രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക്: റിസർവ് ബാങ്കിൽ നിന്നും കേന്ദ്രം വാങ്ങിയത് 1.76 ലക്ഷം കോടി രൂപ; നോട്ട് നിരോധനത്തിന്റെ തിരിച്ചടികൾ രാജ്യത്ത് കണ്ടു തുടങ്ങി

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്തെ വ്യവസായ മേഖലയെ അടക്കം തകർത്ത നോട്ട് നിരോധനത്തിന്റെ പ്രതിഫലനങ്ങൾ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ കണ്ടു തുടങ്ങി. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും പ്രതിസന്ധിയിലേയ്ക്ക് കുപ്പ് കുത്തുകയാണെന്ന വ്യക്തമായ സൂചന നൽകിയിരിക്കുകയാണ് ഇപ്പോൾ റിസർവ് ബാങ്കിൽ നിന്നും കടം എടുക്കാനുള്ള നടപടികൾ ആരംഭിച്ചതോടെ. റിസർവ് ബാങ്ക് കേന്ദ്ര സർക്കാരിന് 1.76 ലക്ഷം കോടി രൂപയാണ് നൽകിയിരിക്കുന്നത്. റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരത്തിൽ നിന്നാണ് ഈ തുക കേന്ദ്ര സർക്കാരിന് നൽകുന്നത്. റിസർബാങ്കിന്റെ കരുതൽ ധനത്തിൽ നിന്ന് 1.76 ലക്ഷം […]

നവോദ്ധാനത്തിൽ അടികിട്ടിയ ബിന്ദു പറയുന്നു തങ്ങളെ സിപിഎം ചതിച്ചു; ശബരിമലയിലെ നിലപാട് മാറ്റത്തിൽ അത്ഭുതമില്ലെന്നും ബിന്ദു

സ്വന്തം ലേഖകൻ കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാർ എടുത്തിരുന്ന നിലപാടുകളെ തള്ളിപ്പറഞ്ഞ് സിപിഎം രംഗത്ത് എത്തിയതോടെ സുപ്രീം കോടതി വിധിയ്ക്ക് ശേഷം ആദ്യമായി മല കയറിയ യുവതിയായ ബിന്ദു അ്മ്മിണി തന്നെ സിപിഎമ്മിന്റെ നവോദ്ധാനം തട്ടിപ്പായിരുന്നെന്ന് വ്യക്തമാക്കുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി കനത്ത പരാജയം ഏറ്റുവാങ്ങിയതോടെയാണ് ശബരിമല യുവതി പ്രവേശന വിഷയത്തിലടക്കം മുൻനിലപാട് മയപ്പെടുത്താൻ സി.പി.എം തീരുമാനിച്ചത്. ശബരിമല വിഷയത്തിൽ കോൺഗ്രസും ബി.ജെ.പിയും തെറ്റിദ്ധരിപ്പിച്ച് അകറ്റിയ വിശ്വാസികളെ പാർട്ടിയിൽ തിരിച്ചെത്തിക്കാൻ തുടർപ്രവർത്തനം നടത്തുമെന്ന് സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ […]

പ്രളയകാലത്തെ സൗഹൃദം പ്രണയമായി: ദുരിതാശ്വാസ ക്യാമ്പിൽ കണ്ടുമുട്ടിയ യുവാവിന് വനിതാ പൊലീസ് ഓഫിസർ വധുവായി; പ്രളയം ജീവിതത്തിൽ നിറച്ചത് പ്രണയം

സ്വന്തം ലേഖകൻ ആലുവ: ഒരു വർഷം മുൻപ് സംസ്ഥാനത്തുണ്ടായ പ്രളയം പലർക്കും പല അനുഭവങ്ങളാണ് സമ്മാനിച്ചത്. ചിലരുടെ ജീവനും ജീവിതവും സമ്പത്തും പ്രളയം തകർത്ത് തരിപ്പണമാക്കിയപ്പോൾ, മറ്റു ചിലർക്ക് പുതു ജീവിതമാണ് പ്രളയം സമ്മാനിച്ചത്. പ്രളയ കാലത്ത് ദുരിതാശ്വാസ ക്യാമ്പിൽ വച്ച് കണ്ടുമുട്ടി സുഹൃദത്തിലായ അധ്യാപകനും വനിതാ സിവിൽ പൊലീസ് ഓഫിസറുമാണ് കഴിഞ്ഞ ദിവസം വിവാഹം കഴിച്ചത്. ആർഭാട രഹിതമായ ജീവിതത്തിന്റെ സന്ദേശം പകർന്നായിരുന്നു ഇരുവരുടെയും വിവാഹം. ലളിതമായ ചടങ്ങുകൾക്കൊടുവിൽ വിവാഹവും നടന്നു. പാലക്കാട് സ്വദേശിയും വനിതാ സിവിൽ പൊലീസ് ഓഫിസറുമായ സൂര്യയെയാണ് ആലുവയിലെ […]

