പാക്കിസ്ഥാന്റെ  എഫ് 16 വിമാനം ഇന്ത്യ വെടിവെച്ചിട്ടു ; കശ്മീരിലെയും പഞ്ചാബിലെയും വിമാനത്താവളങ്ങൾ അടച്ചു;വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി

പാക്കിസ്ഥാന്റെ എഫ് 16 വിമാനം ഇന്ത്യ വെടിവെച്ചിട്ടു ; കശ്മീരിലെയും പഞ്ചാബിലെയും വിമാനത്താവളങ്ങൾ അടച്ചു;വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നും തിരിച്ചടി നേരിട്ട പാകിസ്താൻ ഇന്ത്യയെ കൂടുതൽ പ്രകോപിപ്പിക്കുന്നു. വ്യോമാതിർത്തി ലംഘിച്ച രണ്ടു വിമാനങ്ങൾ വെടിവെച്ചിട്ടെന്നും പൈലറ്റിനെ കസ്റ്റഡിയിൽ എടുത്തെന്നും അവകാശവാദം ഉയർത്തി പാകിസ്താൻ രംഗത്ത് വന്നു. അതേസമയം ഇന്ത്യൻ അതിർത്തി ലംഘിച്ച മൂന്ന് വിമാനങ്ങളിൽ ഒന്ന് ഇന്ത്യ വെടിവെച്ചിട്ടതായി ഇന്ത്യൻ സ്ഥിരീകരണം.

പാകിസ്താന്റെ എഫ് 16 വിഭാഗത്തിൽ പെടുന്ന വിമാനം ഇന്ത്യ വെടിവെച്ചിട്ടതായി എഎൻഐ റിപ്പോർട്ട് ചെയ്തു. പാക് നിയന്ത്രണ മേഖലയിലാണ് വിമാനം തകർന്നുവീണതെന്നാണ് വിവരം. രജൗരിയിലെയും നൗഷേരയിലെയും വ്യോമാതിർത്തി ലംഘിച്ച് പാക് വിമാനങ്ങൾ ഉള്ളിലേക്ക് എത്തിയതായും തുരത്തി ഓടിച്ചതായും ഇന്ത്യൻ സൈന്യവും സ്ഥിരീകരിച്ചു. ഇതിനിടയിൽ ഇന്ത്യൻ സൈന്യത്തിന്റെ ഒരു ഹെലികോപ്റ്റർ തകർന്നു വീണു പൈലറ്റും സഹപൈലറ്റും മരിച്ചതായും വിവരമുണ്ട്. സാങ്കേതിക തകരാറെന്നാണ് വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമായ അവസ്ഥയിലേക്ക് പ്രവേശിച്ചതോടെ ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ഡോവൽ ആഭ്യന്തരമന്ത്രാലയത്തിൽ എത്തി രാജ്നാഥ് സിംഗും ആഭ്യന്തര സെക്രട്ടറിയുമായും ചർച്ച നടത്തി. സുരക്ഷയെ കണക്കിലെടുത്ത് കശ്മീരിലെ ജമ്മു, ലെ, ശ്രീനഗർ, പത്താൻകോട്ട് വിമാനത്താവളങ്ങൾ അടച്ചു. അതിർത്തിയിൽ ഉടനീളം ജാഗ്രതാ നിർദേശം നൽകി.

പാക് വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തി ലംഘിക്കാൻ ശ്രമിച്ചതോടെ അതിർത്തിപ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കി. സുരക്ഷാനടപടികളുടെ ഭാഗമായി കശ്മീരിലെയും പഞ്ചാബിലെയും വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു.്ഇവിടത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും നൽകി