മകൻ ഓടിച്ച സ്കൂട്ടറിൽ നിന്ന് വീണ് വീട്ടമ്മ മരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: മകൻ ഓടിച്ച സ്കൂട്ടറിൽ നിന്ന് റോഡിൽ തെറിച്ച് വീണ് വീട്ടമ്മ മരിച്ചു. മകന് പരിക്കേറ്റു. വേളൂർ കല്ലുപുരയ്ക്കൽ കളരിക്കാലായിൽ അജിയുടെ ഭാര്യ ശുഭ അജി (39) ആണ് മരിച്ചത്. മകൻ അജിൻ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാവിലെ ഒൻപതരയോടെ പുത്തനങ്ങാടി – തിരുവാതുക്കൽ റോഡിലായിരുന്നു അപകടം. നഗരത്തിൽ നിന്നു വീട്ടു സാധനങ്ങളും വാങ്ങി മടങ്ങുകയായിരുന്നു ശുഭയും മകൻ അജിനും. പുത്തനങ്ങാടി കുരിശ് പള്ളിക്ക് സമീപത്ത് വച്ച് വീട്ടിൽ നിന്ന് റോഡിലേയ്ക്ക് ഒരു ഇന്നോവ പിന്നോട്ടെടുത്തു. റോഡിലേയ്ക്ക് […]

ഇരുപത് വർഷമായി റോഡ് ടാർചെയ്തില്ല; ചെളിക്കുഴിയായ വഴിയിൽ കൃഷി ഇറക്കി നാട്ടുകാരുടെ പ്രതിഷേധം

സ്വന്തം ലേഖകൻ കോട്ടയം: ഇരുപത് വർഷമായി ടാറിംഗ് നടത്താതെ തകർന്ന് തരിപ്പണമായി ചെളിക്കുഴിയായ റോഡിൽ കൃഷിയിറക്കി നാട്ടുകാരുടെ പ്രതിഷേധം. കോട്ടയം പാറമ്പുഴ, തിരുവഞ്ചൂർ ചൈതന്യ റസിഡന്റ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തുരുത്തേൽക്കവല – ചീനിക്കുഴി റോഡ് ഇരുപത് വർഷമായി ടാർ ചെയ്യാതെ തകർന്ന് തരിപ്പണമായി കിടക്കുകയാണ്. നിരവധി തവണ നാട്ടുകാർ അധികൃതർക്ക് റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. എന്നാൽ ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ ഇവിടേയ്ക്ക് തിരിഞ്ഞു നോക്കിയില്ല.ഇതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്. റോഡിൽ നെൽ വിത്ത് വിതച്ച നാട്ടുകാർ വാഴ, ചേമ്പ് മുതലായ […]

വായനയെ പ്രോത്സാഹിപ്പിക്കാൻ കർമ്മ പദ്ധതിയുമായി ലൈബ്രറി കൗൺസിൽ

സ്വന്തം ലേഖകൻ കൂരോപ്പട: വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് ലൈബ്രറി കൗൺസിൽ കർമ്മ പരിപാടിക്ക് രൂപം നൽകുമെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സി. ബാബു പറഞ്ഞു . കൂരോപ്പടയിലെ വായനക്കാരുടെ കൂട്ടായ്മയായ വായനാവേദിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.താലൂക്ക് ലൈബ്രറി കൗൺസിൽ ഭരണ സമിതിയംഗം എം.ഡി. ശശിധരക്കുറുപ്പ് അധ്യക്ഷത വഹിച്ചു.സാമൂഹ്യ സാംസ്ക്കാരിക നേതാക്കളായ വി.എ.പുരുഷോത്തമൻ നായർ ,ഡോ.എം.ആർ.ഗോപാല കൃഷ്ണൻ, റ്റി.ഒ.ജോസഫ്, ഉമേശ്.റ്റി.നായർ, റ്റി.എം.ജോർജ്, അനിൽ കൂരോപ്പട, രാജൻ ചെമ്പകശ്ശേരിൽ, എം.പി.അന്ത്രയോസ്, എം.ജി.ഗോപാലകൃഷ്‌ണൻ നായർ, റ്റി.ജി.ബാലചന്ദ്രൻനായർ, റ്റി.ആർ.സുകുമാരൻനായർ, ഒ.പി.ജോൺ, സി.എ.മാത്യൂ, എം.സി. ജോണിക്കുട്ടി, ജയാ തങ്കപ്പൻ, തുടങ്ങിയവർ പ്രസംഗിച്ചു. […]

ദുരിതാശ്വാസ ക്യാമ്പിലേക്ക് 7500 കിലോ അരിയുമായി ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ; അരി ചൊവ്വാഴ്ച കളക്ടർക്ക് കൈമാറും