ലൈസൻസില്ലാതെ ബൈക്കിൽ കറക്കം: ട്രിപ്പിൾ അടിച്ചെത്തിയ പത്താംക്ലാസ് വിദ്യാർത്ഥികൾ ചെന്ന് പെട്ടത് ഡിജിപിയുടെ കൈയിൽ

കവടിയാര്‍: ലൈസന്‍സില്ലാതെ വാഹനമോടിച്ച പത്താംക്ലാസ് വിദ്യാർത്ഥികളെ കൈയോടെ പിടിച്ച് ആര്‍ ശ്രീലേഖ. ഗതാഗത സുരക്ഷ ബോധവല്‍ക്കരണത്തിന്റെ ഭാഗമായായിരുന്ന പരിശോധനയ്ക്കിടെയാണ് ട്രിപ്പിൾ അടിച്ച് പോയ വിദ്യാർത്ഥികൾ ഡിജിപിക്ക് മുന്നിൽ ചെന്ന് പെട്ടത്. വീട്ടുകാരറിയാതെ ബൈക്ക് എടുത്ത് കറങ്ങുകയായിരുന്നു മൂവരും. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന് പിടികൂടിയതോടെ ഒരാൾ കരയാൻ തുടങ്ങി. നടപടി എടുക്കില്ലെന്ന് സമാധാനിപ്പിച്ച ഡിജിപി രക്ഷിതാക്കള്‍ എത്തിയ ശേഷം വാഹനം വിട്ടു തരാം എന്നും കുട്ടികളോട് പറഞ്ഞു ബോധവല്‍ക്കരണം ആയതിനാല്‍ ആര്‍ക്കെതിരെയും നടപടിയെടുത്തില്ല. എന്നാല്‍ വരും ദിവസങ്ങളിലെ പരിശോധനകളില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഡിജിപി വ്യക്തമാക്കി.

പ്ലസ് വൺ ഓണപ്പരീക്ഷ ചോദ്യപേപ്പർ ചോർന്നു

സ്വന്തം ലേഖിക ഇടുക്കി: പ്ലസ് വൺ ഓണപ്പരീക്ഷയുടെ ഇക്കണോമിക്‌സ് ചോദ്യ പേപ്പർ ഇടുക്കിയിൽ ചോർന്നു. ഇന്ന് നടന്ന ഹിസ്റ്ററി പരീക്ഷയുടെ ചോദ്യപ്പേപ്പറിന് പകരം ഇക്കണോമിക്‌സിൻറെ ചോദ്യക്കടലാസായിരുന്നു കെട്ടിലുണ്ടായിരുന്നത്. ഒരു മണിക്കൂർ വൈകി അധ്യാപകർ ഹിസ്റ്ററിയുടെ ചോദ്യക്കടലാസ് ഫോട്ടോസ്റ്റാറ്റ് എടുത്ത് നൽകി പരീക്ഷ നടത്തി. പ്ലസ് വൺ പരീക്ഷയുടെ ചോദ്യപ്പേപ്പർ കൈകാര്യം ചെയ്യുന്നതിൽ അധികൃതർക്ക് ഉണ്ടായ ഗുരുതരമായ വീഴ്ചയാണ് ചോർച്ചയ്ക്ക് വഴിയൊരുക്കിയത്. പതിവിൽ നിന്ന് വ്യത്യസ്തമായി 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ഒന്നിച്ചായിരുന്നു ഇന്ന് പരീക്ഷ. എസ്എസ്എൽശി, ഹയർസെക്കൻഡറി ഫൈനൽ പരീക്ഷകൾ രാവിലെ […]

ചെക്ക് കേസിൽ തുഷാർ വെള്ളാപ്പള്ളിയുടെ ശ്രമങ്ങളെല്ലാം പാളി: ചെക്ക് മോഷ്ടിച്ചതെന്ന വാദവും കോടതി തള്ളി

