എൻജിഒ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് തുടക്കമായി

എൻജിഒ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് തുടക്കമായി

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: എൻ.ജി.ഒ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് ഏറ്റുമാനൂരിൽ തുടക്കമായി. രാവിലെ പത്തിന് ജില്ലാ പ്രസിഡന്റ് രഞ്ജു കെ.മാത്യു പതാക ഉയർത്തി.

തുടർന്ന് ജില്ലാ കൗൺസിലും, ജില്ലാ കമ്മിറ്റി യോഗവും വ്യാപാര ഭവനിൽ നടന്നു. തുടർന്ന് വാർഷിക റിപ്പോർട്ട് ജില്ലാ സെക്രട്ടറി വി.പി ബോബിനും വരവ് ചിലവ് കണക്ക് ജില്ലാ ട്രഷറർ സഞ്ജയ് എസ് നായരും അവതരിപ്പിച്ചു. ശമ്പള പരിഷ്‌കരണം, ആരോഗ്യ ഇൻഷ്വറൻസ് , വകുപ്പുകളുടെ സംയോജനം, ഖാദർ കമ്മിഷൻ റിപ്പോർട്ട്, എൻപിഎസ് ജീവനക്കാരുടെ വിഷയങ്ങൾ എന്നിവ കൗൺസിൽ യോഗം ചർച്ച ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ സതീഷ് ജോർജ്, സാബു ജോസഫ്, അഷറഫ് പറപ്പള്ളി, സോജോ തോമസ്, പി.വി അജയൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബെന്നി ജോർജ്, ടി.ആർ പുഷ്പ, പി.എം ജോസഫ്, ജി.ആർ സന്തോഷ്, പി.എച്ച് ഹാരിസ് മോൻ, ഷീജാ ബീവി, കണ്ണൻ ആൻഡ്രൂസ് ജില്ലാ വനിതാ ഫോറം കൺവീനർ സ്മിത രവി എന്നിവർ പ്രസംഗിച്ചു.

ശനിയാഴ്ച രാവിലെ 9.30 ന് ഏറ്റുമാനൂർ പടിഞ്ഞാറേ നടയിൽ നിന്നും പ്രവർത്തകർ സമ്മേളന വേദിയായ തോംസൺ കൈലാസ് ഓഡിറ്റോറിയത്തിൽ ചേരും. പത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എംഎൽഎ യോഗം ഉദ്ഘാടനം ചെയ്യും. 11.30 ന് പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാറും, സംഘടനാ ചർച്ച ജനറൽ സെക്രട്ടറി കെ.എ മാത്യുവും ഉദ്ഘാടനം ചെയ്യും.

3.30 ന് ചേരുന്ന യാത്രയയപ്പ് – സുഹൃദ് സമ്മേളനം കെ.പി.സിസി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്യും. 4.30 ന് ചേരുന്ന ജില്ലാ കൗൺസിൽ യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.