ശബരിമല നട 16 ന് തുറക്കും ; മേൽശാന്തി നറുക്കെടുപ്പ് 17 ന്

സ്വന്തം ലേഖകൻ പത്തനംതിട്ട: ചിങ്ങമാസ പൂജകൾക്കായി ശബരിമല നട 16ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരി ശ്രീകോവിൽ തുറന്ന് ദീപം തെളിക്കും. തിരുമുറ്റത്ത് ആഴിയിൽ തന്ത്രി അഗ്‌നിപകരുന്നതോടെ ഇരുമുടിക്കെട്ടേന്തിയ അയ്യപ്പഭക്തരെ പതിനെട്ടാം പടി കയറി ദർശനം നടത്താൻ അനുവദിക്കും. നട തുറക്കുന്ന ദിവസം പൂജകളില്ല. ചിങ്ങം ഒന്നായ 17ന് പുലർച്ചെ 5ന് മേൽശാന്തി ക്ഷേത്രനട തുറക്കും. തുടർന്ന് നിർമ്മാല്യവും നെയ്യഭിഷേകവും നടക്കും. 5.15ന് മഹാഗണപതി ഹോമം. ക്ഷേത്രനട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളിൽ നെയ്യഭിഷേകം, […]

ചെറിയ സ്വകാര്യ ക്വാറികൾ നിർത്തി സർക്കാർ സൂപ്പർ ക്വാറികൾ തുടങ്ങണം : കേന്ദ്ര ഭൗമ ശാസ്ത്ര കേന്ദ്രം

സ്വന്തം ലേഖിക തിരുവനന്തപുരം: പരിസ്ഥിതിലോല പ്രദേശങ്ങളിൽ മലകളെ നെടുകെ പിളർന്നുള്ള പാറ ഖനനം അവസാനിപ്പിച്ച്, സർക്കാർ നിയന്ത്രണത്തിലുള്ള സൂപ്പർ ക്വാറികൾ ആരംഭിക്കണമെന്ന് സർക്കാരിന് കേന്ദ്ര ഭൗമശാസ്ത്ര പഠനകേന്ദ്രത്തിന്റെ ശുപാർശ. ജില്ലകളിൽ കൂണുപോലെ ചെറിയ സ്വകാര്യ ക്വാറികൾ ആരംഭിക്കുന്നത് അവസാനിപ്പിച്ച് മൂന്ന് ജില്ലകൾക്ക് ഓരോ സൂപ്പർക്വാറി തുറക്കണമെന്നാണ് ശുപാർശ. കേരളത്തെ നാല് സോണുകളായി തിരിച്ച് എല്ലാവിധ പരിസ്ഥിതി പഠനവും നടത്തി, ആഘാതം കുറവുണ്ടാകുന്ന മേഖലകൾ കണ്ടെത്തിയാവണം സൂപ്പർക്വാറി അനുവദിക്കേണ്ടത്. ഡൈനാമിറ്റുകൾ എന്നറിയപ്പെടുന്ന കൂറ്റൻ സ്‌ഫോടകവസ്തുക്കളുപയോഗിച്ച് പാറ പിളർക്കുന്ന രീതി അവസാനിപ്പിച്ച്, സൂപ്പർക്വാറികളിൽ ശാസ്ത്രീയ മാർഗങ്ങളുപയോഗിച്ച് ഖനനം […]

നെടുങ്കണ്ടം ഉരുട്ടിക്കൊല : സിബിഐ അന്വേഷണത്തിന് ഉത്തരവ് ; മുൻ എസ്പി അടക്കം കുടുങ്ങും

സ്വന്തം ലേഖകൻ തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ അന്വേഷണം സി.ബി.ഐക്കു വിടാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് കൊല്ലപ്പെട്ട രാജ്കുമാറിന്റെ ബന്ധുക്കൾ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ കണ്ട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഇക്കാര്യത്തിലെ അന്വേഷണം സി.ബി.ഐയ്ക്ക് വിടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതെന്നാണ് വിവരം.? രാജ്കുമാറിനെ ജൂൺ 12 മുതൽ 16 വരെ അന്യായമായി കസ്റ്റഡിയിൽവച്ചു പീഡിപ്പിച്ചെന്നും ക്രൂരവും പൈശാചികവുമായ മർദ്ദനത്തിനിരയാക്കിയെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇടുക്കി തൂക്കുപാലത്തെ വായ്പ തട്ടിപ്പ് കേസിൽ പീരുമേട് ജയിലിൽ റിമാൻഡിലായിരുന്ന ഇടുക്കി കോലാഹലമേട് സ്വദേശി രാജ്കുമാർ […]

