മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത പോലീസിനെ ആക്രമിച്ച് മുത്തൂറ്റ് പോൾ വധ കേസിലെ മൂന്നാം പ്രതി; സ്റ്റേഷനിൽ വച്ച് ചെടിച്ചട്ടിയെടുത്ത് പോലീസിനു നേരേ എറിഞ്ഞു; ആക്രമിയെ കീഴ്പ്പെടുത്തിയത് അതിസാഹസികമായി
സ്വന്തം ലേഖകൻ
തൃക്കൊടിത്താനം: മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത പോലീസിനെ മധ്യവയസ്കൻകയ്യേറ്റം ചെയ്തു.
പിടികൂടി സ്റ്റേഷനിൽ എത്തിച്ചപ്പോൾ അവിടെയും അക്രമം.പായിപ്പാട് കൊല്ലാപുറം സ്വദേശി ഡെയ്ഞ്ചർ സുജിത് എന്നറിയപ്പെടുന്ന സുജിത്തിനെ(45)യാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റു ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ വൈകുന്നേരം നാലിന് കൊല്ലാപുറത്താണ് സംഭവം. മാസ്ക് വയ്ക്കാതെ വഴിയിൽ ഇരുന്നത് പട്രോളിംഗിനെത്തിയ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ അക്രമാസക്തനായത്.
സ്റ്റേഷനിൽ വച്ച് ചെടിച്ചട്ടിയെടുത്ത് പോലീസിനു നേരേ എറിഞ്ഞു. ബലപ്രയോഗത്തിലൂടെയാണ് സുജിത്തിനെ പോലീസ് കീഴ്പ്പെടുത്തിയത്.
എസ്എച്ച് ഒ.അജീബ്.ഇ, എസ് ഐമാരായ പ്രദീപ്, ജയകൃഷ്ണൻ (ട്രെയിനി) ,സീനിയർ സിവിൽ പോലീസ് ഓഫീസർ ജോർജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ ചെയ്തത്.
പോലിസിനെ ആക്രമിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനും മസ്ക് ധരിക്കാത്തതിനും കേസെടുത്തു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.
ഇയാൾ മുത്തൂറ്റ് പോൾ വധ കേസിലെ മൂന്നാം പ്രതിയാണെന്ന് പോലീസ് പറഞ്ഞു.