സ്വന്തം ലേഖകൻ കോട്ടയം: പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന സാധാരണക്കാർക്ക് 7500 കിലോ അരിയുമായി ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക്. അസോസിയേഷൻ ജില്ലാ യൂണിറ്റിന്റെ നേതൃത്വത്തിൽ  സമാഹരിച്ച രണ്ടര ലക്ഷത്തോളം രൂപ ഉപയോഗിച്ചാണ് അരി വാങ്ങി നൽകുന്നത്. ജില്ലയെ മൂന്ന് മേഖലകളായി തിരിച്ച്, കോട്ടയം , ചങ്ങനാശേരി വൈക്കം പ്രദേശങ്ങളിൽ ഈ അരി വിതരണം ചെയ്യും. ഇതിന് അവശ്യമായ അരി ചൊവ്വാഴ്ച റവന്യു അധികൃതർക്ക് കൈമാറും. ജൂലായ് 31 ചൊവ്വാഴ്ച രാവിലെ പത്തിന് കളക്ടറേറ്റിൽ നടക്കുന്ന ചടങ്ങിൽ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ […]

കോൺഗ്രസ് സായാഹ്‌ന ധർണ്ണ ചൊവ്വാഴ്ച

സ്വന്തം ലേഖകൻ അയർക്കുന്നം: തകർന്നടിഞ്ഞ അയർക്കുന്നം – ഏറ്റുമാനൂർ റോഡ് ബി.എം.ബി.സി നിലവാരത്തിൽ വീതി കൂട്ടി ടാർ ചെയ്യുക,അയർക്കുന്നം ടൗണിലെ പൊളിഞ്ഞ റോഡ് റീ ടാർ ചെയ്ത് വെള്ളകെട്ട് ഒഴിവാക്കുക, പുന്നത്തുറ കമ്പനിക്കടവ് പാലം റീ ടെൻഡർ ചെയ്യുക, പകുതി പണി പൂർത്തിയാക്കി നിർത്തിയ പാറേക്കടവ് പാലത്തിന്റെ പണി പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് അയർക്കുന്നം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലായ് 31 ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് അയർക്കുന്നത്ത് ധർണ നടത്തുമെന്ന് മണ്ഡലം പ്രസിഡണ്ട് ജോയി കൊറ്റത്തിൽ അറിയിച്ചു. ധർണ്ണ വൈകിട്ട് 5 […]

നഗരമധ്യത്തിലെ തുണിക്കടയിൽ മോഷണം: പ്രതി സി.സി.ടി.വിയിൽ കുടുങ്ങി; മോഷ്ടിച്ചത് സഹോദരിമാരുടെ പഴ്‌സും മൊബൈലും

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിലെ തുണിക്കടയിൽ നിന്നും യുവാവ് പഴ്‌സും മൊബൈൽ ഫോണും മോഷ്ടിക്കുന്ന വീഡിയോ വൈറലായി. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ നടന്ന മോഷണത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ചന്തക്കവലയിലെ മീരാൻ ടെക്‌സ്‌റ്റൈൽസിൽ എത്തിയ കുമരകം സ്വദേശികളായ സഹോദരങ്ങളുടെ പഴ്‌സും, മൊബൈൽ ഫോണുമാണ് മോഷ്ടാവ് കവർന്നത്. ശനിയാഴ്ച ഉച്ചയോടെ കടയിലെത്തിയ കുമരകം സ്വദേശിനികളായ സഹോദരിമാരുടെ പിന്നാലെയാണ് പ്രതിയും കടയിൽ എത്തിയത്. തുടർന്നു ഇയാൾ കടയ്ക്കുള്ളിൽ യുവതികൾക്കൊപ്പം ചുറ്റിത്തിരിയുന്നത് വ്യക്തമായി ക്യാമറയിൽ കാണാം. തുടർന്നു സഹോദരിമാർ വസ്ത്രം എടുക്കുമ്പോൾ പ്രതിയും ഇവർക്കൊപ്പം […]

യൂത്ത് ഫ്രണ്ട് (എം) ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളിയാകുന്നു

സ്വന്തം ലേഖകൻ കോട്ടയം: വെള്ളപൊക്ക കെടുതിയിൽപ്പെട്ട് ദുരിതമനുഭവിക്കുന്ന മേഖലകളിലെ ആളുകളെ സഹായിക്കുന്നതിന്റെ ഭാഗമായി യൂത്ത്ഫ്രണ്ട് എം ഭാരവാഹികളും, നേതാക്കളും ഭക്ഷ്യധാന്യങ്ങളും, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയ സാധനങ്ങൾ ജൂലായ് 31 ചൊവ്വാഴ്ച്ച, 9.30 ന് കോട്ടയം കേരളാ കോൺഗ്രസ് സംസ്ഥാന കമ്മറ്റി ഓഫീസിൽ എത്തിക്കുകയും , തുടർന്ന് ഭക്ഷ്യ സാധനങ്ങൾ ജില്ലാ കളക്ടർ നിർദേശിക്കുന്ന ദുരിത മേഘലയിൽ കേരളാ കോൺഗ്രസ് ചെയർമാൻ കെ.എം.മാണി സാർ വിതരണം ചെയ്യുന്നതുമാണ്, ചടങ്ങിൽ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിക്കും. പാർട്ടി വൈസ് […]

