കോട്ടയം ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥരും കൗണ്ടിംഗ് ഏജന്‍റുമാരും എത്തിത്തുടങ്ങി; എട്ടു മണിവരെ തപാല്‍ വകുപ്പില്‍നിന്ന് വരണാധികാരിക്ക് ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ വോട്ടെണ്ണലിനായി പരിഗണിക്കും

കോട്ടയം ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥരും കൗണ്ടിംഗ് ഏജന്‍റുമാരും എത്തിത്തുടങ്ങി; എട്ടു മണിവരെ തപാല്‍ വകുപ്പില്‍നിന്ന് വരണാധികാരിക്ക് ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ വോട്ടെണ്ണലിനായി പരിഗണിക്കും

Spread the love

തേർഡ് ഐ ന്യൂസ്‌

കോട്ടയം : കോട്ടയം ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥരും കൗണ്ടിംഗ് ഏജന്‍റുമാരും എത്തിത്തുടങ്ങി.

 

ജില്ലയിലെ സാധാരണ തപാല്‍ വോട്ടുകള്‍ മെയ് ഒന്നിന് രാവിലെ വരെ കിട്ടിയത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

-3040

 

ആബ്‌സെന്റീ വോട്ടര്‍മാരുടെ തപാല്‍ വോട്ടുകള്‍

———–

80 വയസിനു മുകളിലുള്ളവര്‍-22713

ഭിന്നശേഷിക്കാര്‍-3157

കോവിഡ് ബാധിതരും കോവിഡ് ക്വാറന്റയിന്‍ കഴിയുന്നവരും-45

 

 

ജില്ലയില്‍ ആകെ ചെയ്ത വോട്ട്-11,49,901

 

പോളിംഗ് ശതമാനം-72.16

 

ആകെ പോളിംഗ് ബൂത്തുകള്‍- 2406

 

ആകെ സ്ഥാനാര്‍ഥികള്‍-66

 

വോട്ടെണ്ണല്‍ നടക്കുന്നത് 36 ഹാളുകളില്‍(തപാല്‍ വോട്ടുകള്‍ ഉള്‍പ്പെടെ)

 

 

തപാല്‍ വകുപ്പ് മുഖേന ലഭിക്കുന്ന സാധാരണ തപാല്‍ വോട്ടുകള്‍ ഇതിനു പുറമെയാണ്

ആബ്‌സെന്റീ വോട്ടര്‍മാര്‍ ആകെ-31762

 

80 വയസ് പിന്നിട്ടവര്‍-22713

 

ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍-3151

 

കോവിഡ് ബാധിതരും കോവിഡ് ക്വാറന്റയിന്‍ കഴിഞ്ഞവരും-45

 

അവശ്യ സേവന വിഭാഗങ്ങളിലെ ജീവനക്കാര്‍-1511

 

പോളിംഗ് ഉദ്യോഗസ്ഥര്‍-4342

 

കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് പരിശോധന നടത്താന്‍ സാധിക്കാതിരുന്ന സ്ഥാനാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കു വേണ്ടിയാണ് ഈ ക്രമീകരണം.

 

 

എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും കോവിഡ് ആന്‍റിജന്‍ പരിശോധനയ്ക്ക് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

 

കഴിഞ്ഞ ദിവസം കോവിഡ് പരിശോധന നടത്തിയ മാധ്യമ പ്രവര്‍ത്തകരില്‍ ആര്‍ക്കെങ്കിലും പരിശോധനാ ഫലം കിട്ടാനുണ്ടെങ്കില്‍ അറിയിക്കുക.

 

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിക്കുന്നതിന് രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചതിന്‍റെ സര്‍ട്ടിഫിക്കറ്റോ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വേണ്ടതുണ്ട്

 

 

പേരും പരിശോധനാ വേളയില്‍ കൊടുത്ത ഫോണ്‍ നന്പരും നല്‍കിയാല്‍ ഫലം വാട്സപ്പ് ചെയ്യുന്നതാണ്. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പരിശോധനാ ഫലത്തിന്‍റെ സോഫ്റ്റ് കോപ്പി കാണിച്ചാലും മതി.

 

 

രാവിലെ എട്ടു മണിവരെ തപാല്‍ വകുപ്പില്‍നിന്ന് വരണാധികാരിക്ക് ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ വോട്ടെണ്ണലിനായി പരിഗണിക്കും.