ഒരു കാലത്ത് അന്നത്തിനായി പാഞ്ഞ ‘ ചാലക്കുടിക്കാരൻ ചങ്ങാതി’ ഇന്ന് ഷെഡിൽ; നിറകണ്ണുകളുമായി ആരാധകർ

സ്വന്തം ലേഖകൻ ചാലക്കുടി: പ്രേക്ഷകരെ കുടു കുടാ ചിരിപ്പിച്ചും അതുപോലെ കണ്ണീരിലാഴ്ത്തിയും പോയ് മറഞ്ഞ നടനാണ് കലാഭവൻ മണി. മൺമറഞ്ഞ് പോയിട്ടും ഇന്നും ചാലക്കുടിക്കാരുടെയും മറ്റുള്ളവരുടെയും ഇടംനെഞ്ചിൽ സ്ഥാനം പിടിച്ച് ഒരു വിങ്ങലായി നിന്ന താരം കൂടിയാണ് മണി. ഇപ്പോൾ നെഞ്ചിൽ കുത്തുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കലാഭവൻ മണിയുടെ ഒരു കാലത്ത് അന്നമായി കിടന്നിരുന്ന ഓട്ടോയുടെ ചിത്രമാണ് വിങ്ങലാകുന്നത്. മണ്ണടിഞ്ഞു പോയ മണിയെ പോലെ ഓട്ടോയും തുരുമ്‌ബെടുത്ത് നാമവശേഷമാവുകയാണ്. ആരാരും ആവാത്ത കാലത്ത് ഞാനന്ന് ഓട്ടി നടന്നുവണ്ടി… എന്റെ കുടുംബത്തിൻ പട്ടിണി മാറ്റിയ […]

നടിയെ ആക്രമിച്ച കേസ്; നടൻ ദിലീപിന് വിദേശത്ത് പോകാൻ കോടതി വീണ്ടും അനുമതി നൽകി

സ്വന്തം ലേഖകൻ കൊച്ചി: കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ വിചാരണ നേരിടുന്ന നടൻ ദിലീപിന് വിദേശത്ത് പോകാൻ കോടതി വീണ്ടും അനുമതി നൽകി. ഈ മാസം 13 മുതൽ 21 വരെ ദുബായ്, ദോഹ എന്നിവിടങ്ങളിൽ നടന്റെ സ്വകാര്യ ആവശ്യത്തിനായി പോകുന്നതിനാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അനുമതി നൽകിയിരിക്കുന്നത്. നേരത്തെ മൂന്ന് പ്രാവശ്യം സിനിമാ ഷൂട്ടിന്റെ ഭാഗമായി വിദേശത്ത് പോകാൻ ദിലീപിന് കോടതി അനുമതി നൽകിയിരുന്നു. കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതിയായതിനാലാണ് ദിലിപീന്റെ വിദേശയാത്രകൾക്ക് കോടതി വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

നാളെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനു തുടക്കം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കമാകും.ഈമാസം 20 നാണ് ചരിത്രപ്രസിദ്ധമായ പൊങ്കാല. നാളെ രാത്രി 10.20ന് തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെയും മേല്‍ശാന്തി എന്‍. വിഷ്ണു നമ്ബൂതിരിയുടെയും കാര്‍മികത്വത്തില്‍ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ വ്രതശുദ്ധിയോടുള്ള സ്ത്രീലക്ഷങ്ങളുടെ കാത്തിരിപ്പിനു പരിസമാപ്തിയാവും.പിന്നെ പത്തുനാള്‍ നഗരത്തിലെങ്ങും മന്ത്രങ്ങളും ദേവീസ്തുതികളും മാത്രം. ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന കലാപരിപാടികള്‍ നാളെ വൈകിട്ട് 6.30നു നടന്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ആറ്റുകാല്‍ അംബാ പുരസ്‌കാരം പാലിയം ഇന്ത്യാ ചെയര്‍മാന്‍ ഡോ. എം.ആര്‍. രാജഗോപാലിനു സമ്മാനിക്കും. […]

