വിവാഹം നടക്കാനിരുന്ന ഓഡിറ്റോറിയം തകർന്നു വീണു ; തകർന്നത് വയൽ നികത്തി നിർമ്മിച്ച കെട്ടിടം

വിവാഹം നടക്കാനിരുന്ന ഓഡിറ്റോറിയം തകർന്നു വീണു ; തകർന്നത് വയൽ നികത്തി നിർമ്മിച്ച കെട്ടിടം

സ്വന്തം ലേഖിക

തിരൂരങ്ങാടി: കല്യാണം നടക്കാനിരുന്ന ഓഡിറ്റോറിയം തകർന്നു വീണു, തകർന്നത് വയൽ നികത്തി നിർമിച്ച കെട്ടിടം. ചെമ്മാട് മാനിപ്പാടം വയലിൽ മണ്ണിട്ടുനികത്തിയ സ്ഥലത്ത് നിർമിച്ച ഗ്രീൻലാൻഡ് ഓഡിറ്റോറിയമാണ് തകർന്നു വീണത്. കല്യാണച്ചടങ്ങിനായി പാചകത്തൊഴിലാളികൾ അടക്കമുള്ളവർ ഓഡിറ്റോറിയത്തിനുള്ളിൽ ഉള്ളപ്പോഴാണ് പുലർച്ചെ രണ്ടരയോടെ അപകടമുണ്ടായത്.

വയലിൽ കല്ലുകളിട്ട് ഉയർത്തിയ തറഭാഗവും ഷീറ്റ് ഉപയോഗിച്ചുള്ള മേൽക്കൂരയും നിലംപൊത്തി. അടുക്കളയും ഭക്ഷണഹാളും ഉൾപ്പെടുന്ന ഭാഗമാണ് തകർന്നത്. ശബ്ദംകേട്ടയുടനെ ഓഡിറ്റോറിയത്തിന് അകത്തുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടതിനാൽ ആർക്കും പരിക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനധികൃതമായി നിർമിച്ചെന്നാരോപിച്ച് പ്രതിഷേധങ്ങൾ നിലനിൽക്കെയാണ് നഗരസഭ ഓഡിറ്റോറിയത്തിന് പ്രവർത്തനാനുമതി നൽകിയത്. പ്രളയത്തിൽ ഓഡിറ്റോറിയത്തിനകത്തുകയറിയ വെള്ളം കഴിഞ്ഞദിവസമാണ് പിൻവലിഞ്ഞത്. കെട്ടിടത്തിനുപിറകിലുള്ള വയലിൽ ഇപ്പോഴും വെള്ളമുണ്ട്.