പള്ളത്തെ കാര്‍ വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണികള്‍ക്ക് കൊടുത്ത ലാന്‍സര്‍ കാര്‍ കള്ളന്‍ കൊണ്ടുപോയി; വര്‍ക്ക് ഷോപ്പ് ഗേറ്റിന്റെ പൂട്ട് പൊളിച്ചത് അതിവിദഗ്ധമായി; കക്കാനിറങ്ങുന്നത് തൊഴില്‍ നഷ്ടപ്പെട്ട ടെക്കിക്കള്‍ ഉള്‍പ്പെടെയുള്ള ഹൈടെക് കള്ളന്മാരെന്ന് സൂചന

പള്ളത്തെ കാര്‍ വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണികള്‍ക്ക് കൊടുത്ത ലാന്‍സര്‍ കാര്‍ കള്ളന്‍ കൊണ്ടുപോയി; വര്‍ക്ക് ഷോപ്പ് ഗേറ്റിന്റെ പൂട്ട് പൊളിച്ചത് അതിവിദഗ്ധമായി; കക്കാനിറങ്ങുന്നത് തൊഴില്‍ നഷ്ടപ്പെട്ട ടെക്കിക്കള്‍ ഉള്‍പ്പെടെയുള്ള ഹൈടെക് കള്ളന്മാരെന്ന് സൂചന

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: പള്ളത്തെ കാര്‍ വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റപ്പണികള്‍ക്ക് ഏല്‍പ്പിച്ച കാര്‍ മോഷണം പോയി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മൂലവട്ടം സ്വദേശി രാഹുല്‍ പട്ടോലക്കലിന്റെ ഉടമസ്ഥതയിലുള്ള KL-01-AA-707 രജിസ്‌ട്രേഷനിലുള്ള
കറുപ്പ് നിറത്തിലുള്ള മിറ്റ്‌സുബിഷി ലാന്‍സര്‍ കാറാണ് മോഷണം പോയത്.

ഏതാനും ദിവസം മുന്‍പാണ് ഉടമസ്ഥന്‍ ചെറിയ അറ്റകുറ്റപ്പണികള്‍ക്കായി കാര്‍ പള്ളത്തെ വര്‍ക്ക് ഷോപ്പില്‍ ഏല്‍പ്പിക്കുന്നത്. ഇന്നലെ രാവിലെ ഷോപ്പിലെത്തിയ ജീവനക്കാര്‍ ഗേറ്റിന്റെ പൂട്ട് പൊളിച്ചിട്ടിരിക്കുന്ന കാഴ്ച കണ്ട് സംശയം തോന്നി അകത്ത് കയറി നോക്കിയപ്പോഴാണ് കാര്‍ മോഷണം പോയതായി മനസ്സിലാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുമ്പ് പൂട്ട് തല്ലിപ്പൊളിച്ച നിലയിലായിരുന്നു. വാഹനം മോഷണം പോയത് മനസ്സിലാക്കിയ വര്‍ക്ക്‌ഷോപ്പ് ഉടമ രാഹുലിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

കോവിഡ്കാലത്ത് തൊഴില്‍ നഷ്ടമായ ടെക്കികള്‍ ഉള്‍പ്പെടെയുള്ളവരും വിദ്യാര്‍ത്ഥികളും കഞ്ചാവ് സംഘങ്ങളുടെയും മോഷണ സംഘങ്ങളുടെയും കയ്യിലകപ്പെട്ടിരുന്നു. ഇവരെ ഉപയോഗിച്ച് ലഹരി കടത്തുന്നതും മോഷണങ്ങള്‍ നടത്തിക്കുന്നതും സംഘങ്ങളുടെ പതിവാണ്.

ഹൈടെക് കള്ളന്മാരും നഗരം വിട്ട് നാട്ടിന്‍പുറങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഇവരുടെ ആസൂത്രണം പൊലീസിനെപ്പോലും ഞെട്ടിപ്പിക്കുന്ന വിധമാണ്. വിദേശ സിനിമകളില്‍ നിന്നുള്‍പ്പെടെ പ്രചോദനമുള്‍ക്കൊണ്ട് പുതിയ മോഷണ രീതികള്‍ പരീക്ഷിക്കുന്നവരും കുറവല്ല. ഇത്തരത്തിലുള്ള ഏതെങ്കിലും ഗ്രൂപ്പിന് സംഭവവുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കും.

 

 

Tags :