മൂന്നാറിൽ അനധികൃത നിർമ്മാണം: ഉദാഹരണവുമായി ഡിടിപിസിയുടെ പദ്ധതി

സ്വന്തം ലേഖകൻ മൂന്നാർ: മുതിരപ്പുഴയാർ കൈമാറി പഞ്ചായത്ത് കെട്ടിടം നിർമ്മിക്കുന്നത് അനധികൃതമാണെന്ന് വാർത്ത വന്നതിന് പിന്നാലെ വീണ്ടും അനധികൃത നിർമ്മാണത്തിന്റെ വാർത്തകൾ പുറത്തുവരുന്നു. ദേവികുളം റോഡിൽ കോടികൾ ചെലവിട്ട് നിർമിക്കുന്ന ഡിടിപിസിയുടെ ബൊട്ടാണിക്കൽ ഗാർഡൻ പദ്ധതിയാണ് കയ്യേറ്റത്തിന്റെ മറ്റൊരു ഉദാഹരണമായി ഭരണ മുന്നണിയിലെ സിപിഐ ചൂണ്ടിക്കാണിക്കുന്നത്. മൂന്നാർ – ദേവികുളം റോഡിൽ പ്രളയത്തിൽ തകർന്ന ഗവൺമെന്റ് കോളേജിനു താഴെയാണ് ബോട്ടാണിക്കൽ ഗാർഡന്റെ നിർമ്മാണം. നിർമാണത്തിന് കളക്ടറുടെ എൻഒസിയുണ്ടെങ്കിലും എത്ര എക്കർ ഭൂമിയിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഡിടിപിസി വ്യക്തമാക്കിയിട്ടില്ല. മൂന്നാറിലെ പ്രളയ ദുരന്ത നിവാരണത്തിനു പോലും […]

വീട് നൽകാമെന്ന വാഗ്ദാനം പാലിച്ച് സുരേഷ് ഗോപി എം പി

സ്വന്തം ലേഖകൻ ഗോവിന്ദാപുരം : ജാതിവിവേചനത്തിന്റെ പേരിൽ ദുരിതമനുഭവിച്ച വീരൻ കാളിയമ്മ ദമ്പതികൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ച് സുരേഷ് ഗോപി എംപി. പറഞ്ഞ പ്രകാരം പാലക്കാട് ഗോവിന്ദാപുരം അംബേദ്ക്കർ കോളനിയിലാണ് എംപി വീട് നിർമിച്ചു നൽകിത്. ഒന്നര വർഷം മുൻമ്പ്് ഗോവിന്ദാപുരത്ത് ജാതി, രാഷ്ട്രീയ വിവേചനത്തിന്റെ പേരിൽ വലിയ പ്രിഷേധങ്ങൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് സ്ഥിതിഗതികൾ മനസ്സിലാക്കുന്നതിനായി എത്തിയപ്പോഴാണ് വീടു നിർമിച്ച് നൽകാമെന്ന് സുരേഷ് ഗോപി ഇവർക്ക് വാഗ്ദാനം നൽകിയത്. രണ്ടു മുറിയും ഹാളും അടുക്കളയും ചേർന്നതാണ് വീടാണ് സുരേഷ് ഗോപി നിർമ്മിച്ചു നൽകിയത്. […]

മൂന്ന് യുവതികൾ കൂടി മല കയറിയിട്ടുണ്ട്: വീഡിയോ ഞങ്ങളുടെ പക്കലുണ്ട്; ഭീഷണിപ്പെടുത്തുന്നത് ആർ എസ് എസ് – തുറന്ന് പറഞ്ഞ് കനക ദുർഗയും ബിന്ദുവും

സ്വന്തം ലേഖകൻ മലപ്പുറം: സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ ശബരിമല കയറി ചരിത്രം സൃഷ്ടിച്ചെങ്കിലും വീട്ടിൽ പോലും കയറാനാവാതെ സംഘപരിവാർ ഭീഷണി നേരിടുന്ന ബിന്ദുവും കനക ദുർഗയും കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്ത്. തങ്ങളെ കൂടാതെ മൂന്ന് യുവതികൾ കൂടി മല കയറിയിട്ടുണ്ടെന്നും , ഇതിന്റെ വീഡിയോ തങ്ങളുടെ പക്കലുണ്ടെന്നുമാണ് ഇപ്പോൾ ബിന്ദുവും കനക ദുർഗയും വെളിപ്പെടുത്തിയിരിക്കുന്നത്. . ഇതിന്റെ വീഡിയോ കൈവശമുണ്ട്. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും സമ്മര്‍ദ്ദം മൂലമല്ല, വ്യക്തിപരമായ വിശ്വാസത്തിന്റെയും കാഴ്ചപ്പാടിന്റെയും അടിസ്ഥാനത്തിലാണ് ശബരിമലയില്‍ എത്തിയത്. ഇനിയും ശബരിമല ദര്‍ശനം നടത്തുമെന്നും കനകദുര്‍ഗയും ബിന്ദുവും […]

