റോഡുകള്‍ ഇനി ‘സേഫ് കണ്‍ട്രോളി’ല്‍; സിഗ്നല്‍ ലംഘനം മുതല്‍ അമിതവേഗം വരെ; നിരത്തിലെ പ്രശ്‌നക്കാരെ കണ്ടുപിടിക്കാന്‍ നിര്‍മ്മിതബുദ്ധിയെത്തുന്നു

സ്വന്തം ലേഖകന്‍ കോട്ടയം: റോഡപകടങ്ങളില്‍ പൊലിയുന്ന ജീവനുകളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ഇത് തടയുന്നതിനായി ഗതാഗത നിയമ ലംഘനത്തിനെതിരെയുള്ള നടപടി കര്‍ശനമാക്കാന്‍ പുതിയ എന്‍ഫോഴ്‌സമെന്റ് സംവിധാനവുമായി മോട്ടര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനും സുരക്ഷിതയാത്ര ഉറപ്പുവരുത്തുന്നതിനും കേരള സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയായ സേഫ് കേരളയുടെ ഭാഗമായാണ് നവീകരിച്ച മാറ്റങ്ങള്‍.   തിരുവനന്തപുരത്ത് സംസ്ഥാനതല കണ്‍ട്രോള്‍ റൂമും തിരുവനന്തപുരം , കൊല്ലം, കോട്ടയം, ആലപ്പുഴ, പാലക്കാട്, മലപ്പുരം എന്നീ ജില്ലകളില്‍ ജില്ലാതല എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂമുകളും മോട്ടര്‍വാഹന വകുപ്പ് തുടങ്ങി. പരിഷ്‌കരണങ്ങളുടെ […]

ജനങ്ങളുടെ പോക്കറ്റ് കാലിയാക്കി സർക്കാർ ; ഇന്ധന വിലയ്‌ക്കൊപ്പം കുതിച്ചുയർന്ന് പച്ചക്കറി വിലയും

സ്വന്തം ലേഖകൻ കോട്ടയം : സാധാരണക്കാരുടെ ജനങ്ങളുടെ നടുവൊടിച്ച് സർക്കാർ. ഇന്ധന വില വർധനയ്‌ക്കൊപ്പം കുതിച്ചുയർന്ന് പച്ചക്കറി വിലയും. സാധാരണ ജനങ്ങൾ നിത്യേനെ ഉപയോഗിക്കുന്ന പല പച്ചക്കറി ഇനങ്ങൾക്കും പത്ത് മുതൽ 50 രൂപയുടെ വരെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പച്ചക്കറി വില വർദ്ധിക്കുന്നുണ്ടെങ്കിൽ പോലും കോവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഏർപ്പെടുത്തിയ സൗജന്യ കിറ്റ് വിതരണം ഇപ്പോഴും തുടരുന്നതിനാൽ പലവ്യഞ്ജന വിലയിൽ കാര്യമായ മാറ്റമില്ലെന്ന് വ്യാപാരികൾ പറയുന്നു. നാൽപ്പത് രൂപയായിരുന്ന സവാളയുടെ വില അമ്പത്തിരണ്ടിലെത്തി നിൽക്കുകയാണ്. തക്കാളി വില ഇരുപതിൽ നിന്ന് നാൽപ്പതായി ഉയർന്നു. പതിനഞ്ച് […]

ലോകത്തെ ഏറ്റവും വിലകുറഞ്ഞ ഇരുചക്രവാഹനമെത്തുന്നത് ഇന്ത്യയില്‍; ഏപ്രില്‍ മാസത്തില്‍ പുറത്തിറങ്ങുന്ന ഡെറ്റല്‍ ഈസി പ്ലസ് സ്‌കൂട്ടര്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് വിലയിരുത്തല്‍