മഴക്കെടുതി: കുടുംബങ്ങൾക്ക് പതിനായിരം രൂപ അടിയന്തിര സഹായം : വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപയും

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയബാധിതർക്ക് സർക്കാർ അടിയന്തിര സഹായം പ്രഖാപിച്ചു. മഴക്കെടുതിയിൽ ദുരിതം നേരിട്ട കുടുംബങ്ങൾക്ക് പതിനായിരം രൂപ അടിയന്തിര സഹായം നൽകുമെന്ന്‌ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ദുരന്ത പ്രതികരണ നിധിയിൽനിന്നാണ്‌ തുക അനുവദിക്കുന്നത്‌. തകർന്ന വീടുകൾക്ക് 4 ലക്ഷം രൂപ നൽകും. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് സ്ഥലം വാങ്ങാൻ 6 ലക്ഷം ഉൾപ്പെടെ 10 ലക്ഷം നൽകാനും മന്ത്രി സഭാ യോഗം തീരുമാനിച്ചു. കൂടാതെ പ്രകൃതി ദുരന്തത്തില്‍ അകപ്പെട്ട് ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് ദുരന്ത നിവാരണ […]

ലോഗോസ് ജംഗ്ഷനിൽ വാഹനങ്ങളുടെ കൂട്ടയിടി: ദുരിതാശ്വാസ സാധനങ്ങളുമായി എത്തിയ ലോറി നിയന്ത്രണം വിട്ട് ഏഴു വാഹനങ്ങളിൽ ഇടിച്ചു; യാത്രക്കാർക്ക് നേരിയ പരിക്ക്; ട്രാഫിക് ഐലൻഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ ഇറങ്ങിയോടി

തേർഡ് ഐ ബ്യൂറോ കോട്ടയം: ദുരിതാശ്വാസ സഹായത്തിനുള്ള സാധനങ്ങളുമായി ഇടുക്കിയിൽ നിന്നും എത്തിയ ലോറി നിയന്ത്രണം വിട്ട് ലോഗോസ് ജംഗഷനിൽ ഏഴു വാഹനങ്ങളിലേയ്ക്ക് ഇടിച്ചിറങ്ങി. വാഹനയാത്രക്കാർക്ക് നേരിയ പരിക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ന് ലോഗോസ് ജംഗ്ഷനിലായിരുന്നു അപകടം. ഇടുക്കിയിൽ നിന്നും മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായവുമായി എത്തിയതായിരുന്നു ലോറി. സാധനങ്ങളുമായി ലോഗോസ് ജംഗ്ഷനിൽ നിന്നും പൊലീസ് പരേഡ് മൈതാനത്തിന്റെ ഭാഗത്തേയ്ക്കുള്ള റോഡിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു ലോറി. ട്രാഫിക് ഐലൻഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ ഇറങ്ങിയോടി. ലോറി നിയന്ത്രണം വിട്ട് പാഞ്ഞടുക്കുന്നത് കണ്ട പൊലീസുകാരൻ ട്രാഫിക് […]

കെ.എം.ബഷീറിന്റെ ഭാര്യയ്ക്ക് മലയാളം സര്‍വകലാശാലയിൽ ജോലി: കുടുംബത്തിന് 4 ലക്ഷം രൂപ ധനസഹായവും നല്കാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം:ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാൻ മന്ത്രിസഭാ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ജസീലയ്ക്ക് മലയാളം സര്‍വകലാശാലയിൽ നിയമനവും കുടുംബത്തിന് 4 ലക്ഷം രൂപ ധനസഹായവും നൽകാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം കെ.എം ബഷീറിന്റെ കുടുംബത്തിന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ധനസഹായം കൈമാറിയിരുന്നു. അതേസമയം കേസിൽ അന്വേഷണത്തിന് കൂടുതല്‍ സാവകാശം തേടി പ്രത്യേക അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടുത്തമാസം […]

