റോഡുകള്‍ ഇനി ‘സേഫ് കണ്‍ട്രോളി’ല്‍; സിഗ്നല്‍ ലംഘനം മുതല്‍ അമിതവേഗം വരെ; നിരത്തിലെ പ്രശ്‌നക്കാരെ കണ്ടുപിടിക്കാന്‍ നിര്‍മ്മിതബുദ്ധിയെത്തുന്നു

റോഡുകള്‍ ഇനി ‘സേഫ് കണ്‍ട്രോളി’ല്‍; സിഗ്നല്‍ ലംഘനം മുതല്‍ അമിതവേഗം വരെ; നിരത്തിലെ പ്രശ്‌നക്കാരെ കണ്ടുപിടിക്കാന്‍ നിര്‍മ്മിതബുദ്ധിയെത്തുന്നു

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: റോഡപകടങ്ങളില്‍ പൊലിയുന്ന ജീവനുകളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ഇത് തടയുന്നതിനായി ഗതാഗത നിയമ ലംഘനത്തിനെതിരെയുള്ള നടപടി കര്‍ശനമാക്കാന്‍ പുതിയ എന്‍ഫോഴ്‌സമെന്റ് സംവിധാനവുമായി മോട്ടര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനും സുരക്ഷിതയാത്ര ഉറപ്പുവരുത്തുന്നതിനും കേരള സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയായ സേഫ് കേരളയുടെ ഭാഗമായാണ് നവീകരിച്ച മാറ്റങ്ങള്‍.

 

തിരുവനന്തപുരത്ത് സംസ്ഥാനതല കണ്‍ട്രോള്‍ റൂമും തിരുവനന്തപുരം , കൊല്ലം, കോട്ടയം, ആലപ്പുഴ, പാലക്കാട്, മലപ്പുരം എന്നീ ജില്ലകളില്‍ ജില്ലാതല എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂമുകളും മോട്ടര്‍വാഹന വകുപ്പ് തുടങ്ങി. പരിഷ്‌കരണങ്ങളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി 720 കേന്ദ്രങ്ങളിലാണ് നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സംവിധാനങ്ങള്‍ സ്ഥാപിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനപരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യം ആവശ്യമില്ലാതെ നിയമലംഘനങ്ങള്‍ പിടികൂടി ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്ഗ്‌നീഷന്‍ സംവിധാനം കണ്‍ട്രോള്‍ റൂമില്‍ എത്തിക്കും. ജില്ലാ തലത്തിലൂള്ള എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂമില്‍ ദൃശ്യങ്ങള്‍ ക്രോഡീകരിക്കും.

ക്യാമറയിലൂടെ കണ്ടെത്തുന്ന നിയമ ലംഘനങ്ങളുടെ വിവരങ്ങള്‍ എറണാകുളത്തെ മോട്ടര്‍വാഹന വകുപ്പിന്റെ വെര്‍ച്വല്‍ കോടതിയിലേക്ക് കൈമാറും. തുടര്‍ന്ന് പിഴ വിധിക്കുന്നതും ഇത് സംബന്ധിച്ച സന്ദേശം വാഹന ഉടമയെ അറിയിക്കുന്നതുമുള്‍പ്പെടെയുള്ള തുടര്‍ നിയമ നടപടികള്‍ വെര്‍ച്വല്‍ കോടതി സംവിധാനത്തിലൂടെയാണ് നടപ്പാക്കും.

ഹെല്‍മെറ്റ് ഇല്ലാതെ യാത്ര, അമിതവേഗം, മൊബൈല്‍ ഫോണില്‍ സംസാരിച്ച് ഡ്രൈവിങ്ങ് തുടങ്ങി നിരവധി നിയമലംഘനങ്ങള്‍ നിര്‍മ്മിതബുദ്ധി സ്വയം തിരിച്ചറിയും. നേരിട്ട് പരിശോധനയില്ലാതെ തന്നെ ക്യാമറകള്‍ വഴി അപകടങ്ങള്‍, നിയമ ലംഘനങ്ങള്‍ എന്നിവയ്ക്ക് നടപടിയെടുക്കാന്‍ കഴിയുമെന്നും ഇതുവഴി റോഡിലെ അപകടങ്ങള്‍ കുറയ്്ക്കാനാകുമെന്നും മോട്ടര്‍ വാഹന വകുപ്പ് അറിയിച്ചു.