നോട്ട് നിരോധിച്ചിട്ടും കലിപ്പ് തീരാതെ മോദി: രാജ്യം കുട്ടിച്ചോറാക്കാൻ റിസർവ് ബാങ്കിനോട് ചോദിച്ചത് 27,380 കോടി രൂപ

സ്വന്തം ലേഖകൻ ന്യൂഡൽഹി: നോട്ട് നിരോധനത്തിന് പിന്നാലെ പരമാവധി നോട്ടടിച്ച് വിപണിയിൽ ഇറക്കിയെങ്കിലും പണലഭ്യതയില്ലാത്ത രാജ്യം നട്ടം തിരിയുമ്പോൾ റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരത്തിൽ കണ്ണ് വച്ച് വീണ്ടും നരേന്ദ്ര മോദി. കരുതൽ ധനശേഖരം ലക്ഷ്യമിട്ട് മോദി ഇടപെട്ടതോടെ നേരത്തെ റിസർവ് ബാങ്ക് ഗവർണറായിരുന്ന രഘുറാം രാജൻ രാജി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ റിസർവ് ബാങ്കിനോട് 27380 കോടി കൂടി കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. . കരുതല്‍ ധനത്തില്‍ നിന്നും 27,380 കോടി നല്‍കണമെന്ന് കേന്ദ്ര ധനമന്ത്രാലയം റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടതായി ദേശീയ […]

മൂന്നാർ കൈയ്യേറ്റങ്ങൾക്കെതിരെ നടപടിയെടുക്കുന്ന ഉദ്ധ്യോഗസ്ഥരോട് പ്രതികാര നടപടിയുമായി സർക്കാർ

സ്വന്തം ലേഖകൻ ഇടുക്കി: അനധികൃത കൈയ്യേറ്റങ്ങൾക്കെതിരെ നടപടിയെടുക്കുന്നത് കൊണ്ട് സബ്കളക്ടർ കസേര ഉദ്ധ്യോഗസ്ഥർക്ക് വെല്ലുവിളിയാകുന്നു. ദേവികുളത്ത് കൈയ്യേറ്റങ്ങൾക്കും അനധിക്യത നിർമ്മാണങ്ങൾക്കുമെതിരെ നടപടി സ്വീകരിച്ച നാല് ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെയടക്കം ചീത്തവിളി കേൾക്കേണ്ടിവന്നു. നിരന്തരം രാഷ്ട്രീയസമ്മർദ്ദത്തിനടിമപ്പെട്ടും അധിക്ഷേപത്തിനും ഇരയാവുകയാണ് ദേവികുളത്തെ സബ് കളക്ടർമാർ. കഴിഞ്ഞ ദിവസം എഎൽഎയുടെ പരസ്യ അധിക്ഷേപത്തിനിരയായ ദേവികുളം സബ് കളക്ടർ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് പരാതി നൽകിതോടെ ദേവികുളം സബ് കളക്ടർമാരും രാഷ്ട്രീയനേതൃത്വവും തമ്മിലുള്ള പോര് മുറുകുകയാണ്. മുഖം നോക്കാതെ നടപടിയുക്കുന്നതുകൊണ്ടാണ് ഉദ്യോഗസ്ഥർ ജനപ്രതിനിധികളുടെയും നേതാക്കളുടെയും കണ്ണിലെ കരടാവുന്നത്. 2015 മുതലാണ് ദേവികുളത്തെ […]

