വണ്ടന്‍പതാല്‍ ഗ്രാമത്തിനിത് അഭിമാന നിമിഷം; ഡിവൈഎസ്പിയായി ചുമതലയേറ്റ എ.ജെ തോമസിന് ആദരമര്‍പ്പിച്ച് ജനസൗഹാര്‍ദ്ദവേദി

വണ്ടന്‍പതാല്‍ ഗ്രാമത്തിനിത് അഭിമാന നിമിഷം; ഡിവൈഎസ്പിയായി ചുമതലയേറ്റ എ.ജെ തോമസിന് ആദരമര്‍പ്പിച്ച് ജനസൗഹാര്‍ദ്ദവേദി

Spread the love

സ്വന്തം ലേഖകന്‍

മുണ്ടക്കയം: വണ്ടന്‍പതാല്‍ ഗ്രാമത്തില്‍ ജനിച്ചു വളർന്ന്  ആദ്യമായി ഡിവൈഎസ്പി പദവിയിലെത്തുന്ന എ.ജെ തോമസിന് ആദരമര്‍പ്പിച്ച് ജനസൗഹാര്‍ദ്ദവേദി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന എ.ജെ തോമസ് സര്‍വ്വീസിലുടനീളം മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള സഹൃദയനായ ഉദ്യോഗസ്ഥനാണ്.

കഠിനാധ്വാനവും അര്‍പ്പണബോധവും കൈമുതലാക്കിയാണ് അദ്ദേഹം ജന്മനാടിന് അഭിമാന നിമിഷം സമ്മാനിച്ച് ഉന്നതപദവിയിലെത്തിയത്. സേവനമനുഷ്ടിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം മികച്ച ഉദ്യോഗസ്ഥന്‍ എന്നതിനൊപ്പം നല്ല മനസ്സിനുടമ എന്ന ഖ്യാതിയും എ.ജെ തോമസ് സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോളിതാ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പദവിയില്‍ നിന്നും ഡിവൈഎസ്പിയായ് പ്രമോഷന്‍ ലഭിച്ചപ്പോള്‍ മുണ്ടക്കയത്തിന് സമീപം വണ്ടാന്‍പതാല്‍ എന്ന  കൊച്ചുഗ്രാമം കൂടിയാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് ടൗൺ,  കോട്ടയം വെസ്റ്റ് , ഈസ്റ്റ്, ഏറ്റുമാനൂർ സ്റ്റേഷനുകളിൽ സി.ഐ യായും , കോട്ടയം, ഇടുക്കി ജില്ലകളിൽ വിജിലൻസിലും  പ്രവർത്തിച്ചിട്ടുള്ള എ.ജെ തോമസ് അന്വേഷിച്ച ഒൻപത് കൊലക്കേസുകളിലാണ് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ  ലഭിച്ചത്.. കുറ്റാന്വേഷണ മികവിനുള്ള മുഖ്യമന്ത്രിയുടെ മെഡൽ, കൂടാതെ  സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ മുന്ന് തവണയാണ് ഇദ്ദേഹത്തെ തേടി എത്തിയത്. 150ലധികം ഗുഡ് സർവീസ് എൻട്രികളാണ് ഇതുവരെ ഇദേഹത്തിന് ലഭിച്ചിരിക്കുന്നത്.

എ.ജെ തോമസിനെ അഭിനന്ദിക്കുന്നതിനായി ജനസൗഹാര്‍ദ്ദവേദി സംഘടിപ്പിച്ച യോഗത്തില്‍ പ്രസിഡന്റ് പി.ബി സജീവന്‍ അദ്ധ്യക്ഷത വഹിച്ചു. സാലിഹ് അമ്പഴാതിനാല്‍, കെ.കെ വിജയന്‍ ചടയനാല്‍, കൊച്ചുമോന്‍, വാസുദേവന്‍ രാജമന, സിബി പാലിയേക്കര, നവാസ് തോപ്പില്‍, ഫൈസല്‍ മോന്‍, അല്‍ത്താഫ് മുഹമ്മദ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.