ജനുവരി 18, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :കെട്ട്യോളാണ് എന്റെ മാലാഖ (മലയാളം രണ്ട് ഷോ) 11.00am, അഞ്ചാം പാതിര 2.00pm, 5.45pm, 08.45 PM. * അഭിലാഷ് :ബിഗ് ബ്രദർ (നാല് ഷോ) 10.30 AM , 01.45 PM, 05.30 PM, 08.45 PM * ആഷ : പ്രതി പൂവൻകോഴി (മലയാളം മൂന്ന് ഷോ)9.15  pm, ദർബാർ 10.30 PM 1.450 PM , 5.30 PM * ആനന്ദ് : അഞ്ചാം പാതിര (മലയാളം നാല്  ഷോ) 02.00 PM 05.30 PM 08.45 […]

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യുവജനങ്ങളെ വഞ്ചിക്കുന്നു : ഡോ.എൻ-ജയരാജ് എംഎൽഎ

സ്വന്തം ലേഖകൻ കോട്ടയം : കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരുപോലെ യുവജനങ്ങളെ വഞ്ചിക്കുകകയാണെന്നും ഇന്ത്യൻ ജനാധിപത്യത്തെ ധ്വംസിക്കുന്നതും രാഷ്ട്രത്തെ രണ്ടായി വിഭജിക്കുന്നതുമായ പൗരത്വ നിയമഭേദഗതി കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്നും ഡോ.എൻ.ജയരാജ് എംഎൽഎ ആവശ്യപ്പെട്ടു. പൗരത്വ നിയമഭേദഗതി, റബർ വിലസ്ഥിരതാ ഫണ്ട് ഉപേക്ഷിക്കൽ, കാരുണ്യ നിർത്തലാക്കൽ, തൊഴിലില്ലായ്മ എന്നിവയ്ക്കെതിരെ കേരളാ യൂത്ത് ഫ്രണ്ട് (എം) 14 ജില്ലകളിലും നടത്തിയ കളക്ട്രേറ്റ് മാർച്ചിന്റെയും ധർണ്ണയുടെയും സംസ്ഥാന തല ഉദ്ഘാടനം കോട്ടയത്തു നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡണ്ട് സാജൻ തൊടുക മാർച്ച് നയിച്ചു.യുഡിഎഫ് […]

എന്ത് നടപടി നേരിടേണ്ടി വന്നാലും പി.സി ജോർജ്ജിനെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ല ; ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ വി.എം സിറാജ്

സ്വന്തം ലേഖകൻ കോട്ടയം : എന്ത് നടപടി നേരിടേണ്ടി വന്നാലും പി.സി ജോർജ്ജിനെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ല.നിലപാട് കടുപ്പിച്ച് ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ വി എം സിറാജ്. മുസ്ലീം സമുദായത്തെ ഒന്നടങ്കം ഭിന്നിപ്പിക്കാൻ ശ്രമിച്ച പി.സി ജോർജിനെ നഗരസഭാ പരിപാടിയിൽ നിന്ന് മാറ്റിനിർത്തണമെന്നത് കൗൺസിൽ തീരുമാനാണെന്നാണ് നഗരസഭാ ചെയർമാൻ വി എം സിറാജ് വ്യക്തമാക്കിയത്. എംഎൽഎ പങ്കെടുത്താൽ ലൈഫ് കുടുംബ സംഗമത്തിൽ കൗൺസിലർമാരും ഗുണഭോക്താക്കളും പങ്കെടുക്കില്ലായിരുന്നു. തനിക്കൊപ്പമുണ്ടെന്ന് പി.സി ജോർജ് അവകാശപ്പെടുന്ന കൗൺസിലർമാരെല്ലാം ലൈഫ് പദ്ധതി പരിപാടിയുടെ ആദ്യാവസാനം പങ്കെടുത്തതായും ചെയർമാൻ പറഞ്ഞു. ലൈഫ് […]

വിദ്യാർത്ഥി സംഘർഷം : സി.എം.എസ് കോളജിൽ പുറത്ത് നിന്ന് എത്തിയ എസ്എഫ്‌ഐക്കാരെ വിദ്യാർത്ഥികൾ തടഞ്ഞു, സ്ഥലത്ത് സംഘർഷാവസ്ഥ ; കോളജിന് അവധി പ്രഖ്യാപിച്ചു