സ്വന്തം ലേഖകന്‍ മുംബൈ: ലോകത്തെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക്ക് ഇരുചക്ര വാഹനവുമായി ഡെറ്റല്‍ കമ്പനി. ഡെറ്റല്‍ ഈസി പ്ലസ് സ്‌കൂട്ടര്‍ മുംബൈയില്‍ നടക്കുന്ന ഇന്ത്യ ഓട്ടോ ഷോ 2021 ലാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഈ വരുന്ന ഏപ്രിലില്‍ ഡെറ്റല്‍ ഈസി പ്ലസ് പുറത്തിറങ്ങും. ഇന്ത്യയിലെ റോഡുകള്‍ക്ക് ഏറ്റവും മികച്ചതാണെന്ന് വാഹനമെന്ന് കമ്പനി അപകാശപ്പെടുന്നു. മഞ്ഞ, ചുവപ്പ്, ടീ ബ്ലൂ, റോയല്‍ ബ്ലൂ എന്നീ നാല് കളര്‍ വേരിയന്റുകളില്‍ ലഭ്യമാണ്. ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വിപ്ലവം സൃഷ്ടിക്കാനുള്ള എല്ലാ ശ്രമത്തിലുമാണ് തങ്ങളെന്ന് ഡെറ്റല്‍ സ്ഥാപനകനായ യോഗേഷ് […]

പതിനായിരം നിക്ഷേപിച്ചാല്‍ ദിവസവും 200 രൂപ അക്കൗണ്ടിലെത്തും; സംസ്ഥാനത്ത് വീണ്ടും മണിചെയിന്‍ തട്ടിപ്പ്

സ്വന്തം ലേഖകന്‍ കാഞ്ഞങ്ങാട്: സംസ്ഥാനത്ത് വീണ്ടും മണിചെയിന്‍ തട്ടിപ്പ്. പതിനായിരം രൂപ നിക്ഷേപിച്ചാല്‍ ദിവസവും 200 രൂപ വീതം അക്കൗണ്ടിലേക്ക് എത്തുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പിന് തുടക്കം കുറിയ്ക്കുന്നത്. ആദ്യത്തെ പത്ത് ദിവസം അക്കൗണ്ടുകളിലേക്ക് പണം കൃത്യമായി വന്നെന്ന് നിക്ഷേപകര്‍ പറയുന്നു. വിശ്വാസം പിടിച്ച് പറ്റിയതോടെ പലരും നിക്ഷേപം വര്‍ദ്ധിപ്പിച്ചു. ഇരുപതിനായിരം മുതല്‍ ലക്ഷങ്ങള്‍ വരെ നിക്ഷേപിച്ചപ്പോളും ആദ്യ ആഴ്ചകളില്‍ അക്കൗണ്ടിലേക്ക് കൃത്യമായി പണം എത്തി. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പണം വരവ് നിലച്ചതോടെയാണ് പലരും സ്ഥാപനം നടത്തുന്നവരെ അന്വേഷിച്ചിറങ്ങിയത്. ഇതിനോടകം കാഞ്ഞങ്ങാട് സ്വദേശികള്‍ […]

ആയിരം കോടി മൂലധനമുള്ള കമ്പനിയെക്കാൾ വലുത് ജനങ്ങളുടെ സ്വകാര്യത ; പുതിയ സ്വകാര്യതാ നയം ചോദ്യം ചെയ്ത് വാട്‌സാപ്പിനും കേന്ദ്രസർക്കാരിനും സുപ്രീം കോടതിയുടെ നോട്ടീസ് : ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനും നിർദ്ദേശം

സ്വന്തം ലേഖകൻ ന്യൂഡൽഹി: വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് വാട്‌സാപ്പിനും കേന്ദ്രസർക്കാരിനും സുപ്രീംകോടതിയുടെ നോട്ടീസ്. നാല് ആഴ്ചക്കുളളിൽ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. സ്വകാര്യതാ നയത്തിലൂടെ ജനങ്ങൾക്ക് സ്വകാര്യത നഷ്ടപ്പെടുമോയെന്ന ആശങ്കയുണ്ടെന്നും അവരെ സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ വ്യക്തമാക്കി. ആയിരം കോടി മൂലധനമുളള കമ്പനിയെക്കാൾ ജനങ്ങൾ തങ്ങളുടെ സ്വകാര്യതയ്ക്കാണ് വില കൽപ്പിക്കുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി. നിങ്ങളുടെ പണത്തെക്കാൾ വലുത് ജനങ്ങളുടെ സ്വകാര്യതയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. യൂറോപ്പിലെ ജനതയ്ക്ക് കിട്ടുന്ന സ്വകാര്യത വാട്‌സാപ്പിൽ […]

