സെൻകുമാർ ഐപിഎസ് ഇനി അഡ്വ.സെൻകുമാർ ; ജീവിതത്തിൽ പുതിയ വേഷമിട്ട് മുൻ പൊലീസ് മേധാവി

സെൻകുമാർ ഐപിഎസ് ഇനി അഡ്വ.സെൻകുമാർ ; ജീവിതത്തിൽ പുതിയ വേഷമിട്ട് മുൻ പൊലീസ് മേധാവി

സ്വന്തം ലേഖിക

കൊച്ചി: മുൻ ഡിജിപി ടി.പി.സെൻകുമാർ അഭിഭാഷകനായി എൻ റോൾ ചെയ്തു. ഹൈക്കോടതിയിൽ നടന്ന ചടങ്ങിലാണ് സെൻകുമാർ അഭിഭാഷകനായി എന്റോൾ ചെയ്തത്. 270 പേരുടെ പുതിയ ബാച്ചിൽ എൺപത്തിയൊന്നാമനായാണ് സെൻകുമാർ എൻ റോൾ ചെയ്തത്. ഹൈക്കോടതി ജസ്റ്റിസ് പി.ഉബൈദ് ഉൾപ്പെടെയുള്ളവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. തന്റെ പൊതുപ്രവർത്തന ജീവിതത്തിന് അഭിഭാഷകവൃത്തി അത്യാവശ്യമാണെന്ന് അദേഹം പറഞ്ഞു. പിണറായി സർക്കാരിനെതിരെ കേസ് ജയിച്ചാണ് അദേഹം പോലീസ് മേധാവിയായി തിരികെ എത്തിയത്.

94 ൽ തന്നെ തിരുവന്തപുരം ലോ കോളജിൽ നിന്നും സെൻകുമാർ നിയമ പഠനം പൂർത്തിയാക്കിയിരുന്നു. ഗവർണറുടെ എഡിസിയായി ജോലി നോക്കുന്നതിനിടെയായിരുന്നു ഇത്. എന്നാൽ അഭിഭാഷകനായി എന്റോൾ ചെയ്തിരുന്നില്ല. ഐപിഎസ് കാലം കഴിഞ്ഞും ജീവിക്കാനായി നേരത്തെ കണ്ടു വച്ച ജോലിയാണിത്. എന്നാൽ സ്വന്തം കേസുകൾ കോടതിയിൽ വാദിക്കുന്ന കാര്യം ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നാണ് സെൻകുമാർ പറയുന്നത്. ഇതിനിടെ വക്കീൽ കുപ്പായമണിയാതെ തന്നെ ഹൈക്കോടതിയിൽ ഒരിക്കൽ വാദിക്കുകയും ചെയ്തിട്ടുണ്ട്. ട്രാൻസ്പോർട്ട് കമ്മീഷണറായിരിക്കെയാണ് സെൻകുമാർ ഹൈക്കോടതിയിൽ കേസ് വാദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group