നാഷണല്‍ ലോക് അദാലത്ത് കോട്ടയത്ത് ജൂലൈ 13ന്

സ്വന്തം ലേഖകൻ കോട്ടയം:  ജില്ലാ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 13ന് ദേശീയ ലോക് അദാലത്ത് നടത്തും. കോടതിയുടെ പരിഗണനയിലുള്ള കേസുകള്‍, കുടുംബകോടതിയിലെ കേസുകള്‍,  വാഹനാപകട നഷ്ടപരിഹാരം, പണമിടപാട്, എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍, ജലവിഭവ വകുപ്പ്, കെ.എസ്.ഇ.ബി, രജിസ്ട്രേഷന്‍, ലേബര്‍ തുടങ്ങിയ   വകുപ്പുകള്‍ കക്ഷിയായ  കേസുകള്‍  തുടങ്ങിയവ പരിഗണിക്കും.കോടതിയുടെ പരിഗണനയില്‍  എത്താത്ത  പരാതികളും  അദാലത്തില്‍ ഉള്‍പ്പെടുത്തും.പരാതികള്‍  താലുക്ക്  ലീഗല്‍ സര്‍വീസസ് കമ്മിറ്റിയില്‍ നേരിട്ടോ തപാല്‍ മുഖേനയോ ജൂലൈ ആറിനകം നല്‍കാം. വിശദ വിവരങ്ങള്‍ക്ക് അതത് താലുക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുമായി ബന്ധപ്പെടണം. അദാലത്തിന്‍റെ […]

ആര്‍.ടി.എ യോഗത്തില്‍ പരിഗണിച്ചത് 109 അപേക്ഷകള്‍; ബസുകളുടെ മത്സര ഓട്ടം തടയണമെന്ന് യാത്രക്കാരുടെ സംഘടന

സ്വന്തംലേഖകൻ കോട്ടയം : ബസുകൾ അപകടകരമായ രീതിയില്‍ മത്സര ഓട്ടം നടത്തുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാതല റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്ക് പരാതി. കൊടും വളവുകളും നടപ്പാതയിലെ സ്ഥല പരിമിതിയും കണക്കിലെടുക്കാതെ കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ അതിവേഗത്തില്‍ പായുന്നത് ബസ് യാത്രക്കാരുടെയും മറ്റു വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരുടെയും ജീവന് ഭീഷണി ഉയര്‍ത്തുന്നതായി യാത്രക്കാരുടെ സംഘടന നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.  (ജൂണ്‍ 27) നടന്ന യോഗത്തില്‍ പരാതി ആര്‍.ടി.എ ഫയലില്‍ സ്വീകരിച്ചു.സമയക്രമം കൃത്യമായി പാലിച്ചാണ് ബസുകള്‍ സര്‍വീസ് നടത്തുന്നതെന്ന് ഉറപ്പാക്കാന്‍ ബസ് സ്റ്റാന്‍ഡുകളില്‍ പഞ്ചിംഗ് സംവിധാനം […]

ഇതര സംസ്ഥാന തൊഴിലാളികളുടെ വൃത്തിഹീനമായ ക്യാമ്പുകള്‍ അടച്ചു പൂട്ടും

സ്വന്തംലേഖകൻ കോട്ടയം:പകര്‍ച്ച വ്യാധി നിയന്ത്രണത്തിന് സംയുക്ത സ്ക്വാഡ് രൂപീകരിക്കും പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് ജില്ലയില്‍ വിവിധ വകുപ്പുകളുടെ സംയുക്ത സ്ക്വാഡ് രൂപീകരിക്കും. വിവിധതരം പനി, ജലജന്യരോഗങ്ങള്‍ എന്നിവയുടെ വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ശുചിത്വമിഷന്‍, ഭക്ഷ്യസുരക്ഷാ വകുപ്പ്, കൃഷി വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ പ്രതിനിധികള്‍ അടങ്ങുന്ന സ്ക്വാഡുകളാണ് പ്രവര്‍ത്തിക്കുക. ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇന്‍റര്‍ സെക്ടറല്‍ കമ്മിറ്റി തുടര്‍ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു.എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ബോട്ടില്‍ ബൂത്ത് സേവനം […]

മലയോര വിദ്യാഭ്യാസ മേഖലയിൽ വിജയഭേരി മുഴക്കുവാൻ സമഗ്ര പദ്ധതി ഒരുങ്ങുന്നു

സ്വന്തംലേഖകൻ മുണ്ടക്കയം. പൊതുവിദ്യാഭ്യാസ സംരക്ഷണത്തി ന്റെ ഭാഗമായി ഗവൺമെൻറ് എയ്ഡഡ് സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് വേണ്ടിയും,എല്ലാ വിദ്യാർത്ഥികൾക്കും ഉന്നതവിദ്യാഭ്യാസ വിജയം സാധ്യമാകുന്ന തരത്തിലും ഉള്ള മികവുറ്റ വിദ്യാഭ്യാസപദ്ധതി കോട്ടയം ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിൽ നടപ്പിലാക്കുന്നു. പദ്ധതിയുടെ ഭാഗമായുള്ള പ്രാഥമിക യോഗം മുണ്ടക്കയം മുണ്ടക്കയം സിഎംഎസ് ഹൈസ്കൂളിൽ വച്ച് നടന്നു. ഡി. ഇ. ഒ കെ.ആഷിഷിന്റെ അധ്യക്ഷത  വഹിച്ചു.    കോട്ടയം ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിലെ 18 ഹൈ സ്കൂളിലെ ഹെഡ്മാസ്റ്റർമാർ, പിടിഎ പ്രസിഡണ്ട് മാർ , എം. പി. ടി. […]

