ചേരിനിവാസികളുടെ പുനരധിവാസം ഉറപ്പാക്കും: തിരുവഞ്ചൂർ രാധാകൃഷ്ണൻ
സ്വന്തം ലേഖകൻ
കോട്ടയം: ചേരിനിവാസികളുടെ പുനരധിവാസവും സംരക്ഷണവും ഉറപ്പു വരുത്തുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ. നഗരസഭ മുള്ളൻ കുഴിയിൽ നിർമിച്ച ഫ്ലാറ്റിന്റെ താക്കോൽദാനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള സാഹചര്യങ്ങൾക്ക് മാറ്റം വരുത്തണം. വരും തലമുറക്ക് ആവശ്യമായ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുകയും ചെയ്യണം.
ചേരി നിവാസം പൂർണമായും ഒഴിവാക്കി മാതൃകാപരമായ ജില്ലയാക്കി കോട്ടയത്തെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 2.5 കോടി രൂപ മുതൽ മുടക്കിയാണ് മുള്ളൻകുഴിയിലെ 24 എസി.എസ് കുടുംബങ്ങൾക്കായിട്ടാണ് ഫ്ളാറ്റ് നിർമിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരസഭ ചെയർപേഴ്സൺ ഡോ.പി.ആർ സോന അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ സെക്രട്ടറി ജെ. മുഹമ്മദ് ഷാഫി റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ബിന്ദു സന്തോഷ് കുമാർ, വികസനകാര്യ കമ്മറ്റി ചെയർമാൻ ജോസ് പള്ളിക്കുന്നേൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ്
കമ്മറ്റി ചെയർമാൻ കെ.കെ പ്രസാദ്, ആരോഗ്യ കമ്മറ്റി ചെയർപേഴ്സൺ ലീലാമ്മ ജോസഫ്, വിദ്യാഭ്യാസ കലാ-കായിക കാര്യ കമ്മറ്റി ചെയർപേഴ്സൺ ലില്ലിക്കുട്ടി മാമ്മൻ, കൗൺസിലർമാരായ സി.എൻ സത്യനേശൻ, എം.പി സന്തോഷ് കുമാർ, ടി.സി റോയി, ടി.എൻ ഹരികുമാർ, കുഞ്ഞുമോൻ കെ.മേത്തർ എന്നിവർ ആശംസകൾ അർപ്പിച്ചു. വാർഡ് കൗൺസിലർ ജോബി ജോൺസൺ സ്വാഗതവും മുൻസിപ്പൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ ലത എം.എസ് നന്ദിയും പറഞ്ഞു.