ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് ബഷീർ മരിച്ചതിന് ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് ബഷീറിന്റെ ഫോൺ ആരോ ഉപയോഗിച്ചു ; സംഭവത്തിൽ ദുരൂഹത

ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് ബഷീർ മരിച്ചതിന് ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് ബഷീറിന്റെ ഫോൺ ആരോ ഉപയോഗിച്ചു ; സംഭവത്തിൽ ദുരൂഹത

സ്വന്തം ലേഖിക

തിരുവനന്തപുരം : ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ.എം ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് റിപ്പോർട്ട് തള്ളി സിറാജ് മാനേജ്മെന്റ്. കേസിൽ പരാതിക്കാരൻറെ മൊഴി വൈകിയതുകൊണ്ടാണ് പ്രതിയുടെ രക്തപരിശോധന വൈകിയതെന്നാണ് പൊലീസ് വാദം. റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്ന് സിറാജ് മാനേജർ സെയ്ഫുദ്ദീൻ ഹാജി പറഞ്ഞത്.

കൃത്യസമയത്ത് തന്നെ മൊഴി നൽകിയിട്ടുണ്ട്. വിശദമായി എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. ബഷീറിൻറെ കാണാതായ ഫോണിന് പിന്നിൽ പല ദുരൂഹതകളും നിലനിൽക്കുന്നുണ്ടെന്നും സിറാജ് മാനേജ്‌മെൻറ് ആരോപിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘പൊലീസ് റിപ്പോർട്ട് തയാറാക്കിയത് തന്റെ ഭാഗം കേൾക്കാതെയാണ്. പൊലീസ് വീഴ്ചകളെ വെള്ളപൂശാനാണു ശ്രമം’അപകടശേഷം മരിച്ച കെ.എം. ബഷീറിന്റെ ഫോൺ കാണാതായതു ദുരൂഹമാണ്. ഫോൺ നഷ്ടമായതിന് ഒരു മണിക്കൂർ ശേഷം അത് ആരോ ഉപയോഗിച്ചു. ബഷീറിന്റെ ഫോൺ കാണാതായ സംഭവത്തിൽ അന്വേഷണം വേണമെന്നും സെയ്ഫുദ്ദീൻ ഹാജി ആവശ്യപ്പെട്ടു.

ബഷീർ മരിച്ചശേഷം സിറാജ് പത്രത്തിന്റെ മാനേജരുടെ മൊഴി വൈകിയതാണു രക്തപരിശോധന വൈകുന്നതിനു കാരണമായതെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.

നേരത്തെ ബഷീറിന്റെ മരണത്തിൽ പരാതിക്കാരൻ മൊഴി നൽകാൻ വൈകിയതാണ് ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനക്ക് കാലതാമസമുണ്ടായതെന്നാണ് അന്വേഷണ സംഘം റിപ്പോർട്ട് തയ്യാറാക്കിയിരുന്നത്. മൊഴി നൽകാൻ വൈകിയത് കാരണം കേസ് രജിസ്റ്റർ ചെയ്യാൻ വൈകിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ജനറൽ ആശുപത്രിയിലെ ഡോക്ടർ രക്തമെടുക്കാൻ തയ്യാറായില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഷീൻ തറയിൽ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

സിറാജ് പത്രത്തിന്റെ മാനേജർ സെയ്ഫുദ്ദീൻ ഹാജി ആദ്യം മൊഴി നൽകാനായി തയ്യാറായില്ലെന്നും വഫ ഫിറോസിന്റെ രക്ത പരിശോധന നടത്തിയ ശേഷം മാത്രമേ മൊഴി നൽകൂ എന്ന് പറഞ്ഞുവെന്നും പിന്നീട് സെയ്ഫുദ്ദീൻ ഹാജി മൊഴി നൽകിയ ശേഷം മാത്രമേ ശ്രീറാമിന്റെ രക്തമെടുക്കാൻ കഴിഞ്ഞുള്ളൂവെന്നുമാണ് വിശദീകരണം.

സംഭവത്തിൽ വാഹനാപകടം കൈകാര്യം ചെയ്തതിൽ വീഴ്ചവരുത്തിയ മ്യൂസിയം സ്റ്റേഷനിലെ ക്രൈം എസ്.ഐ ജയപ്രകാശിനെ സസ്പെൻഡ് ചെയ്തിരുന്നു.

രക്തപരിശോധന നടത്തുന്നതിലും എഫ്.ഐ.ആർ രേഖപ്പെടുത്തുന്നതിലും എസ്.ഐ വീഴ്ച വരുത്തിയതായി വ്യക്തമായിരുന്നു. കേസന്വേഷണത്തിൽ നിന്ന് മ്യൂസിയം സി.ഐയുടെ നേതൃത്വത്തിലെ സംഘത്തെ മാറ്റുകയും ചെയ്തിരുന്നു.

ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ഷേഖ് ദർബേഷ് സാഹിബിന്റെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ചിന്റെയും പൊലീസിന്റെയും സംയുക്തസംഘമാണ് കേസ് അന്വേഷിക്കുന്നത്.