ലൈഗിക പീഡനക്കേസ് :തെഹൽക സ്ഥാപക എഡിറ്റർ തരുൺ തേജ്പാലിന് തിരിച്ചടി ; കേസ് റദ്ദാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി

സ്വന്തം ലേഖിക ഡൽഹി : ലൈംഗികപീഡന കേസിൽ തെഹൽക സ്ഥാപക എഡിറ്റർ തരുൺ തേജ്പാലിന് തിരിച്ചടി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള തേജ്പാലിൻറെ ഹർജി സുപ്രീംകോടി തള്ളി. ആറു മാസത്തിനുള്ളിൽ കേസിൽ വിചാരണ പൂർത്തിയാക്കാനും കോടതി നിർദ്ദേശിച്ചു. തേജ്പാലിനെതിരായ കേസ് ഗുരുതരമായ കുറ്റകൃത്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസുമാരായ അരുൺ മിശ്ര, ബി ആർ ഗവായ്, എം ആർ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. 2013 സെപ്റ്റംബറിൽ പനാജിയിൽ നടന്ന ബിസിനസ് മീറ്റിനിടെ സഹ പ്രവർത്തകയെ ലിഫ്റ്റിനുള്ളിൽ വച്ചു പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് തേജ്പാലിനെതിരായ കേസ്. […]

500 തോക്കുകളും ഒന്നരലക്ഷംവെടിയുണ്ടയും വാങ്ങാനൊരുങ്ങി കേരളാപൊലീസ്

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളാപോലീസിന് 500 ഇൻസാസ് തോക്കും 1.51 ലക്ഷം വെടിയുണ്ടയും വാങ്ങുന്നു. കേരളാപൊലീസിന് കരുത്തേകൻ 3.48 കോടി രൂപ ചെലവഴിച്ചാണ് തോക്കുകൾ വാങ്ങുന്നത്. പുതിയ കണ്ണീർവാതകഷെല്ലുകളും ഗ്രനേഡുകളും വാങ്ങാൻ അനുമതിയായതിനു പിന്നാലെയാണ് തോക്കുകളും വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ച തോക്കുകൾ ഇഷാപ്പുർറൈഫിൾ ഫാക്ടറിയിൽ നിന്ന് വാങ്ങാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. മഹാരാഷ്ട്രയിലെ വാറൻഗാവ് ആയുധനിർമാണശാലയിൽനിന്ന് 76.13 ലക്ഷം രൂപ ചെലവഴിച്ചാകും ഒന്നരലക്ഷത്തിലധികം വെടിയുണ്ട വാങ്ങുക. ഇതിനുള്ള തുക വാറൻഗാവ് ആയുധ നിർമാണശാലയ്ക്ക് മുൻകൂറായി നൽകാൻ സർക്കാർ അനുമതി […]

സെൻകുമാർ ഐപിഎസ് ഇനി അഡ്വ.സെൻകുമാർ ; ജീവിതത്തിൽ പുതിയ വേഷമിട്ട് മുൻ പൊലീസ് മേധാവി

സ്വന്തം ലേഖിക കൊച്ചി: മുൻ ഡിജിപി ടി.പി.സെൻകുമാർ അഭിഭാഷകനായി എൻ റോൾ ചെയ്തു. ഹൈക്കോടതിയിൽ നടന്ന ചടങ്ങിലാണ് സെൻകുമാർ അഭിഭാഷകനായി എന്റോൾ ചെയ്തത്. 270 പേരുടെ പുതിയ ബാച്ചിൽ എൺപത്തിയൊന്നാമനായാണ് സെൻകുമാർ എൻ റോൾ ചെയ്തത്. ഹൈക്കോടതി ജസ്റ്റിസ് പി.ഉബൈദ് ഉൾപ്പെടെയുള്ളവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. തന്റെ പൊതുപ്രവർത്തന ജീവിതത്തിന് അഭിഭാഷകവൃത്തി അത്യാവശ്യമാണെന്ന് അദേഹം പറഞ്ഞു. പിണറായി സർക്കാരിനെതിരെ കേസ് ജയിച്ചാണ് അദേഹം പോലീസ് മേധാവിയായി തിരികെ എത്തിയത്. 94 ൽ തന്നെ തിരുവന്തപുരം ലോ കോളജിൽ നിന്നും സെൻകുമാർ നിയമ പഠനം പൂർത്തിയാക്കിയിരുന്നു. ഗവർണറുടെ […]

ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് ബഷീർ മരിച്ചതിന് ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് ബഷീറിന്റെ ഫോൺ ആരോ ഉപയോഗിച്ചു ; സംഭവത്തിൽ ദുരൂഹത

സ്വന്തം ലേഖിക തിരുവനന്തപുരം : ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ.എം ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് റിപ്പോർട്ട് തള്ളി സിറാജ് മാനേജ്മെന്റ്. കേസിൽ പരാതിക്കാരൻറെ മൊഴി വൈകിയതുകൊണ്ടാണ് പ്രതിയുടെ രക്തപരിശോധന വൈകിയതെന്നാണ് പൊലീസ് വാദം. റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്ന് സിറാജ് മാനേജർ സെയ്ഫുദ്ദീൻ ഹാജി പറഞ്ഞത്. കൃത്യസമയത്ത് തന്നെ മൊഴി നൽകിയിട്ടുണ്ട്. വിശദമായി എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. ബഷീറിൻറെ കാണാതായ ഫോണിന് പിന്നിൽ പല ദുരൂഹതകളും നിലനിൽക്കുന്നുണ്ടെന്നും സിറാജ് മാനേജ്‌മെൻറ് ആരോപിക്കുന്നു. ‘പൊലീസ് റിപ്പോർട്ട് തയാറാക്കിയത് തന്റെ ഭാഗം കേൾക്കാതെയാണ്. പൊലീസ് […]

റിലീസിന് മുമ്പേ ആവേശം തീര്‍ത്ത് സാഹോയുടെ പ്രീ-റിലീസ്: പ്രഭാസിന്റെ 60 അടി ഉയരമുള്ള കട്ടൗട്ട് മുഖ്യ ആകര്‍ഷണം

സ്വന്തം ലേഖകൻ ചെന്നൈ : ഹോളിവുഡിനെ വെല്ലുന്ന ആക്ഷന്‍ രംഗങ്ങളുമായി തിയറ്ററുകള്‍ കീഴടക്കാന്‍ എത്തുന്ന പ്രഭാസിന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം സാഹോയുടെ പ്രീ റീലീസ് ചടങ്ങ് നടന്നു. ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ പതിനായിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കിയായിരുന്നു പ്രീറീലീസ്.അണിയറപ്രവര്‍ത്തകര്‍ സ്ഥാപിച്ച 60 അടി ഉയരമുള്ള പ്രഭാസിന്റെ കട്ടൗട്ടായിരുന്നു ചടങ്ങിന്റെ ഏറ്റവും വലിയ ആകര്‍ഷണം . ഓഗസ്റ്റ് മുപ്പതിന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് അണിയറപ്രവര്‍ത്തകര്‍ ഫിലിം സിറ്റില്‍ പ്രീ റിലീസ് ചടങ്ങ് സംഘടിപ്പിച്ചത്. പ്രഭാസും ശ്രദ്ധ കപൂറും അണിയറ പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങില്‍ […]

വിവാഹം നടക്കാനിരുന്ന ഓഡിറ്റോറിയം തകർന്നു വീണു ; തകർന്നത് വയൽ നികത്തി നിർമ്മിച്ച കെട്ടിടം