നഗരത്തിലെ പൊലീസ് സാന്നിധ്യത്തിനു തുരങ്കം വയ്ക്കുന്നതാര്: പഴയ പൊലീസ് സ്റ്റേഷൻ മൈതാനം വെറുതെ കിടക്കുമ്പോഴും പൊലീസ് ഇപ്പോഴും പരിധിയ്ക്ക് പുറത്ത്; പൊലീസിനെ പരിധിയ്ക്കു പുറത്തു നിർത്തി നഗരം നിയന്ത്രിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയക്കാർ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയുടെ തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പൊലീസ് സ്റ്റേഷനെ പരിധിയ്ക്കു പുറത്തേയ്ക്കു പറപ്പിച്ചിട്ട് ഇരുപത് വർഷം. നഗരമധ്യത്തിൽ പ്രവർത്തിച്ചിരുന്ന വെസ്റ്റ് പൊലീസ് സ്റ്റേഷൻ കോടിമതയിലെ തകർന്നകെട്ടിടത്തിലേയ്ക്കു മാറ്റാൻ പിന്നണിയിൽ പ്രവർത്തിച്ചതും ചരട് വലിച്ചതും നഗരത്തിലെ പ്രമുഖ രാഷ്ട്രീയ കക്ഷികൾ. നഗരസഭയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷൻ, ഷോപ്പിംഗ് കോംപ്ലസ് നിർമ്മിക്കാനെന്ന പേരിൽ പൊളിച്ച് മാറ്റി ഇരുപത് വർഷം കഴിഞ്ഞിട്ടും ഒരു കല്ല് പോലും ഇട്ടിട്ടില്ല. നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന ജോസ്‌കോ ജ്വല്ലറിയ്ക്ക് പാർക്കിംഗിനായി പഴയ പൊലീസ് സ്റ്റേഷൻ മൈതാനം മതിൽകെട്ടി തിരിച്ചു നൽകിയതൊഴിച്ചാൽ […]

വെള്ളപ്പൊക്കത്തിൽ വളം ഗോഡൗൺ വെള്ളത്തിൽ മുങ്ങി; നാട്ടുകാരുടെ കിണറ്റിൽ വിഷം കലർന്നു; വെള്ളപ്പൊക്ക ദുരിതത്തിൽ നിന്നും രക്ഷപെട്ടവർ വീണ്ടും ദുരിതക്കയത്തിൽ

സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴയിൽ ഉയർന്ന വെള്ളപ്പൊക്കത്തിനൊപ്പം ഒരു പ്രദേശത്തെയാകെ വിഷത്തിൽ മുക്കി ഒറു വളം ഗോഡൗൺ. പാറമ്പുഴ പുത്തേട്ട് കവലയിലെ വളം ഗോഡൗണാണ് നാട്ടുകാരുടെ മുഴുവൻ വെള്ളം കുടി മുട്ടിച്ചത്. ഒരാഴ്ച നീണ്ടു നിന്ന വെള്ളപ്പൊക്കത്തിൽ ഈ  ഗോഡൗൺ പൂർണമായും വെള്ളത്തിൽ മുങ്ങിയിരുന്നു. ഇതേ തുടർന്നു ഗോഡൗണിലെ 30 ചാക്ക് വളം സമീപ പ്രദേശത്തെ കിണറ്റിൽ കലരുകയായിരുന്നു. ട്രെയിൻ മാർഗം എത്തിച്ച യൂറിയ പുത്തേട്ട് സ്‌കൂളിനു സമീപത്തെ ഗോഡൗണിലാണ് സൂക്ഷിച്ചിരുന്നത്.  ഇതാണ് പ്രദേശത്തെ വീടുകളുടെ കിണറ്റിൽ കലർന്നത്. ഈ വെള്ളം ഉപയോഗിച്ചവർക്ക് […]

ഭാരത് ധർമ്മ യുവസേന: പ്രവർത്തക യോഗം 29 ന്

സ്വന്തം ലേഖകൻ കോട്ടയം: ഭാരത് ധർമ്മ യുവസേന കോട്ടയം ജില്ലാ പ്രവർത്തകയോഗം ജൂലായ് 29 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ടി ബി റോഡിൽ ഹോട്ടൽ ഐഡയ്ക്ക് എതിർവശമുള്ള റോട്ടറി ഹാളിൽ വച്ച് ബി.ഡി.ജെ.എസ്.സംസ്ഥാന ട്രഷറർ ഏ.ജി.തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. യുവസേന ജില്ലാ പ്രസിഡന്റ് സജീഷ് കുമാർ മണലേൽ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ബി.ഡി.ജെ.എസ്. ജില്ലാ പ്രസിഡന്റ് എം.പി.സെൻ മുഖ്യ പ്രസംഗവും യുവസേന സംസ്ഥാന വൈസ് പ്രസിഡന്റ് അനീഷ് ശ്രീരാജ് സംഘടനാ സന്ദേശവും നടത്തും. യോഗത്തിൽ ബി.ഡി.ജെ.എസ്. ജില്ലാ സെക്രട്ടറിമാരായ പി.അനിൽകുമാർ, കെ.പി.സന്തോഷ്, യുവസേന […]