ബിഗ് ബസാറിന്റെ ബിഗ് കുരുക്ക്: പരസ്യം കിട്ടിയതിനാൽ മനോരമയും മിണ്ടുന്നില്ല; നഗരത്തെ ശ്വാസം മുട്ടിച്ച് ബിഗ് ബസാറിന്റെ കച്ചവടം; പാർക്കിംഗിന് സ്ഥലമില്ലാത്തിടത്ത് കോഴകൊടുത്ത് തട്ടിപ്പ് കെട്ടിടവും

സ്വന്തം ലേഖകൻ കോട്ടയം: ഓണക്കച്ചവടമെന്ന് മലയാള മനോരമയിൽ പരസ്യം കൊടുത്ത ബിഗ് ബസാർ നഗരത്തെ ശ്വാസം മുട്ടിക്കുന്നു. മലയാള മനോരമ അടക്കമുള്ള മാധ്യമങ്ങളും, നഗരസഭയും റോഡ് നിർമ്മിച്ച കെ.എസ്.ടി.പിയും എല്ലാം കച്ചവട ഭീമന് കുടപിടിച്ച് നിന്നതോടെ നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി. ഒരു മാസം മുൻപ് പ്രവർത്തനം ആരംഭിച്ച ബിഗ് ബസാറിന്റെ ബിഗ് കുരുക്കാണ് ഇപ്പോൾ നഗരത്തിലെ സാധാരണക്കാരെ അടക്കം മണിക്കൂരുകളോളം വലയ്ക്കുന്നത്. റോഡരികിൽ ചെറിയ വണ്ടികൾ കണ്ടാൽ പെറ്റിയടിക്കുന്ന പൊലീസ് ഏമാന്മാർ റോഡിൽ കുരുക്ക് തീർക്കുന്ന വ്യവസായ ഭീമന്റെ മുന്നിലെ വാഹന നിരയ്‌ക്കെതിരെ ഒരക്ഷരം […]

നാട്ടകം വിഎച്ച്എസ്ഇയിൽ പത്ത് ലക്ഷത്തിന്റെ പദ്ധതിയുമായി നഗരസഭ

സ്വന്തം ലേഖകൻ കോട്ടയം: നഗരസഭയുടെ വാർഷിക പദ്ധതി പ്രകാരം അനുവദിച്ച 10 ലക്ഷം രൂപയുടെ കമ്പ്യൂട്ടറുകളുടെയും സയൻസ് ലാബ് ഉപകരണങ്ങളുടെയും വിതരണോത്ഘാടനം നാട്ടകം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭാധ്യക്ഷ ഡോ. പി . ആർ സോന നിർവ്വഹിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ ജോസ് പള്ളിക്കുന്നേൽ, കെ. കെ പ്രസാദ്, ലീലാമ്മ ജോസഫ്, കൗൺസിലർമാരായ ശങ്കരൻ, അഡ്വ.ടിനോ കെ തോമസ്, പ്രിൻസിപ്പാൾ സജൻ എസ്.നായർ, ഹെഡ്മിസ്ട്രസ് മാരായ ജയലക്ഷ്മി, ജി.സുജാത തുടങ്ങിയവർ പ്രസംഗിച്ചു.

അമലിഗിരിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു: 25 ഓളം പേർക്ക് പരിക്കേറ്റു

സ്വന്തം ലേഖകൻ കോട്ടയം: അമലഗിരിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 25 ഓളം പേർക്ക് പരിക്കേറ്റു. എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന  റോസ് മേരി ആർദ്ര ബസുകളാണ് കൂട്ടിയിടിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന റോസ് മേരി ബസ് ഏറ്റുമാനൂർ ഭാഗത്തു നിന്നു വരികയായിരുന്നു. ഏറ്റുമാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് ആർദ്ര. എതിർ ദിശയിൽ നിന്നു വന്ന ബസുകൾ നേർക്കൂനേർ കൂട്ടിയിടിക്കുകയായിരുന്നു. റോസ് മേരി ബസ് മറ്റൊരു ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമെന്നു ഗാന്ധിനഗർ എസ്.ഐ […]

കനത്ത മഴ: ജില്ലയിലെ ചിലയിടങ്ങളിൽ അവധി

സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. അതിരൂക്ഷമായ മഴയെ തുടർന്ന് മീനച്ചിൽ പ്രദേശത്ത് ഉരുൾപൊട്ടാനുള്ള സാധ്യത അടക്കം കണക്കിലെടുത്താണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മീനച്ചിൽ താലൂക്കിലെ ഹയർസെക്കൻഡറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് വെള്ളിയാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, മുൻ നിശ്ചയ പ്രകാരം പ്രഖ്യാപിച്ചിരിക്കുന്ന പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