സ്ത്രീകൾക്കും കുട്ടികൾക്കും സേവനം വിരൽ തുമ്പിൽ;വണ്‍സ്റ്റോപ്പ് സെന്‍ററിന് 49 ലക്ഷം അനുവദിച്ചു

സ്വന്തംലേഖകൻ കോട്ടയം :പീഡനത്തിന് ഇരകളാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിയന്തര സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന വണ്‍ സ്റ്റോപ്പ് സെന്‍റര്‍ ആരംഭിക്കുന്നതിന് ജില്ലയ്ക്ക് 49 ലക്ഷം രൂപ അനുവദിച്ചു. ആദ്യഘട്ടമായി 24 ലക്ഷം രൂപ ജില്ലാ കളക്ടറുടെ പേരില്‍ ലഭ്യമായിട്ടുണ്ട്. അതിക്രമത്തിന് വിധേയരാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ചികിത്സ, കൗണ്‍സിലിംഗ്, താമസ സൗകര്യം, നിയമ സഹായം എന്നിവ വണ്‍ സ്റ്റോപ് സെന്‍ററില്‍ ലഭ്യമാകും. സാമൂഹ്യനീതി വകുപ്പിന്‍റെ നേതൃത്വത്തില്‍ ജൂലൈ 30നകം താത്കാലിക സെന്‍റര്‍ ആരംഭിക്കാനും വിപുല സൗകര്യങ്ങളുളള കെട്ടിടത്തിന്‍റെ നിര്‍മ്മാണം ഈ വര്‍ഷം തന്നെ പൂര്‍ത്തീകരിക്കാനുമാണ് ലക്ഷ്യമിടുന്നത്. […]

സാക്ഷര കോട്ടയത്തിന് മുപ്പത് വയസ്; സ്വപ്നം സാക്ഷാത്കരിച്ചവര്‍ക്ക് നഗരത്തിന്‍റെ ആദരം

സ്വന്തംലേഖകൻ കോട്ടയം : സമ്പൂർണ സാക്ഷരത നഗരം എന്ന ഖ്യാതി സ്വന്തമായതിന്‍റെ മുപ്പതാം വാര്‍ഷിക ദിനത്തില്‍ സ്വപ്ന നേട്ടത്തിലേക്ക് കൈപിടിച്ചു നടത്തിയവര്‍ക്ക് കോട്ടയത്തിന്‍റെ ആദരം. മുനിസിപ്പാലിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ 1989ലെ സാക്ഷരതാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ നഗരസഭാ കൗണ്‍സിലര്‍മാര്‍, എന്‍.എസ്.എസ് കോ-ഓര്‍ഡിനേറ്റര്‍മാര്‍, സാക്ഷരതാ പ്രവര്‍ത്തകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ആദരിച്ചു. അക്ഷരങ്ങളുടെ പിന്‍ബലമില്ലാതെ നാടിന്‍റെ വികസനം സാക്ഷാത്കരിക്കാനാവില്ലെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത അദ്ദേഹം പറഞ്ഞു. സാക്ഷരതാ പ്രവര്‍ത്തന മികവിനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ രാഷ്ട്രീയ യുവ പുരസ്കാരം നേടിയ ഇന്ദുലേഖയെയും 15 വര്‍ഷത്തിലധികമായി സാക്ഷരതാ […]

ഓപ്പറേഷൻ സാഗർ റാണി: ജില്ലയിൽ പിടിച്ചെടുത്തത് 15 കിലോ പഴകിയ മീൻ; 16 സ്ഥാപനങ്ങൾക്ക് നോട്ടീസ്; രണ്ടു സ്ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കും

തേർഡ് ഐ ബ്യൂറോ കോട്ടയം: ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ മീൻ മാർക്കറ്റുകളിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് 15 കിലോ പഴകിയ മീൻ. അമോണിയം അടക്കമുള്ള രാസവസ്തുക്കൾ ചേർത്ത് മീൻ വിറ്റ 16 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയപ്പോൾ രണ്ടെണ്ണത്തിൽ നിന്നും പിഴ ഈടാക്കി. എന്നാൽ, കിറ്റ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ജില്ലയിൽ ഒരിടത്തു നിന്നു പോലും ഫോർമാലിന്റെ സാന്നിധ്യം മീനിൽ നിന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. ട്രോളിംങ് നിരോധനം നിലനിൽക്കുന്നതിനാൽ തമിഴ്‌നാട്ടിൽ നിന്ന് അടക്കം വിവിധ സ്ഥലങ്ങളിൽ നിന്നും വൻ തോതിൽ കേരളത്തിലേയ്ക്ക് മീൻ എത്തുന്നുണ്ട്. […]