മോദിയുടെ ചിത്രവും ഭഗവത്ഗീതയുടെ പകര്‍പ്പും ബഹിരാകാശത്തേക്ക്; ‘ദ സതീഷ് ധവാന്‍ സാറ്റലൈറ്റ്’ ഫെബ്രുവരി അവസാനത്തോടെ വിക്ഷേപിക്കും

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ഭഗവദ്ഗീതയും വഹിച്ചുകൊണ്ടുളള സ്വകാര്യ കൃത്രിമോപഗ്രഹം വിക്ഷേപണത്തിന് ഒരുങ്ങുന്നു. ‘ദ സതീഷ് ധവാന്‍ സാറ്റലൈറ്റ്’എന്നറിയപ്പെടുന്ന ഉപഗ്രഹം പിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ബഹിരാകാശശാസ്ത്രത്തോടുളള താല്പര്യം വര്‍ധിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്പേസ്‌കിഡ്സ് ഇന്ത്യ എന്ന സംഘടനയാണ് നാനോസാറ്റ്ലൈറ്റ് വികസിപ്പിച്ചിരിക്കുന്നത്. തങ്ങള്‍ വിക്ഷേപിക്കുന്ന ആദ്യ ഉപഗ്രഹമാണ് ഇതെന്നും സ്പേസ്‌കിഡ്സ് ഇന്ത്യ സ്ഥാപകയും സിഇഒയുമായ ഡോ.ശ്രീമതി കേശന്‍ പറഞ്ഞു. ബഹിരാകാശത്തെ കുറിച്ചുളള പഠനങ്ങള്‍ക്കായുളള മൂന്ന് പേലോഡുകളും ഉപഗ്രഹത്തില്‍ ഉണ്ടായിരിക്കും. ഫെബ്രുവരി അവസാനത്തോടെയായിരിക്കും വിക്ഷേപണം. പ്രധാനമന്ത്രിയുടെ ചിത്രത്തിനും ഭഗവദ്ഗീതയുടെ പകര്‍പ്പിനും പുറമെ […]

കിടപ്പുമുറിയിൽ വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹം കണ്ടെത്തിയത് കഴുത്തിൽ കയർ കെട്ടി വായിലും മൂക്കിലും പഞ്ഞി നിറച്ച ശേഷം സെല്ലോ ടേപ്പ് ഒട്ടിച്ചും മുഖം പ്ലാസറ്റിക് കവർ ഉപയോഗിച്ച് തലവഴി മൂടിയ നിലയിലും

സ്വന്തം ലേഖകൻ കൊച്ചി: മരടിൽ വീടിനുള്ളിൽ കിടപ്പുമുറിയിൽ പതിനേഴുകാരിയായ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. മരട് മുസ്ലിം പള്ളിക്ക് സമീപത്ത് മണ്ടാത്തറ റോഡിൽ നെടുംപറമ്പിൽ ജോസഫിന്റയും ജെസിയുടെയും ഇളയ മകൾ നെഹിസ്യ (17)യെയാണ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഗ്രിഗോറിയൻ പബ്ലിക് സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാർത്ഥിനിയാണ് നെഹിസ്യയ തലയും മുഖവും പ്ലാസ്റ്റിക് കവർകൊണ്ട് മറച്ചനിലയിൽ കിടക്കയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടത്. രാവിലെ എഴുന്നേക്കാൻ താമസിച്ചതിനാൽ കുട്ടിയുടെ അച്ഛനും സഹോദരിയും ചേർന്ന് അയൽക്കാരനായ സാഗരൻ എന്നയാളെ വിളിച്ചുകൊണ്ടുവന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് നോക്കിയപ്പോഴാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. […]

വണ്ടന്‍പതാല്‍ ഗ്രാമത്തിനിത് അഭിമാന നിമിഷം; ഡിവൈഎസ്പിയായി ചുമതലയേറ്റ എ.ജെ തോമസിന് ആദരമര്‍പ്പിച്ച് ജനസൗഹാര്‍ദ്ദവേദി