ഒരു ബസ് കണ്ടക്ടറുടെ മകളാണ്..! വിരട്ടലിൽ വീഴില്ല സാറേ; കോട്ടയം മെഡിക്കൽ കോളേജ് വിദ്യാർത്ഥിനി മൂന്നാർ സബ് കളക്ടറായ കഥ; രേണുരാജിന്റെ സിനിമയെ വെല്ലും ജീവിത കഥ ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം: പട്ടുമെത്തയിൽ വളർന്ന്, സ്വർണ്ണത്തളികയിൽ ഭക്ഷണം കഴിച്ച് ജീവിച്ച ഉത്തരേന്ത്യൻ ഗോസായി കുടുംബത്തിലെ ഐഎഎസുകാരിയല്ല കോട്ടയത്തിന്റെ സ്വന്തം രേണുരാജ്. ഡോക്ടറുടെ വെള്ളക്കുപ്പായം അഴിച്ച് വച്ച് ഐഎഎസ് എന്ന മൂന്നക്ഷരം തോളിൽ അണിയാൻ ഒരു സാദാ ബസ് കണ്ടക്ടറുടെ മകളായ രേണുരാജ് കടന്നു വന്ന കടമ്പകൾ ഏറെയാണ്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും എം.ബിബിഎസ് പാസായ ശേഷമാണ് രേണു ഐഎഎസ് എന്ന മാന്ത്രിക വലയിലേയ്ക്ക് വീണത്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പാസായ ശേഷം ഡോക്ടറായി പ്രാക്ടീസ് ആരംഭിച്ച രേണു രാജ് അഞ്ചു […]

തന്നെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്നത് മാതാ അമൃതാനന്ദമയി – നടൻ സലിം കുമാർ

സ്വന്തം ലേഖകൻ കൊച്ചി; അസുഖ ബാധിതനായ തന്നെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത് മാതാ അമൃതാനന്ദമയിയാണെന്ന് നടൻ സലിംകുമാർ. കൊച്ചിയിൽ സംഘടിപ്പിച്ച അമൃതശ്രീ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നടൻ. കൂടാതെ, വിവിധ സ്വാശ്രയ സംഘങ്ങൾക്കുള്ള സഹായവിതരണത്തിന്റെ ഉദ്ഘാടനവും സലിംകുമാർ നിർവ്വഹിച്ചു. സ്ത്രീകൾക്ക് തൊഴിലവസരം സൃഷ്ടിക്കാനും സ്വയം പര്യാപ്തരാക്കാനും ലക്ഷ്യമിട്ട് അമൃതാനന്ദമയിമഠത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച അമൃതശ്രീ സ്വാശ്രയസംഘങ്ങളുടെ എറണാകുളം ജില്ലാ സംഗമമാണ് ഏലൂരിലെ ഫാക്ട് ഗ്രൗണ്ടിൽ നടന്നത്. സംഗമം ഉദ്ഘാടനം ചെയ്ത സലിംകുമാർ, മാതാ അമൃതാനന്ദമയിയാണ് രോഗബാധിതയായ തന്നെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വന്നതെന്ന് പറഞ്ഞു. സ്ത്രീശാക്തീകരണത്തിന്റെ […]

വീട് നൽകാമെന്ന് മഞ്ജുവാര്യർ വാഗ്ദാനം നൽകി പറ്റിച്ചു; ആദിവാസി സംഘടനകൾ സമരവുമായി നടിയുടെ വീട്ടിലേക്ക്

