ജനങ്ങളുടെ പോക്കറ്റ് കാലിയാക്കി സർക്കാർ ; ഇന്ധന വിലയ്‌ക്കൊപ്പം കുതിച്ചുയർന്ന് പച്ചക്കറി വിലയും

ജനങ്ങളുടെ പോക്കറ്റ് കാലിയാക്കി സർക്കാർ ; ഇന്ധന വിലയ്‌ക്കൊപ്പം കുതിച്ചുയർന്ന് പച്ചക്കറി വിലയും

സ്വന്തം ലേഖകൻ

കോട്ടയം : സാധാരണക്കാരുടെ ജനങ്ങളുടെ നടുവൊടിച്ച് സർക്കാർ. ഇന്ധന വില വർധനയ്‌ക്കൊപ്പം കുതിച്ചുയർന്ന് പച്ചക്കറി വിലയും. സാധാരണ ജനങ്ങൾ നിത്യേനെ ഉപയോഗിക്കുന്ന പല പച്ചക്കറി ഇനങ്ങൾക്കും പത്ത് മുതൽ 50 രൂപയുടെ വരെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

പച്ചക്കറി വില വർദ്ധിക്കുന്നുണ്ടെങ്കിൽ പോലും കോവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഏർപ്പെടുത്തിയ സൗജന്യ കിറ്റ് വിതരണം ഇപ്പോഴും തുടരുന്നതിനാൽ പലവ്യഞ്ജന വിലയിൽ കാര്യമായ മാറ്റമില്ലെന്ന് വ്യാപാരികൾ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാൽപ്പത് രൂപയായിരുന്ന സവാളയുടെ വില അമ്പത്തിരണ്ടിലെത്തി നിൽക്കുകയാണ്. തക്കാളി വില ഇരുപതിൽ നിന്ന് നാൽപ്പതായി ഉയർന്നു. പതിനഞ്ച് രൂപയായിരുന്ന വെണ്ടയ്ക്ക വില അറുപത് കടന്നു. ഒരു കിലോ അമരയ്ക്കയ്ക്ക് നാൽപ്പത് രൂപയാണ് വില.

സംസ്ഥാനത്ത് ഇന്ധന വില വർധനയെ തുടർന്ന് ലോറി വാടകയിൽ ഉൾപ്പെടെയുണ്ടായ വർധനയാണ് പച്ചക്കറി വിപണിയെയും സാരമായി ബാധിച്ചിരിക്കുന്നത്.എന്നാൽ പലചരക്ക് കടകളിൽ പക്ഷേ മറിച്ചാണ് സ്ഥിതി. അരിയും പയറും കടലയും ഉൾപ്പെടെ അവശ്യ വസ്തുക്കൾക്കൊന്നും കഴിഞ്ഞ രണ്ടു മാസത്തിനിടെ കാര്യമായ വില വർധന ഉണ്ടായിട്ടില്ലെന്നാണ് വ്യാപാരികളുടെ അഭിപ്രായം.