നിമിഷ .വി.സാബു കോട്ടയം : വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് സി.എം.എസ് കോളജിൽ ക്യാംമ്പസിൽ വൻ സംഘർഷാവസ്ഥ. പെൺകുട്ടികളടങ്ങുന്ന എസ്.എഫ്.ഐ പ്രവർത്തകരും ക്യാംമ്പസിന് മുന്നിൽ തമ്പടിച്ചതോടെ ഏത് നിമിഷവും അടിപൊട്ടുമെന്ന സ്ഥിതിയുണ്ടായി. ഇരു വിഭാഗത്തിന്റെയും നടുവിൽ പൊലീസ് പ്രതിരോധമതിൽ തീർത്തതോടെയാണ് സംഘർഷ സ്ഥിതിയ്ക്ക് അയവുണ്ടായത്. സംഘർഷാവസ്ഥയെ തുടർന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കോളജിന് അവധി പ്രഖ്യാപിച്ചു. വ്യാഴാഴ്ച വൈകീട്ട് തുടങ്ങിയ സംഘർഷങ്ങളാണ് കോളജ് അടക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ചത്. കോളജിൽ നിന്നും വിനോദ യാത്ര പോയ യൂണിയൻ ഭാരവാഹികളിൽ ഒരാളെ ഒരു സംഘം വിദ്യാർത്ഥികൾ മർദ്ദിച്ചിരുന്നു. ഇത് […]

ജനുവരി 17, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :കെട്ട്യോളാണ് എന്റെ മാലാഖ (മലയാളം രണ്ട് ഷോ) 11.00am, അഞ്ചാം പാതിര 2.00pm, 5.45pm, 08.45 PM. * അഭിലാഷ് :ബിഗ് ബ്രദർ (നാല് ഷോ) 10.30 AM , 01.45 PM, 05.30 PM, 08.45 PM * ആഷ : പ്രതി പൂവൻകോഴി (മലയാളം മൂന്ന് ഷോ)9.15  pm, ദർബാർ 10.30 PM 1.450 PM , 5.30 PM * ആനന്ദ് : അഞ്ചാം പാതിര (മലയാളം നാല്  ഷോ) 02.00 PM 05.30 PM 08.45 […]

പിഴ ഈടാക്കിയ ശേഷം രസീത് കീറിയെറിഞ്ഞു, പിഴത്തുക കോടതിയിൽ അടച്ചില്ല : ലീഗൽ മെട്രോളജി വകുപ്പിൽ വൻ കൃത്രിമം ; ചങ്ങനാശ്ശേരിയിൽ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കേസ്

സ്വന്തം ലേഖകൻ കോട്ടയം : കടകളിൽ നടത്തിയ പരിശോധനയിൽ പിഴ ഈടാക്കിയ ശേഷം രസീത് ഉദ്യോഗസ്ഥർ തന്നെ കീറിയെറിഞ്ഞു. പിഴത്തുക കോടതിയിലും അടച്ചില്ല. ജില്ലയിലെ ലീഗൽ മെട്രോളജി വകുപ്പിൽ വൻ അഴിമതി. ചങ്ങനാശ്ശേരിയിൽ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കേസ്. കഴിഞ്ഞ ദിവസങ്ങളിൽ ലീഗൽ മെട്രോളജി വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ ചങ്ങനാശ്ശേരിയിലെ വിവിധ കടകളിൽ നടത്തിയ പരിശോധനയിൽ ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്താതെ വസ്തുക്കൾ പായ്ക്ക് ചെയ്ത് വിതരണം നടത്തുന്നുവെന്ന് കണ്ടെത്തുകയും രണ്ട് വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കുകയും ചെയ്തിരുന്നു. മതിയായ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെന്ന് ആരോപിച്ച് […]

ജനുവരി 16, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :കെട്ട്യോളാണ് എന്റെ മാലാഖ (മലയാളം രണ്ട് ഷോ) 11.00am, അഞ്ചാം പാതിര 2.00pm, 5.45pm, 08.45 PM. * അഭിലാഷ് :ദർബാർ (നാല് ഷോ) 10.30 AM , 01.45 PM, 05.30 PM, 08.45 PM * ആഷ : പ്രതി പൂവൻകോഴി (മലയാളം മൂന്ന് ഷോ) 11.00 pm, 02.00 PM 06.00 PM 09.00 PM * ആനന്ദ് : അഞ്ചാം പാതിര (മലയാളം നാല്  ഷോ) 02.00 PM 05.30 PM 08.45 Pm. *അനുപമ […]