സ്വന്തം ലേഖിക തിരൂരങ്ങാടി: കല്യാണം നടക്കാനിരുന്ന ഓഡിറ്റോറിയം തകർന്നു വീണു, തകർന്നത് വയൽ നികത്തി നിർമിച്ച കെട്ടിടം. ചെമ്മാട് മാനിപ്പാടം വയലിൽ മണ്ണിട്ടുനികത്തിയ സ്ഥലത്ത് നിർമിച്ച ഗ്രീൻലാൻഡ് ഓഡിറ്റോറിയമാണ് തകർന്നു വീണത്. കല്യാണച്ചടങ്ങിനായി പാചകത്തൊഴിലാളികൾ അടക്കമുള്ളവർ ഓഡിറ്റോറിയത്തിനുള്ളിൽ ഉള്ളപ്പോഴാണ് പുലർച്ചെ രണ്ടരയോടെ അപകടമുണ്ടായത്. വയലിൽ കല്ലുകളിട്ട് ഉയർത്തിയ തറഭാഗവും ഷീറ്റ് ഉപയോഗിച്ചുള്ള മേൽക്കൂരയും നിലംപൊത്തി. അടുക്കളയും ഭക്ഷണഹാളും ഉൾപ്പെടുന്ന ഭാഗമാണ് തകർന്നത്. ശബ്ദംകേട്ടയുടനെ ഓഡിറ്റോറിയത്തിന് അകത്തുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടതിനാൽ ആർക്കും പരിക്കില്ല. അനധികൃതമായി നിർമിച്ചെന്നാരോപിച്ച് പ്രതിഷേധങ്ങൾ നിലനിൽക്കെയാണ് നഗരസഭ ഓഡിറ്റോറിയത്തിന് പ്രവർത്തനാനുമതി നൽകിയത്. പ്രളയത്തിൽ ഓഡിറ്റോറിയത്തിനകത്തുകയറിയ […]

മലയാളികൾ ഇത്ര മനസാക്ഷിയില്ലാത്തവരോ ? ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അയച്ചത് കീറിയ അടിവസ്ത്രങ്ങൾ വരെ

സ്വന്തം ലേഖിക വയനാട് : പ്രളയ ബാധിതരെ സഹായിക്കാനെന്ന പേരിൽ ചിലർ ക്യാമ്പിലെത്തിച്ച പഴയ തുണികൾ വയനാട് മേപ്പാടി ഗവ. ഹൈസ്‌കൂൾ അധികൃതർക്ക് ബാധ്യതയായി. പഴയതും കീറിയതും മുഷിഞ്ഞതുമായ വസ്ത്രങ്ങളാണ് ചിലർ പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമാക്കി കെട്ടി വാഹനത്തിൽ ക്യാമ്പിൽ എത്തിച്ചത്. പഴയ അടിവസ്ത്രങ്ങൾ പോലും ഇതിലുൾപ്പെടുന്നു. ആളുകൾക്ക് കൊടുക്കാൻ കഴിയാതെ ഒരു ക്ലാസ് മുറി നിറയെ പഴയ തുണികൾ കൂമ്പാരമായിക്കിടക്കുകയാണ്. മാലിന്യ കൂമ്പാരമായി മാറിയ ഇത് സംസ്‌കരിക്കാൻ പോലും വഴികാണാതെ കുഴങ്ങുകയാണ് സ്‌കൂൾ അധികൃതർ. കൂട്ടിയിട്ട് കത്തിക്കാനോ മണ്ണിൽ കുഴിച്ചിടാനോ കഴിയില്ല. മാലിന്യം […]

ദുരിതാ ബാധിതർക്ക് വാരിക്കോരി വസ്ത്രങ്ങൾ നൽകിയ നൗഷാദിക്കയുടെ പുതിയ തുണിക്കട ഇന്നുമുതൽ

