിന് പാർട്ടി പതാക കൈമാറിക്കൊണ്ട് റാലി ഫ്ലാഗ് ഓഫ് ഉത്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ സെക്രട്ടറി ശ്യാംകുമാർ, എസ് സി മോർച്ച സംസ്ഥാന വൈ: പ്രസിഡന്റ് രമേശ് കാവിമറ്റം, […]

മൂന്നര വയസുള്ള കുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കൻ പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: മൂന്നര വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. നാട്ടകം മുട്ടം കുമ്പളാംപറമ്പിൽ വീട്ടിൽ രാജേഷി (മടുപ്പ് രാജേഷ് – 47 ) നെയാണ് ചിങ്ങവനം എസ് ഐ അനൂപ് സി. നായർ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു. ഒരാഴ്ച മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂളിൽ നിന്ന് വീട്ടിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാജേഷ് പീഡിപ്പിച്ചതായി വ്യക്തമായത്. വിവരമറിഞ്ഞെത്തിയ ചൈൽഡ് ലൈൻ പ്രവർത്തകർ പീഡനം സംബന്ധിച്ച് ചിങ്ങവനം പൊലീസിൽ […]

കേരളാ കോൺഗ്രസ്സ് (എം) യോഗം വെള്ളിയാഴ്ച

സ്വന്തം ലേഖകൻ കോട്ടയം : പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിനായി പിറവം, വൈക്കം, പാലാ നിയോജകമണ്ഡലങ്ങളിലെ കേരളാ കോൺഗ്രസ്സ് (എം) നിയോജകമണ്ഡലം, മണ്ഡലം പ്രസിഡന്റുമാരുടെ യോഗം വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണി മുതൽ പാർട്ടി വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പിയുടെ നേതൃത്വത്തിൽ പാലാ ബ്ലൂമൂൺ ഓഡിറ്റോറിയത്തിൽ കൂടുന്നതാണെന്ന് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, ജനറൽ സെക്രട്ടറി ജോസഫ് ചാമക്കാല എന്നിവർ അറിയിച്ചു.

എച് എൻ എൽ സ്വകാര്യവത്കരണത്തിനെതിരെ ആഗസ്ത് 20 ന് സംയുക്ത ട്രേഡ് യൂണിയൻ രാജ്ഭവൻ മാർച്ച്

സ്വന്തം ലേഖകൻ കോട്ടയം: കേന്ദ്ര പൊതുമേഖലാ സംരക്ഷണ കൺവൻഷൻ ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ് റിക്രിയേഷൻ ക്ലബ് ഹാളിൽ നടന്നു. സി ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറി സഖാവ് എളമരം കരിം എം പി കൺവൻഷൻ ഉദ്‌ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും, പൊതുമേഖലാ സ്വകാര്യവത്കരണത്തിനെതിരെയും കോടിയുടെ നിറം നോക്കാതെ തൊഴിലാളി വർഗ പ്രതിരോധങ്ങൾ ഉയർന്നുവരണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.കൺവെൻഷനിൽ കേരളത്തിലെ എല്ലാ കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളിൽ നിന്നും നൂറുകണക്കിന് പ്രതിനിധികൾ പങ്കെടുത്തു. ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് […]

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ സണ്ണി പാമ്പാടി തിരഞ്ഞെടുക്കപ്പെട്ടു

സ്വന്തം ലേഖകൻ കോട്ടയം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ സണ്ണി പാമ്പാടി തിരഞ്ഞെടുക്കപ്പെട്ടു. സണ്ണിക്ക് പന്ത്രണ്ട് വോട്ട് ലഭിച്ചപ്പോൾ ഇടതു മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച അഡ്വ.കെ.കെ രഞ്ജിത്തിന് എഴ് വോട്ട് ലഭിച്ചു. പി സി ജോർജിന്റെ ജനപക്ഷം അംഗം