സ്വന്തം ലേഖകൻ നടി മഞ്ജു വാര്യർക്കെതിരെ ആദിവാസികൾ. വീട് വാഗ്ദാനവുമായി ഒന്നര വർഷം മുൻപ് ആദിവാസി കോളനിയിലെത്തിയ മഞ്ജു തങ്ങളെ പറ്റിച്ചെന്ന ആരോപണവുമായാണ് വയനാട് പരക്കുനി കോളനിയിലെ ആദിവാസികൾ രംഗത്തെത്തിയിരിക്കുന്നത്.ജില്ലാ ഭരണകൂടവുമായി ചർച്ച ചെയ്ത് പദ്ധതി തയ്യാറാക്കിയെങ്കിലും നാളിതുവരെയായിട്ടും പ്രാരംഭ പ്രവർത്തനം പോലും നടത്തില്ലെന്നാണ് ആദിവാസികളുടെ ആക്ഷേപം. ഇതിനെതിരെ ഫെബ്രുവരി 13 ന് തൃശ്ശൂരിലെ വീടിന് മുന്നിൽ കുടിൽ കെട്ടി സമരം തുടങ്ങുമെന്ന് ആദിവാസികൾ വയനാട്ടിൽ വിളിച്ച വാർത്താസമ്മേളനത്തിൽ അറിയിച്ചു. 57 കുടംബങ്ങളാണ് കോളനിയിലുള്ളത്. മഞ്ജുവാര്യരുടെ വാഗ്ദാനം വന്നതോടെ മറ്റ് പദ്ധതികളൊന്നും ഇവർക്ക് ലഭിക്കാതായി. […]

ശിവഗിരിയിൽ ഉദ്ഘാടനത്തിനെത്തിയ കണ്ണന്താനം നിലവിളക്കിലെ തിരികളെല്ലാം ഒറ്റയ്ക്ക് കത്തിച്ചു; മന്ത്രി കടകംപള്ളിയും എ സമ്പത്ത് എം പിയും കാഴ്ചകകാരായി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശ്രീനാരായണ ഗുരു തീർഥാടന ടൂറിസം സർക്യൂട്ട് പദ്ധതിയുടെ ഉദ്ഘാടന വേദിയിൽ തിരികത്തിക്കാൻ ആവേശം പ്രകടിപ്പിച്ച് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം. ഉദ്ഘാടകനായ കണ്ണന്താനം തന്നെ നിലവിളക്കിലെ എല്ലാ തിരിയും ഒറ്റയ്ക്കു കത്തിക്കുകയായിരുന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും എ. സമ്പത്ത്‌ എംപിയും വേദിയിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും അവസരം നൽകാതെ മന്ത്രിതന്നെ നിലവിലക്കിലെ തിരികൾ കത്തിച്ചുതീർത്തു. സർക്യൂട്ട് പദ്ധതിയുടെ ഉദ്ഘാടന വേദിയിൽ പദ്ധതിയെ ചൊല്ലി മന്ത്രി കടകംപള്ളി സുരേന്ദ്രനും ശിവഗിരി മഠവും തമ്മിൽ വാക്‌പോരും ഉണ്ടായി. തീർഥാടന സർക്യൂട്ട് പദ്ധതി […]

ഫ്രാങ്കോയുടെ പീഡനം: കന്യാസ്ത്രീകളെച്ചൊല്ലി സഭയിൽ കൂട്ടയടി; ബിഷപ്പോ പി.ആർ.ഒ യോ വലുത് എന്നതിനെച്ചൊല്ലി തർക്കം

സ്വന്തം ലേഖകൻ കോട്ടയം: ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ പരാതി നൽകിയ കന്യാസ്ത്രീകളെ പിൻതുടർന്ന് പീഡിപ്പിച്ച് കത്തോലിക്കാ സഭ. പീഡനത്തിന് ഇരയായ കന്യാസ്ത്രീകളോട് പോപ്പ് ഫ്രാൻസിസ് പോലും അനുകമ്പയോടെ പെരുമാറുമ്പോഴാണ് അതി ക്രൂരമായ പീഡനങ്ങൾ സഭ തുടരുന്നത്. പീഡനത്തിന് ഇരയായ കന്യാസ്ത്രീകളോട് അനുകമ്പാ പൂർണമായ സമീപനം മാർപാപ്പയുടെ പ്രതിനിധിയായ ജലന്ധർ രൂപതാ അഡ്മിനിസ്ട്രേറ്റർ സ്വീകരിച്ചപ്പോഴാണ് , ഇതിനെ തിരുത്തി സഭ പി.ആർഒയുടെ പത്രക്കുറിപ്പ് പുറത്ത് വന്നത്. കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം റദാക്കിയെന്നും അവർക്ക് മഠത്തിൽ തുടരാമെന്നും അഡ്മിനിസ്ട്രേറ്റർ അറിയിച്ചപ്പോൾ , അങ്ങിനെ ഒരു തീരുമാനമില്ലെന്നാണ് പി.ആർ.ഒ യുടെ പത്രക്കുറിപ്പ്. […]