പൂവൻതുരുത്ത് മേൽപ്പാലം പൊളിക്കാൻ തുടങ്ങി; പൂവൻതുരുത്തിൽ റോഡിൽ ഇനി ഗതാഗതം തടഞ്ഞു: പാലം പൊളിക്കുമ്പോൾ ട്രെയിൻ ഗതാഗതവും തടയും

നിമിഷ വി സാബു കോട്ടയം: പൂവൻതുരുത്ത് റെയിൽവേ മേൽപ്പാലം പാത ഇരട്ടിപ്പിക്കൽ ജോലികൾക്കായി പൊളിച്ച് തുടങ്ങി.  പാലം പൊളിച്ചു തുടങ്ങിയതോടെ പൂവൻതുരുത്ത് – പാക്കിൽ റോഡിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ റോഡിൽ ഗതാഗതം ഉണ്ടായിരിക്കുന്നതല്ലെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം അധികൃതർ അറിയിച്ചു.  ബദൽ മാർഗങ്ങൾ ഒരുക്കാതെ റോഡ് ഗതാഗതം തടഞ്ഞതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. നൂറ് കണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന പ്രധാന പാതയാണ് ഇപ്പോൾ അടച്ചത്. കായംകുളം – എറണാകുളം റെയിൽവേ പാത […]

നാട്ടകം ഗുഡ്ഷെപ്പേർഡ് കോളജ് വിദ്യാർത്ഥി പി.എസ് സുധീഷ് മിസ്റ്റർ പത്തനംതിട്ട

സ്വന്തം ലേഖകൻ പത്തനംതിട്ട:  ബോഡി ബിൽഡിംങ് ഫിറ്റ്‌നസ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ ബോഡി ബിൽഡിംങ് ചാമ്പ്യൻഷിപ്പിൽ മിസ്റ്റർ പത്തനംതിട്ടയായി പി.എസ് സുധീഷ് തിരഞ്ഞെടുക്കപ്പെട്ടു. 60 കിലോ സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയാണ് സുധീഷ് മിസ്റ്റർ പത്തനംതിട്ടയായി തിരഞ്ഞെടുക്കപ്പെട്ടത്. നാട്ടകം ഗുഡ്‌ഷെപ്പേർഡ് കോളേജിലെ ബി.ബി.എ വിദ്യാർത്ഥിയാണ് സുധീഷ്.

പ്ലാസ്റ്റിക്ക് നിരോധനത്തെ പ്രതിരോധിക്കാൻ തിരുനക്കരക്കുന്ന് റസിഡൻസ് അസോസിയേഷൻ: പ്രകൃതി സൗഹൃദ ബാഗുകൾ സൗജന്യമായി വിതരണം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: പ്ലാസ്റ്റിക്ക് നിരോധനത്തെ പ്രതിരോധിക്കാൻ അരയും തലയും മുറുക്കി തിരുനക്കരക്കുന്ന് റസിഡൻസ് അസോസിയേഷൻ. പ്ലാസ്റ്റിക്ക് നിരോധിച്ചപ്പോഴുണ്ടായ പ്രതിസന്ധി മറികടക്കാൻ, അസോസിയേഷന്റെ പരിധിയിലുള്ള വീടുകളിലെല്ലാം പ്രകൃതി സൗഹൃദ ബാഗുകളാണ് അസോസിയേഷൻ വിതരണം ചെയ്യുന്നത്. ഇന്നലെ മാത്രം 80 വീടുകളിലായി 160 ബാഗുകൾ അസോസിയേഷന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. 125 രൂപ വരെ വിലവരുന്ന രണ്ടു ടൈപ്പ് ബാഗുകളാണ് അസോസിയേഷൻ എത്തിച്ചത്. സിബ് ഉള്ള ടൈപ്പ് പ്രകൃതി സൗഹൃദ ബാഗുകൾ തിരുപ്പൂരിൽ നിന്നുമാണ് എത്തിച്ചത്. ഇവിടെ നിന്നു തന്നെ ബാഗിന്റെ തുണി എടുത്ത്, തിരുനക്കരയിൽ […]