സ്വന്തം ലേഖകന്‍ മുണ്ടക്കയം: വണ്ടന്‍പതാല്‍ ഗ്രാമത്തില്‍ ജനിച്ചു വളർന്ന്  ആദ്യമായി ഡിവൈഎസ്പി പദവിയിലെത്തുന്ന എ.ജെ തോമസിന് ആദരമര്‍പ്പിച്ച് ജനസൗഹാര്‍ദ്ദവേദി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന എ.ജെ തോമസ് സര്‍വ്വീസിലുടനീളം മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള സഹൃദയനായ ഉദ്യോഗസ്ഥനാണ്. കഠിനാധ്വാനവും അര്‍പ്പണബോധവും കൈമുതലാക്കിയാണ് അദ്ദേഹം ജന്മനാടിന് അഭിമാന നിമിഷം സമ്മാനിച്ച് ഉന്നതപദവിയിലെത്തിയത്. സേവനമനുഷ്ടിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം മികച്ച ഉദ്യോഗസ്ഥന്‍ എന്നതിനൊപ്പം നല്ല മനസ്സിനുടമ എന്ന ഖ്യാതിയും എ.ജെ തോമസ് സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോളിതാ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പദവിയില്‍ നിന്നും ഡിവൈഎസ്പിയായ് പ്രമോഷന്‍ ലഭിച്ചപ്പോള്‍ മുണ്ടക്കയത്തിന് സമീപം വണ്ടാന്‍പതാല്‍ എന്ന  കൊച്ചുഗ്രാമം കൂടിയാണ് ശ്രദ്ധ […]

ദിഷ രവിയുടെ അറസ്റ്റില്‍ രൂക്ഷ വിമര്‍ശനവുമായി കമലാഹാരിസിന്റെ സഹോദരീ പുത്രി മായാ ഹാരിസ്; മലയാളി അഭിഭാഷക നിഖിത ജേക്കബ്ബിനും അറസ്റ്റ് വാറണ്ട്; എന്താണ് ടൂള്‍കിറ്റ് കേസ്?; അറിയേണ്ടതെല്ലാം

തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ ബംഗളൂരു: ലോകപ്രശസ്ത പരിസ്ഥിതി സംരക്ഷക ഗ്രേറ്റ തന്‍ബര്‍ഗ് ഉള്‍പ്പെട്ട ടൂള്‍കിറ്റ് കേസില്‍ വിവാദം കനക്കുന്നു. യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയുടെ അറസ്റ്റില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ സഹോദരീ പുത്രിയും അമേരിക്കന്‍ എഴുത്തുകാരിയുമായ മീന ഹാരിസ്. കര്‍ഷകര്‍ക്കായി സംസാരിച്ചതിന് ഇന്ത്യന്‍ സര്‍ക്കാര്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തിരിക്കുന്നുവെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു. ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ ക്യാമ്പയിന്റെ ഇന്ത്യയിലെ സ്ഥാപക പ്രവര്‍ത്തകരിലൊരാളായ ദിഷ രവിയെ (21) ബംഗളൂരുവിലെ സൊലദേവനഹള്ളിയിലെ വീട്ടില്‍നിന്ന് ശനിയാഴ്ച […]

പെട്ടിമുടി ദുരന്തം; അതിജീവിച്ച എട്ട് കുടുംബങ്ങള്‍ക്ക് ലയങ്ങളില്‍ നിന്ന് മോചനം

സ്വന്തം ലേഖകന്‍ ഇടുക്കി: പെട്ടിമുടി ദുരന്തത്തെ അതിജീവിച്ച എട്ട് കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വീട് നിര്‍മിച്ച് നല്‍കി. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട 12 പേര്‍ക്കാണ് സര്‍കാര്‍ എട്ട് വീടുകള്‍ നിര്‍മിച്ച് നല്‍കിയത്. കണ്ണന്‍ദേവന്‍ കമ്പനിയുമായി സഹകരിച്ച് ഒരു കോടി രൂപ ചെലവിട്ടാണ് വീടുകള്‍ നിര്‍മിച്ചത്. വീടുകളുടെ താക്കോല്‍ദാനം മന്ത്രി എം എം മണി നിര്‍വഹിച്ചു. രണ്ട് കിടപ്പ് മുറികളും സ്വീകരണ മുറിയും അടുക്കളയും ശുചിമുറിയും വരാന്തയും അടങ്ങുന്നതാണ് വീട്. പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ അനന്തരാവകാശികള്‍ക്കുള്ള ധനസഹായം സര്‍ക്കാര്‍ കഴിഞ്ഞ മാസം കൈമാറിയിരുന്നു. ആദ്യഘട്ടത്തില്‍ 44 അനന്തരാവകാശികള്‍ക്ക് […]