500 തോക്കുകളും ഒന്നരലക്ഷംവെടിയുണ്ടയും വാങ്ങാനൊരുങ്ങി കേരളാപൊലീസ്

500 തോക്കുകളും ഒന്നരലക്ഷംവെടിയുണ്ടയും വാങ്ങാനൊരുങ്ങി കേരളാപൊലീസ്

സ്വന്തം ലേഖിക

തിരുവനന്തപുരം: കേരളാപോലീസിന് 500 ഇൻസാസ് തോക്കും 1.51 ലക്ഷം വെടിയുണ്ടയും വാങ്ങുന്നു. കേരളാപൊലീസിന് കരുത്തേകൻ 3.48 കോടി രൂപ ചെലവഴിച്ചാണ് തോക്കുകൾ വാങ്ങുന്നത്. പുതിയ കണ്ണീർവാതകഷെല്ലുകളും ഗ്രനേഡുകളും വാങ്ങാൻ അനുമതിയായതിനു പിന്നാലെയാണ് തോക്കുകളും വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ച തോക്കുകൾ ഇഷാപ്പുർറൈഫിൾ ഫാക്ടറിയിൽ നിന്ന് വാങ്ങാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. മഹാരാഷ്ട്രയിലെ വാറൻഗാവ് ആയുധനിർമാണശാലയിൽനിന്ന് 76.13 ലക്ഷം രൂപ ചെലവഴിച്ചാകും ഒന്നരലക്ഷത്തിലധികം വെടിയുണ്ട വാങ്ങുക. ഇതിനുള്ള തുക വാറൻഗാവ് ആയുധ നിർമാണശാലയ്ക്ക് മുൻകൂറായി നൽകാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group