സ്വന്തം ലേഖിക കൊച്ചി : ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വസ്ത്രങ്ങൾ ചോദിച്ചെത്തിയവർക്ക് കടയിലെ തുണിത്തരങ്ങൾ വാരിക്കോരി നൽകി ഹൃദയംതൊട്ട നൗഷാദ് സ്വന്തമായി ആരംഭിക്കുന്ന തുണിക്കട ഇന്നുമുതൽ പ്രവർത്തനം തുടങ്ങും. എറണാകുളം ബ്രോഡ് വേയിൽ രണ്ടുമാസം മുമ്ബ് നൗഷാദ് തന്നെ വാടകയ്ക്ക് എടുത്ത 150 ചതുശ്രയടി വിസ്തീർണ്ണമുള്ള മുറിയിലാണ് പുതിയ കൊച്ചുവസ്ത്രാലയം. നൗഷാദിക്കയുടെ തുണിക്കടയെന്നാണ് കടയുടെ പേര്. തിങ്കളാഴ്ച രാവിലെ നൗഷാദ് തന്നെ ആദ്യ വിൽപ്പന നിർവഹിക്കും. ഗൾഫിൽ സ്മാർട്ട് ട്രാവൽസ് എന്ന പേരിൽ സ്ഥാപനം നടത്തുന്ന ഹഫി അഹമ്മദ് ഒരു ലക്ഷം രൂപയുടെ ആദ്യ പർച്ചേസ് […]

തെങ്ങണായിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; മരിച്ചത് കുമാരനല്ലൂർ അമ്പലപ്പുഴ സ്വദേശികൾ

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: തെങ്ങണായിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കോട്ടയം കുമാരനല്ലൂർ കറുകപ്പള്ളിൽ ഗോപാലകൃഷ് ണെൻറ മകൻ അനിൽകുമാർ (48), അമ്പലപ്പുഴ സ്വദേശി കാർത്തിക് (33) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച അർധരാത്രിയിൽ തെങ്ങണ ജങ്ഷനുസമീപമായിരുന്നു അപകടം. നിയന്ത്രണംവിട്ട കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സൈലോയും മാരുതി സെൻ കാറുകളാണ് അപകടത്തിൽപെട്ടത്. നാട്ടുകാരും ഫയർേഫാഴ്സും ചേർന്നാണ് അപകടത്തിൽപെട്ട കാറിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. കാറുകൾ പൂർണമായും തകർന്നു. പരിേക്കറ്റവരെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പരാതി നൽകിയ കന്യാസ്ത്രീയ്‌ക്കെതിരെ ക്രൂരത തുടരുന്നു: സഭയിൽ നിന്നു പുറത്താക്കിയ സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെ പൂട്ടിയിട്ടു; മുറിയിൽ നിന്നും രക്ഷിച്ചത് പൊലീസ് എത്തി

സ്വന്തം ലേഖകൻ കൽപ്പറ്റ: ജലന്ധർ രൂപത അദ്ധ്യക്ഷൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയ്‌ക്കെതിരെ സഭയുടെ പീഡന നടപടികൾ തുടരുന്നു. സഭയിൽ നിന്നും കന്യാസ്ത്രീയെ പുറത്താക്കിയ സഭ അധികൃതർ ഇവരെ മുറിയിൽ പൂട്ടിയിടുകയും ചെയ്തു. ബിഷപ്പിനെതിരെ പരാതി നൽകാൻ മുന്നിൽ നിന്ന സിസ്റ്റർ ലൂസി കളപ്പുരയെ മഠത്തിൽ പൂട്ടിയിട്ടതായാണ് പരാതി ഉയർന്നിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് സംഭവമുണ്ടായത്. മഠത്തിനോട് ചേർന്നുള്ള പള്ളിയിൽ കുർബാനയ്ക്ക് പോകുന്നത് തടയാനാണ് മഠാംഗങ്ങൾ തന്നെ പൂട്ടിയിട്ടതെന്ന്് സിസ്റ്റർ ലൂസി ആരോപിച്ചു. കുർബാനയ്ക്ക് പോകാനായി മുറിക്ക് പുറത്തിറങ്ങാൻ ശ്രമിക്കുമ്പോഴാണ് വാതിൽ […]