യുദ്ധഭീതിയിൽ കശ്മീർ താഴ്വര; ആശുപത്രികളുടെ മേൽക്കൂരയിൽ ‘ റെഡ് ക്രോസ് ചിഹ്നം’ പെയിന്റ് ചെയ്യണമെന്ന് നിർദ്ദേശം, മരുന്നുകൾ നിറച്ച് ചികിത്സാലയങ്ങൾ, താഴ്വരയിലെ ജനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറിത്തുടങ്ങി

യുദ്ധഭീതിയിൽ കശ്മീർ താഴ്വര; ആശുപത്രികളുടെ മേൽക്കൂരയിൽ ‘ റെഡ് ക്രോസ് ചിഹ്നം’ പെയിന്റ് ചെയ്യണമെന്ന് നിർദ്ദേശം, മരുന്നുകൾ നിറച്ച് ചികിത്സാലയങ്ങൾ, താഴ്വരയിലെ ജനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറിത്തുടങ്ങി

സ്വന്തം ലേഖകൻ

കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയാണ് കശ്മീർ താഴ്വരയിൽ എങ്ങും. ഏതുനിമിഷവും യുദ്ധം ഉണ്ടാകുവാനുള്ള സാധ്യത നിലനിൽക്കെ കശ്മീർ താഴ്വരയിലെ ജനങ്ങൾ അതീവ ജാഗ്രതയിലും ഭീതിയിലുമാണ്.

പാക് അധീന കശ്മീരിലെ ഭീകരരുടെ താവളം ആക്രമിച്ചതോടെ ഇന്ത്യയ്ക്കെതിരെ തിരിച്ചടിയുണ്ടാകുമെന്നും അങ്ങിനെയെങ്കിൽ അതിന്റെ തിക്തഫലം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരുന്നത് തങ്ങളാണെന്നും കശ്മീരികൾ തിരിച്ചറിയുന്നു. ഈ സാഹചര്യത്തിൽ താഴ്വരയിൽ ചെറുകൂട്ടങ്ങളായി യുദ്ധചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണ് അവർ. ഇരുരാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടൽ സാധ്യത നില നിൽക്കുന്നതിനാൽ കശ്മീരികളോട് ജാഗ്രത പാലിക്കാൻ സൈന്യം നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വ്യോമാക്രമണം തടയാൻ ആശുപത്രികളുടെ മേൽക്കൂരയിൽ റെഡ് ക്രോസ് ചിഹ്നം പെയിന്റ് ചെയ്യാനാണ് ഏറ്റവും അടിയന്തരമായി നൽകിയ നിർദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെഡ് ക്രോസ് ചിഹ്നത്തിന് പുറമെ ആശുപത്രികളിൽ ആവശ്യത്തിലധികം മരുന്ന് സംഭരിച്ചു വെയ്ക്കാനും നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്നുകളും മറ്റ് അടിയന്തര ഉപകരണങ്ങളും സജ്ജമാക്കിയതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.