കല്ലും മലയും താണ്ടി അവരെത്തുന്നു ; പ്രളയത്തിൽ താങ്ങായി ജീപ്പേഴ്‌സ് ക്ലബ്ബ്

സ്വന്തം ലേഖിക തിരുവനന്തപുരം: ഉൾപ്രദേശങ്ങളിൽ എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് നേരിടുന്നത് കൊണ്ട് ചില പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസം നേരിടുന്നുണ്ട്. വിവിധ ആദിവാസി ഊരുകൾ ഇത്തരം പ്രദേശങ്ങളിൽപെടുന്നവയാണ്. അവർക്ക് ദുരിതാശ്വാസമെത്തിച്ച് വ്യത്യസ്തരാവുകയാണ് തിരുവനന്തപുരത്തുള്ള ജീപ്പേഴ്‌സ് ക്ലബ്. കഴിഞ്ഞ വർഷം പ്രളയത്തിലെ രക്ഷാപ്രവർത്തനത്തിലും ഇവർ സജീവമായിരുന്നു. തിരുവല്ല, പത്തനംതിട്ട, റാന്നി, ചെങ്ങന്നൂർ,മൂന്നാർ തുടങ്ങിയിടത്താണ് കഴിഞ്ഞ വർഷം ക്ലബ് പ്രതിനിധികൾ സഹായമെത്തിച്ചത്. ആദിവാസി ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന വനിത സംയുക്ത സമിതിയുമായി ചേർന്നാണ് ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിച്ചത്. ഇത്തവണ മാനന്തവാടി,അട്ടപ്പാടി, അഗളി തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചാണ് സാധനങ്ങൾ എത്തിക്കുന്നത്. […]

അതിതീവ്ര മഴ : ഇടുക്കിയിൽ ജാഗ്രതാ നിർദ്ദേശം

ഇടുക്കി:വീണ്ടും മഴ ശക്തമാകുന്നതോടെ ഇടുക്കിയിൽ അതീവ ജാഗ്രതാ നിർദ്ദേശം. രാത്രി തോരാതെ പെയ്ത മഴക്ക് രാവിലെ അൽപ്പ ശമനമുണ്ടായങ്കിലും നിലവിൽ ഇടവിട്ട് ശക്തമായ മഴ പെയ്യുകയാണെന്നാണ് വിവരം. 71.04 എം എം ആണ് ഇപ്പോൾ ഇടുക്കിയിലെ ശരാശരി മഴ. നിലവിൽ ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി പെയ്യുന്നതിനാൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നുണ്ട്. മൂന്ന് ദിവസമായി മാറി നില്‍ക്കുന്ന മഴ വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് പോയവരോട് മടങ്ങിയെത്താന്‍ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ഇതോടെ താല്കാലിമായി […]

കനത്ത മഴ പാലാ നഗരം മുങ്ങി ; മീനച്ചിലാർ കരകവിഞ്ഞൊഴുകുന്നു

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ ശക്തമായ മഴ തുടരുന്നു. കിഴക്കൻ മേഖലയിലാണ് കൂടുതൽ മഴ പെയ്തത്. ഇതേ തുടർന്ന് മീനച്ചിലാറ്റിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട, തലനാട്, തീക്കോയി, വാഗമൺ, കാഞ്ഞിരപ്പള്ളി ,മുണ്ടക്കയം എന്നീ കിഴക്കൻ മേഖലയിലാണ് മഴ ശക്തമായിരിക്കുന്നത്. ഇന്നലെ പകലും രാത്രിയിലും അതിശക്തമായ മഴയാണ് ലഭിച്ചത് . ഇതേ തുടർന്ന് മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയർന്നു. പാലാ നഗരത്തിലും മൂന്നാനി അമ്പാറ മേഖലയിലും മീനച്ചിലാർ കര കവിഞ്ഞു. താഴ്ന്ന പ്രദേശങ്ങളിൽ ജാഗ്രത […]

കെവിൻ വധക്കേസ്: വിധി പറയുന്നതിനായി ആഗസ്റ്റ് 22 ലേയ്ക്ക് മാറ്റി: ബുധനാഴ്ച നടന്നത് ദുരഭിമാന കൊലപാതകമാണോ എന്ന് പരിശോധിക്കുന്നതിനുള്ള വാദം

സ്വന്തം ലേഖകൻ കോട്ടയം: പ്രണയ ബന്ധത്തിൽ നിന്നു പിന്മാറാതിരുന്നതിനെ തുടർന്ന് കാമുകിയുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ വിധി പറയുന്നത് ആഗസ്റ്റ് 22ലേയ്ക്ക് മാറ്റി.  നട്ടാശേരി പ്ലാത്തറ ജോസഫിന്റെ മകൻ കെവിൻ ജോസഫി(24)നെയാണ് 2018 മെയ് 28-ന് കൊലപ്പെടുത്തിയ കേസിലാണ് വിധി പ്രഖ്യാപിക്കുന്നത് മാറ്റിയത്. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി സി.ജയചന്ദ്രനാണ് കേസ് മാറ്റി വച്ചത്. നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ (ഒന്നാം പ്രതി)യും പിതാവ് ചാക്കോ ജോൺ അഞ്ചാം പ്രതിയുമാണ്. നിയാസ് മോൻ (ചിന്നു) (രണ്ടാം […]