തട്ടുകടകൾ തട്ടിപ്പാകാതിരിക്കാൻ രാത്രിയിൽ പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം: നഗരത്തിലെ തട്ടുകടകളിൽ അരിച്ചുപെറുക്കി സംയുക്ത പരിശോധന; വെള്ളത്തിൽ നിന്നും രോഗം പടരാതിരിക്കാൻ അതീവ ജാഗ്രത

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരത്തിൽ രാത്രിയിലെത്തി ഭക്ഷണം കഴിക്കുന്നത് ശുദ്ധവും വൃത്തിയുള്ളതുമായ ഭക്ഷണം ഉറപ്പാക്കാൻ രാത്രി കാല പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സംയുക്ത സ്‌ക്വാഡ്. ഭക്ഷ്യസുരക്ഷാ വകുപ്പും നഗരസഭയിലെ ആരോഗ്യ വിഭാഗവും ചേർന്നാണ് തിങ്കളാഴ്ച രാത്രിയിൽ നഗരത്തിൽ പരിശോധന നടത്തിയത്. കോട്ടയം നഗരത്തിൽ കളക്ടറേറ്റ്, മലയാള മനോരമ ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി സെൻട്രൽ ജംഗ്ഷൻ, പുളിമൂട് ജംഗ്ഷൻ, കോടിമത എന്നിവിടങ്ങളിലെ തട്ടുകടകളിൽ സംഘം പരിശോധന നടത്തി. ഇതുകൂടാതെ രാത്രി വൈകിയും പ്രവർത്തിക്കുന്ന ഹോട്ടലുകളിലും, ബജിക്കടകളിലും, ലഘുഭക്ഷണങ്ങൾ ലഭ്യമാകുന്ന സ്ഥാപനങ്ങളിലും സ്‌ക്വാഡ് പരിശോധന നടത്തി. നഗരത്തിൽ […]

കോട്ടയം കഞ്ചാവ് മാഫിയായുടെ കേന്ദ്രമാകുന്നു: യുവമോർച്ച

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരത്തിന്റെ വിവിധ പ്രദേശങ്ങൾ കഞ്ചാവ് മാഫീയാകളുടെ സ്ഥിരം താവളമാണെന്ന് യുവമോർച്ച ജില്ലാ പ്രസിഡന്റ് ലാൽ കൃഷ്ണ കുറ്റപ്പെടുത്തി.അതിന്റെ അവസാനത്തെ ഉദാഹരണമാണ് ഇന്നലെ തിരുവാതുക്കൽ പ്രദേശത്ത് കഞ്ചാവ് ഗുണ്ടകളുടെ വീട് കയറിയുള്ള ആക്രമണം നടന്നതെന്ന് അദ്ധേഹം കൂട്ടിച്ചേർത്തു. ഇന്നലെ ആക്രമണത്തിൽ പരിക്ക് പറ്റി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വേളൂർ സ്വദേശി കാർത്തിക്കിനെ സന്ദർശിച്ചു.പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന കഞ്ചാവ് ഗുണ്ടകളെ നിയമത്തിനു മുമ്പിൽക്കൊണ്ടുവന്ന് തക്കതായ ശിക്ഷനൽകാൻ പോലീസും, ബന്ധപ്പെട്ട അധികാരികളും തയ്യാറകണമെന്നും ലാൽ കൃഷ്ണ കൂട്ടിച്ചേർത്തു.. പരിക്ക്പ്പറ്റി ചികിൽസയിൽ കഴിയുന്ന […]

ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി : ഹരിത കേരളം മിഷന്‍ നടപ്പിലാക്കുന്ന ഹരിത വിദ്യാലയത്തിന്‍റെ ഭാഗമായി കുട്ടികളില്‍ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള അവബോധം ഉണ്ടാക്കുന്നതിനായി കാഞ്ഞിരപ്പള്ളി അല്‍ഫീന്‍ സ്കൂളിലെ ഗ്രീന്‍ ടീമിന്‍റെ ആഭിമുഖ്യത്തില്‍ ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു. “SAY NO TO PLASTIC” എന്ന വിഷയത്തെ ആസ്പദമാക്കി കാഞ്ഞിരപ്പള്ളി സബ് ഇന്‍സ്പെക്ടര്‍ എം എസ് ഫൈസല്‍ ചിത്രം വരച്ച് ഉത്ഘാടനം നിര്‍വ്വഹിക്കുകയും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് ക്ലാസ് എടുക്കുകയും ചെയ്തു.സബ് ഇൻസ്പെടര്‍ ഷിബു, പ്രിൻസിപ്പാൾ വിനീത ജി നായർ ,ഹരിത കേരളം മിഷന്‍റെ പ്രതിനിധികളായ അന്‍ഷാദ് ഇസ്മായില്‍ […]