നഗരമധ്യത്തിലെ തുണിക്കടയിൽ മോഷണം: പ്രതി സി.സി.ടി.വിയിൽ കുടുങ്ങി; മോഷ്ടിച്ചത് സഹോദരിമാരുടെ പഴ്‌സും മൊബൈലും

നഗരമധ്യത്തിലെ തുണിക്കടയിൽ മോഷണം: പ്രതി സി.സി.ടി.വിയിൽ കുടുങ്ങി; മോഷ്ടിച്ചത് സഹോദരിമാരുടെ പഴ്‌സും മൊബൈലും

സ്വന്തം ലേഖകൻ

കോട്ടയം: നഗരമധ്യത്തിലെ തുണിക്കടയിൽ നിന്നും യുവാവ് പഴ്‌സും മൊബൈൽ ഫോണും മോഷ്ടിക്കുന്ന വീഡിയോ വൈറലായി. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ നടന്ന മോഷണത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.


ചന്തക്കവലയിലെ മീരാൻ ടെക്‌സ്‌റ്റൈൽസിൽ എത്തിയ കുമരകം സ്വദേശികളായ സഹോദരങ്ങളുടെ പഴ്‌സും, മൊബൈൽ ഫോണുമാണ് മോഷ്ടാവ് കവർന്നത്. ശനിയാഴ്ച ഉച്ചയോടെ കടയിലെത്തിയ കുമരകം സ്വദേശിനികളായ സഹോദരിമാരുടെ പിന്നാലെയാണ് പ്രതിയും കടയിൽ എത്തിയത്. തുടർന്നു ഇയാൾ കടയ്ക്കുള്ളിൽ യുവതികൾക്കൊപ്പം ചുറ്റിത്തിരിയുന്നത് വ്യക്തമായി ക്യാമറയിൽ കാണാം. തുടർന്നു സഹോദരിമാർ വസ്ത്രം എടുക്കുമ്പോൾ പ്രതിയും ഇവർക്കൊപ്പം ചുറ്റിക്കറങ്ങി വസ്ത്രം തിരയുന്നത് കാണിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ പലതവണ ഒരുങ്ങിയ ശേഷം പഴ്‌സും കൈയിടുത്ത് തിടുക്കത്തിൽ കടന്നുപോകുന്ന ദൃശ്യങ്ങളാണ് സി.സി.ടിവിയിൽ പതിഞ്ഞിരിക്കുന്നത്.
5000 രൂപയും മൊബൈൽ ഫോണും പഴ്‌സിലുണ്ടായിരുന്നതായി യുവതികൾ പരാതിയിൽ പറയുന്നു. സംഭവത്തിൽ വെസ്റ്റ് പൊലീസ് കേസെടുത്തു. ചിത്രത്തിൽ കാണുന്ന യുവാവിനെപ്പറ്റി വിവരം ലഭിക്കുന്നവർ വെസ്റ്റ് പൊലീസ് സ്റ്റേഷനിലോ, സി.ഐ ഓഫിസിലോ എസ്.ഐയെയോ വിവരം അറിയിക്കുക. ഫോൺ – 0481 2567210, 9497980328, 9497987072.

മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യം ഞങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂhttps://www.facebook.com/ThirdEyeNewsLive/?hc_ref=ARRPKF65So_JHdI1bSxHO2z59XORDQJPUEIUeNsOL-hy4gJqTlxcYAsWrVLzg3oD2w4&fref=nf