വെള്ളപ്പൊക്കത്തിൽ വളം ഗോഡൗൺ വെള്ളത്തിൽ മുങ്ങി; നാട്ടുകാരുടെ കിണറ്റിൽ വിഷം കലർന്നു; വെള്ളപ്പൊക്ക ദുരിതത്തിൽ നിന്നും രക്ഷപെട്ടവർ വീണ്ടും ദുരിതക്കയത്തിൽ

വെള്ളപ്പൊക്കത്തിൽ വളം ഗോഡൗൺ വെള്ളത്തിൽ മുങ്ങി; നാട്ടുകാരുടെ കിണറ്റിൽ വിഷം കലർന്നു; വെള്ളപ്പൊക്ക ദുരിതത്തിൽ നിന്നും രക്ഷപെട്ടവർ വീണ്ടും ദുരിതക്കയത്തിൽ

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: കനത്ത മഴയിൽ ഉയർന്ന വെള്ളപ്പൊക്കത്തിനൊപ്പം ഒരു പ്രദേശത്തെയാകെ വിഷത്തിൽ മുക്കി ഒറു വളം ഗോഡൗൺ. പാറമ്പുഴ പുത്തേട്ട് കവലയിലെ വളം ഗോഡൗണാണ് നാട്ടുകാരുടെ മുഴുവൻ വെള്ളം കുടി മുട്ടിച്ചത്. ഒരാഴ്ച നീണ്ടു നിന്ന വെള്ളപ്പൊക്കത്തിൽ ഈ  ഗോഡൗൺ പൂർണമായും വെള്ളത്തിൽ മുങ്ങിയിരുന്നു. ഇതേ തുടർന്നു ഗോഡൗണിലെ 30 ചാക്ക് വളം സമീപ പ്രദേശത്തെ കിണറ്റിൽ കലരുകയായിരുന്നു. ട്രെയിൻ മാർഗം എത്തിച്ച യൂറിയ പുത്തേട്ട് സ്‌കൂളിനു സമീപത്തെ ഗോഡൗണിലാണ് സൂക്ഷിച്ചിരുന്നത്.  ഇതാണ് പ്രദേശത്തെ വീടുകളുടെ കിണറ്റിൽ കലർന്നത്. ഈ വെള്ളം ഉപയോഗിച്ചവർക്ക് ശരീരത്തിൽ ചൊറിച്ചിലും അസ്വസ്ഥതയും അനുഭവപ്പെട്ടു. ഈ വെള്ളം ഉപയോഗിച്ച് വച്ച ചോറിൽ നിന്നും ദുർഗന്ധവും അസ്വാഭാവികമായ രുചിയും അനുഭവപ്പെടുകയും ചെയ്തു. ഇതോടെയാണ് നാട്ടുകാർ പരാതിയുമായി നഗരസഭ അ്ംഗം വിനു ആർ.മോഹനെ സമീപിച്ചത്. തുടർന്നു ഇദ്ദേഹം തിങ്കളാഴ്ച നഗരസഭ ആരോഗ്യ വിഭാഗത്തെ വിളിച്ചു വരുത്തി. ഇവർ നടത്തിയ പരിശോധനയിൽ ഗോഡൗണിനു ലൈസൻസില്ലെന്നു കണ്ടെത്തി. ഈ ഗോഡൗൺ അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് നോട്ടീസും നൽകി. എന്നാൽ, വ്യാഴാഴ്ച സ്ഥിതിഗതികൾ ഗുരുതരമായതോടെ നാട്ടുകാർ വീണ്ടും പ്രതിഷേധവുമായി രംഗത്ത് എത്തി. തുടർന്നു തഹസീൽദാർ ബി.അശോകിന്റെ നേതൃത്വത്തിലുള്ള സംംഘം സ്ഥലത്ത് എത്തി. തുടർന്നു മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതരെ വിളിച്ചു വരുത്തി നടപടികൾ ആരംഭിച്ചു. ഇവിടെ എട്ടു വീട്ടിലെ കിണറ്റിൽ നിന്നുള്ള വെള്ളം മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ ശേഖരിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കു ശേഷം ഇവിടെ നിന്നുള്ള പരിശോധനാ ഫലം പുറത്തു വരും. ഇതുവരെ ഇവിടെ വൈള്ളം വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നു തഹസീൽദാർ അറിയിച്ചു.