ശബരിമല നട നാളെ വീണ്ടും തുറക്കും, ആചാര ലംഘനത്തിനായി കാത്തിരിക്കുന്നത് 35 യുവതികൾ

സ്വന്തം ലേഖകൻ ശബരിമല: കുംഭമാസ പൂജയ്ക്കായി ശബരിമല നട നാളെ വീണ്ടും തുറക്കാനിരിക്കെ കടുത്ത നിയന്ത്രണങ്ങളുമായി പോലീസ്. കൂടാതെ സംഘർഷ സാധ്യത നിലനിൽക്കുന്നതായാണ് ഇന്റലിജൻസ് റിപ്പോർട്ട്. കുംഭമാസപൂജകൾക്കായി ശബരിമല നടതുറക്കുന്ന ദിവസങ്ങളിൽ യുവതികൾ സന്ദർശനം നടത്തിയേക്കാമെന്ന് സംസ്ഥാന ഇന്റലിജന്റ്‌സ് റിപ്പോർട്ട്. ഇത് തടയാൻ ഭക്തരും എത്തിയേക്കുമെന്ന് റിപ്പോർട്ട് ഉണ്ട്.കുംഭമാസ പൂജയ്ക്ക് ദർശനത്തിന് ഇതിനോടകം യുവതികളും ട്രാൻസ്ജെൻഡേഴ്സും അടക്കം 37 പേർ പൊലീസിനെ സമീപിച്ചിട്ടുണ്ട്. പൊലീസ് പറയുന്ന സമയക്രമം അനുസരിച്ച് ദർശനം നടത്താമെന്നും സംരക്ഷണം നൽകണമെന്നുമാണ് ആവശ്യം. എന്നാൽ ഇവർക്ക് പോലീസ് കൃത്യമായ ഒരു മറുപടി […]

അഴിമതികളിൽ മുങ്ങികുളിച്ച തോമസ് ചാണ്ടിയ്ക്കു വേണ്ടി പത്തനംതിട്ട ചോദിച്ച എൻ സിപി

സ്വന്തം ലേഖകൻ പത്തനംതിട്ട: തോമസ് ചാണ്ടിക്ക് വേണ്ടി പത്തനംതിട്ട സീറ്റ് ചോദിച്ച് എൻസിപി. പാർട്ടി നേതൃത്വം സിപിഎമ്മുമായി ചർച്ച നടത്തി. പാർട്ടി അഖിലേന്ത്യ ജനറൽ സെക്രട്ടറി ടി പി പീതാബരൻ മാസ്റ്ററും മന്ത്രി എ കെ ശശീന്ദ്രനും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും മുഖ്യമന്ത്രി പിണറായി വിജയനേയും ഇടുമുന്നണി കൺവീനർ എ വിജയരാഘവനേയും കണ്ട് ആവശ്യം ഉന്നയിച്ചുകഴിഞ്ഞു. ഇടുതുമുന്നണിക്ക് കത്തും നൽകി.പത്തനംതിട്ട സീറ്റിൽ കണ്ണുവച്ചാണ് തോമസ് ചാണ്ടിയുടെ നീക്കങ്ങൾ. മന്ത്രിസ്ഥാനത്തുനിന്ന് പുറത്തായ സാഹചര്യത്തിൽ കേന്ദ്രത്തിൽ ഒരു കൈ നോക്കുകയാണ് ഉദ്ദേശം. പത്തനംതിട്ടയിലെ ക്രൈസ്തവ വോട്ടുകൾ […]

ഭൂമി കയ്യേറ്റം; സബ് കളക്ടർ രേണു രാജ് റിപ്പോർട്ട് എ ജിയുടെ ഓഫീസിന് കൈമാറി

സ്വന്തം ലേഖകൻ കൊച്ചി: മൂന്നാർ പഞ്ചായത്തിന്റെ ഭൂമി കയ്യേറിയതിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടു കൊണ്ട് ദേവികുളം സബ് കളക്ടർ രേണു രാജിന്റെ റിപ്പോർട്ട് എജിയുടെ ഓഫീസിന് കൈമാറി. എസ് രാജേന്ദ്രൻ എംഎൽഎയ്ക്കെതിരെയും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. അനധികൃത നിർമ്മാണം തുടർന്നത് എംഎൽഎയുടെ സാന്നിധ്യത്തിലാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, എംഎൽഎക്കെതിരായ വ്യക്തിപരമായ പരാമർശം റിപ്പോർട്ടിലില്ല. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ മൂന്നാറിൽ നിർമ്മാണം പാടില്ലെന്നും നിയമവിരുദ്ധമായ നിർമ്മാണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്നും 2010ൽ ഹൈക്കോടതിയുടെ ഉത്തരവുണ്ട്. ഈ പശ്ചാത്തലത്തിലാണ് സബ് കളക്ടർ റിപ്പോർട്ട് നൽകുന്നത്.