എന്തിനാ പൊലീസേ ഇങ്ങനെ പിടിച്ചു പറിക്കുന്നത്: സെൻട്രൽ ജംഗ്ഷനിൽ ട്രാഫിക്ക് പൊലീസിന്റെ പോക്കറ്റടി; പാർക്കിംഗില്ലാത്ത നഗരത്തിൽ എവിടെ വണ്ടിയിട്ടാലും കൊള്ള

സ്വന്തം ലേഖകൻ കോട്ടയം: പൊളിച്ചിട്ടിരിക്കുന്ന തിരുനക്കര മൈതാനം, ജോസ്‌കോ പാർക്ക് ചെയ്ത ശേഷം മിച്ചമുണ്ടെങ്കിൽ മാത്രം ഇട നൽകുന്ന പഴയ പൊലീസ് സ്റ്റേഷൻ മൈതാനം.. പിന്നെ അല്ലറ ചില്ലറ റോഡരികുകളും.. നഗരത്തിൽ ആകെ വാഹന പാർക്കിഗിനായി സൗകര്യമുള്ളത് ഈ ചെറിയ ഇടങ്ങൾ മാത്രമാണ്. ഇവിടെയാണ് കയ്യിലൊരു മഞ്ഞ കുറിയുമായി പൊലീസ് എത്തുന്നത്. നഗരത്തിൽ അനധികൃത പാർക്കിംഗ് തടയുന്നതിനു പൊലീസ് നടത്തുന്ന ഈ ഇടപെടൽ ഗുണം ചെയ്യുന്നതുമുണ്ട്. പക്ഷേ, ഇവിടെ പ്രശ്‌നമാകുന്നത് കാര്യമായ കുരുക്കില്ലാത്ത സെൻട്രൽ ജംഗ്ഷന്റെയും ഗാന്ധിനസ്‌ക്വയറിന്റെയും ഇടനാഴിയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കുള്ള ബുക്ക്ഡ് […]

സി പി എം നേതാവ് വി.ആർ ഭാസ്കരൻ അന്തരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: സി.പി.എം മുൻ സംസ്ഥാന കമ്മിറ്റി അംഗവും സിഐടിയു മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന വി ആർ ബി എന്ന വി .ആർ ഭാസ്ക്കരൻ അന്തരിച്ചു. ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദിർ ഘകാലം സി ഐ ടി യു കോട്ടയം ജില്ലാ പ്രസിഡൻറായിരുന്നു. സി പി എമ്മിന്റെ ആദ്യകാല സംഘാടകനും നേതാവുമാണ്. ജില്ലയിൽ തൊഴിലാളികളെ അണി നിരത്തി തൊഴിലാളി സംഘടന കെട്ടിപ്പെടുക്കുന്നതിൽ നിർണായക ശക്തിയായിരുന്നു. മികച്ച ട്രേഡു യൂണിയനിസ്റ്റ് . അവിവാഹിതനാണ്. സംസ്കാരം പിന്നീട്.

വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്നവർക്ക് കിറ്റ് വിതരണം നടത്തി

സ്വന്തം ലേഖകൻ അയർക്കുന്നം: അയർക്കുന്നം ഡവലപ്പ്മെന്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആറുമാനൂർ തേവലത്തുരുത്തേൽ ഭാഗത്ത് അരി വിതരണം നടത്തി. വെള്ളപ്പൊക്കത്തിന്റെ കെടുതി രൂക്ഷമായി അനുഭവിച്ച പ്രദേശമായിരുന്നു ഇത്. പ്രസിഡണ്ട് ജോയി കൊറ്റത്തിൽ ഉദ്ഘാടനം നടത്തി.സെക്രട്ടറി മുരളീ കൃഷ്ണൻ അദ്ധ്വക്ഷത വഹിച്ചു. ലിസമ്മ ബേബി, ജോയിസ് കൊറ്റത്തിൽ,അജിത്ത് കുന്നപ്പള്ളി, എബ്രാഹം ഫിലിപ്പ്, ഷിനു ചെറിയാന്തറ, ജോസ് വാതല്ലൂർ,എം.ജി ഗോപാലൻ, സഞ്ജേഷ് മോൻ,ജോസ് കുഞ്ചറക്കാട്ടിൽ തുടങ്ങിയവർ നേതൃത്വം നല്കി.