മൂന്നാറിൽ അനധികൃത നിർമ്മാണം: ഉദാഹരണവുമായി ഡിടിപിസിയുടെ പദ്ധതി

സ്വന്തം ലേഖകൻ മൂന്നാർ: മുതിരപ്പുഴയാർ കൈമാറി പഞ്ചായത്ത് കെട്ടിടം നിർമ്മിക്കുന്നത് അനധികൃതമാണെന്ന് വാർത്ത വന്നതിന് പിന്നാലെ വീണ്ടും അനധികൃത നിർമ്മാണത്തിന്റെ വാർത്തകൾ പുറത്തുവരുന്നു. ദേവികുളം റോഡിൽ കോടികൾ ചെലവിട്ട് നിർമിക്കുന്ന ഡിടിപിസിയുടെ ബൊട്ടാണിക്കൽ ഗാർഡൻ പദ്ധതിയാണ് കയ്യേറ്റത്തിന്റെ മറ്റൊരു ഉദാഹരണമായി ഭരണ മുന്നണിയിലെ സിപിഐ ചൂണ്ടിക്കാണിക്കുന്നത്. മൂന്നാർ – ദേവികുളം റോഡിൽ പ്രളയത്തിൽ തകർന്ന ഗവൺമെന്റ് കോളേജിനു താഴെയാണ് ബോട്ടാണിക്കൽ ഗാർഡന്റെ നിർമ്മാണം. നിർമാണത്തിന് കളക്ടറുടെ എൻഒസിയുണ്ടെങ്കിലും എത്ര എക്കർ ഭൂമിയിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഡിടിപിസി വ്യക്തമാക്കിയിട്ടില്ല. മൂന്നാറിലെ പ്രളയ ദുരന്ത നിവാരണത്തിനു പോലും […]

വീട് നൽകാമെന്ന വാഗ്ദാനം പാലിച്ച് സുരേഷ് ഗോപി എം പി

സ്വന്തം ലേഖകൻ ഗോവിന്ദാപുരം : ജാതിവിവേചനത്തിന്റെ പേരിൽ ദുരിതമനുഭവിച്ച വീരൻ കാളിയമ്മ ദമ്പതികൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ച് സുരേഷ് ഗോപി എംപി. പറഞ്ഞ പ്രകാരം പാലക്കാട് ഗോവിന്ദാപുരം അംബേദ്ക്കർ കോളനിയിലാണ് എംപി വീട് നിർമിച്ചു നൽകിത്. ഒന്നര വർഷം മുൻമ്പ്് ഗോവിന്ദാപുരത്ത് ജാതി, രാഷ്ട്രീയ വിവേചനത്തിന്റെ പേരിൽ വലിയ പ്രിഷേധങ്ങൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് സ്ഥിതിഗതികൾ മനസ്സിലാക്കുന്നതിനായി എത്തിയപ്പോഴാണ് വീടു നിർമിച്ച് നൽകാമെന്ന് സുരേഷ് ഗോപി ഇവർക്ക് വാഗ്ദാനം നൽകിയത്. രണ്ടു മുറിയും ഹാളും അടുക്കളയും ചേർന്നതാണ് വീടാണ് സുരേഷ് ഗോപി നിർമ്മിച്ചു നൽകിയത്. […]