കേരളത്തിൽ മാത്രം പലിശയ്ക്ക് നൽകിയിരിക്കുന്നത് 500 കോടി; ഒരു ദിവസം പലിശയായി ലഭിക്കുന്നത് അഞ്ചു കോടിയ്ക്ക് മുകളിൽ; പലിശമുടങ്ങിയാൽ പുലിയായി മാറും രാജ; ഇത് തമിഴ്‌നാട്ടിൽ നിന്നെത്തി കേരളം കീഴടക്കിയ വട്ടി രാജ്: രാജയെ തൊടാൻ മടിച്ച് കേരള പൊലീസും

ക്രൈം ഡെസ്‌ക് കൊച്ചി: ക്രിമിനൽക്കേസുകൾ അടക്കം നിരവധി കേസുകളിൽ പ്രതിയായിട്ടും പുഷ്പം പോലെ കോടതിയിൽ നിന്നും ഇറങ്ങിപ്പോന്ന വട്ടിരാജയെ തൊടാനാവാതെ പൊലീസ്. പ്രതിദിനം അഞ്ചു കോടി രൂപയ്ക്ക് മുകളിൽ കേരളത്തിൽ നിന്നു മാത്രം പലിശയായി ഈടാക്കുന്ന വട്ടി രാജ എന്ന മഹാരാജ മഹാദേവന് കേസുകൾ നടത്തുന്നതിനു മാത്രം അഭിഭാഷകരുടെ പാനലും ഉണ്ട്. തമിഴ്‌നാട്ടിലെത്തി സാഹസികമായി മഹാരാജയെ പൊലീസ് പിടികൂടിയെങ്കിലും കോടതിയിൽ കോടികൾ വാരിയെറിഞ്ഞ് രാജ ജയിൽ മോചിതനായി പോയി. ചില്ല പലിശയേറ് പരിപാടികൾ രാജയ്ക്കില്ല. അൻപത് ലക്ഷത്തിൽ കുറഞ്ഞ തുക ഇയാൾ പലിശയ്ക്ക് നൽകാറില്ല. […]

മൂന്നാറിലെ കിരീടം വയ്ക്കാത്ത രാജാവ് രാജേന്ദ്രനെ വിറപ്പിച്ച് പെൺപുലി..! അവധി ഒഴിവാക്കി രാജേന്ദ്രന്റെ വീട്ടിലെത്തി ഞായറാഴ്ച കയ്യേറ്റം നേരിൽക്കണ്ടു: കണ്ടം തീറെഴുതിയും പാടമളന്നും കിട്ടിയതല്ല ഐഎഎസ് എന്ന് തെളിയിച്ച മിടുമിടുക്കി; ഒടുവിൽ രാജേന്ദ്രൻ മാപ്പ് പറഞ്ഞു; വടിയെടുത്ത് സിപിഎമ്മും

സ്വന്തം ലേഖകൻ മൂന്നാർ: രാജേന്ദ്രനെന്ന കിരീടം വയ്ക്കാത്ത രാജാവിനെ താണുവണങ്ങാത്ത സബ് കളക്ടർമാർക്കെല്ലാം മൂന്നാറിൽ കഷ്ടകാലമാണ്. വി.എസിന്റെ പൂച്ചകളെ പോലും തട്ടിൻപുറത്തേയ്ക്ക് പറപ്പിച്ച രാജേന്ദ്രനെതിരെ പക്ഷേ, വാളോങ്ങി നിൽക്കുകയാണ് രേണുരാജ് എന്ന പെൺപുലി. അവധി റദ്ദാക്കി ഞായറാഴ്ച തന്നെ രാജേന്ദ്രൻ എംഎൽഎയുടെ സ്ഥലം കയ്യേറ്റം നേരിട്ടെത്തി സന്ദർശിച്ച രേണുരാജ് എന്ന ഐഎഎസ് റാങ്കുകാരി, കൃത്യമായ സന്ദേശം നൽകിക്കഴിഞ്ഞിരിക്കുന്നു. താൻ തുറന്ന പോരിന് തന്നെയാണ്. രേണുരാജിനെതിരെ മോശം പരാമർശം നടത്തിയതിൽ എംഎൽഎ രാജേന്ദ്രൻ മാപ്പ് പറഞ്ഞതോടെ ആദ്യഘട്ട വിജയം സബ് കളക്ടർക്കൊപ്പം. അതിര് വിട്ട പെരുമാറ്റത്തിന് […]