വെള്ളപ്പൊക്കം ഒഴിഞ്ഞതോടെ മീനച്ചിലാർ അപകട ഭീതിയിൽ; പലയിടത്തും തീരം ഇടിയുന്നു

സ്വന്തം ലേഖകൻ അയർക്കുന്നം: നീറിക്കാട് മുതലവാലേൽ കാക്കതോട് റോഡിൽ പൊട്ടനാനിക്കൽ  ഭാഗത്ത് മീനച്ചിലാറിന്റെ തീരം അപകടകരമായി രീതിയിൽ ഇടിയുന്നു. നിരവധി ഭാരവാഹനങ്ങളും, സ്കൂൾ ബസുകളും ,സ്വകാര്യ വാഹനങ്ങളും ഓടുന്ന റോഡാണ് ആറിന്റെ  തീരത്തുള്ളത്.തിരുവഞ്ചൂർ, ഏറ്റുമാനൂർ ബൈപാസ്  റോഡ്, കോട്ടയം ടൗൺ,മെഡിക്കൽ കോളേജ് തുടങ്ങി നിരവധി ഭാഗങ്ങളിലേക്ക് പ്രദേശവാസികൾ ആശ്രയിക്കുന്ന റോഡാണിത്. ജനപ്രതിനിധികളായ ജോയിസ് കൊറ്റത്തിൽ, ബിനോയി മാത്യു തുടങ്ങിയവർ നാട്ടുകാരുടെ  നേതൃത്വത്തിൽ കയറും ചുവന്നതുണികളും ഇവിടെ  വലിച്ചുകെട്ടി അപകടസൂചന നല്കിയിട്ടുണ്ട്.ഈ ഭാഗത്തുള്ള നിരവധി വീടുകളും അപകടഭീക്ഷണിയിലാണ്. മിക്ക  വീടുകളുടെയും ചുവർ ഉൾപ്പടെ വിണ്ടിരിക്കുകയാണ്. ബന്ധപ്പെട്ട  […]

കങ്ങഴ മഹാദേവക്ഷേത്രത്തിലെ കൊമ്പൻ വിശ്വനാഥൻ ചെരിഞ്ഞു

സ്വന്തം ലേഖകൻ കറുകച്ചാൽ: കങ്ങഴ മഹാദേവക്ഷേത്രത്തിലെ കൊമ്പൻ കങ്ങഴ ദേവസ്വം വിശ്വനാഥൻ ചരിഞ്ഞു. രണ്ടാഴ്ചയിലേറെയായി വയറിനു അസുഖബാധിതനായ കൊമ്പൻ ചികിത്സയിലായിരുന്നു. ഇതിനിടെ ഞായറാഴ്ച പുലർച്ചെയോടെയാണ് അന്ത്യം സംഭവിച്ചത്. 22 വയസുണ്ടായിരുന്നു. പന്ത്രണ്ടു വർഷം മുൻപാണ് കൊല്ലം പുത്തൻകുളം ഗ്രൂപ്പിൽ നിന്നും കങ്ങഴ ദേവസ്വം അധികൃതർ കൊമ്പനെ വാങ്ങുന്നത്. കങ്ങഴയിലെ ക്ഷേത്രത്തിലെ എല്ലാ എഴുന്നെള്ളത്തുകൾക്കും ഇവനെയാണ് ഉപയോഗിച്ചിരുന്നത്. തലയെടുപ്പിലും സ്വഭാവത്തിലും മിടുക്കനായ കൊമ്പൻ ഇതുവരെയും കാര്യമായ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നില്ലെന്ന് ദേവസ്വം പ്രസിഡന്റ് മധുസൂധനക്കുറുപ്പ് പറഞ്ഞു. രണ്ടാഴ്ച മുൻപ് കൊമ്പന് വയറിനു അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. തുടർന്നു വെറ്റിനറി ആശുപത്രി […]

പോപ്പുലർ ഫ്രണ്ട് തീവ്രവാദം: എഴുതാനല്ല പൊരുതാൻ യുവമോർച്ച:  ജാഗ്രത സമ്മേളനങ്ങൾ അഞ്ചു മുതൽ

സ്വന്തം ലേഖകൻ കോട്ടയം: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതകത്തിൽ എസ്.ഡി.പി.ഐ കോട്ടയം ജില്ലയിലെ പ്രവർത്തകരും പങ്കാളികളായതായി അന്വോഷണത്തിൽ വ്യക്തമായ സാഹചര്യത്തിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങൾ പരിശോധിച്ച് കർശന നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാകണമെന്ന് യുവമോർച്ച ആവശ്യപ്പെട്ടു. ഭീകരപ്രവർത്തനങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത് 2007 ലെ വാഗമൺ സിമിയുടെ ആയുധ പരീശീലന ക്യാംമ്പിലൂടെയാണ്. അതിന്റെ ചുമതല കോട്ടയം സ്വദേശി പി.എ ശാദുലിക്കായിരുന്നു. അതിനു ശേഷം 2010-ൽ തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം അധ്യാപകനായ ടി.ജെ ജോസഫിന്റെ വലതുകൈ പോപ്പുലർ ഫ്രണ്ട് ഭീകരർ […]