അജ്‌മാന്‍ : ചെക്ക് കേസില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ കുരുക്ക് മുറുകുന്നു. പരാതിക്കാരനായ നാസില്‍ തന്റെ ചെക്ക് മോഷ്ടിച്ചെന്ന തുഷാറിന്റെ വാദം കോടതി തള്ളി. തുഷാര്‍ വെള്ളാപ്പള്ളി ഒപ്പിട്ട ചെക്കാണ് കേസിലെ പ്രധാന തെളിവ്. ഇത് കോടതിയില്‍ നേരത്തേ ഹാജരാക്കിയതാണ്. ഈ ചെക്ക് നാസില്‍ മോഷ്ടിച്ചതാണെന്ന തുഷാറിന്റെ വാദത്തോട് എന്തുകൊണ്ട് അന്ന് പരാതി നൽകിയില്ലെന്ന് കോടതി ചോദിച്ചു. അതേസമയം കേസിൽ തെളിവെടുപ്പ് നാളെ തുടങ്ങും. തെളിവ് നൽകാൻ പരാതിക്കാരനെ അജ്‌മാൻ പബ്ലിക്പ്രോസിക്യൂഷൻ വിളിപ്പിച്ചു. നാളെ രേഖകളുമായി ഹാജരാകുമെന്ന് പരാതിക്കാരനായ നാസിൽ അബ്ദുല്ല അറിയിച്ചു […]

തെറി പറഞ്ഞവർ തിരുത്തുന്നു, പ്രധാനമന്ത്രിയെ പിടിച്ച കൈയ്യല്ലേ എന്നു പറഞ്ഞു ഹസ്തദാനം ചെയ്യുന്നവരുടെ എണ്ണവും കൂടുന്നു ; ബിജെപിയിൽ ചേർന്ന ശേഷമുള്ള അനുഭവങ്ങൾ പങ്കുവെച്ച് അബ്ദുള്ളകുട്ടി

സ്വന്തം ലേഖിക തിരുവനന്തപുരം: കോൺഗ്രസ് നേതാവായിരുന്ന എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പിയിൽ ചേർന്നിട്ട് അധികനാളായിട്ടില്ല. എന്നാൽ അതിന് ശേഷം പള്ളിയിൽ നിസ്‌കാരത്തിനെത്തിയപ്പോൾ തനിക്കുണ്ടായ രണ്ട് അനുഭവങ്ങൾ പങ്കുവെക്കുകയാണദ്ദേഹം. രണ്ട് പള്ളികളിൽ നിന്നും ഇറങ്ങുമ്‌ബോൾ വ്യത്യസ്ത പ്രതികരണങ്ങളാണ് ഉണ്ടായതെന്ന് അദ്ദേഹം പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ അനുഭങ്ങൾ തുറന്നു പറഞ്ഞത്. നരേന്ദ്ര മോദിയെ ഡൽഹിയിൽ ചെന്നുകണ്ട് ബി.ജെ.പി അംഗത്വം സ്വീകരിച്ച ശേഷം തിരികെ കണ്ണൂരിൽ മടങ്ങിയെത്തിയത് ഒരു വെള്ളിയാഴ്ച ദിവസമായിരുന്നു. ജുമാ നിസ്‌കാരത്തിനായി സിറ്റി സെന്ററിലുള്ള പള്ളിയിലെത്തി തിരികെ ഇറങ്ങുമ്പോൾ തനിക്കു ചുറ്റും കൂടിയ യുവാക്കളുടെ ചെറുസംഘം […]

വീണയും ചതിച്ചെന്ന് യാക്കോബായ സഭ: വീണ ജോർജിന്റെ പ്രസംഗം സഭാക്കേസിൽ സിപിഎമ്മിനെ തിരിഞ്ഞ് കുത്തുന്നു; ശബരിമലയ്ക്ക് പിന്നാലെ പത്തനംതിട്ടയിൽ നിന്നും സിപിഎമ്മിന് യാക്കോബായ സഭയുടെ വെല്ലുവിളി

സ്വന്തം ലേഖകൻ പത്തനംതിട്ട: പാർലമെന്റ് തിരഞ്ഞെടുപ്പിൽ സിപിഎമ്മിനൊപ്പം നിന്ന യാക്കോബായ സഭയ്‌ക്കെതിരെ തുറന്ന് പറഞ്ഞ് ഓർത്തഡോക്‌സ് സഭാ അംഗവും ആറന്മുള എംഎൽഎയുമായ വീണ ജോർജ്. വീണയുടെ തുറന്നു പറച്ചിലിനു പിന്നാലെ യാക്കോബായ സഭയും ഇതോടെ സർക്കാരിന് എതിരായി. ശബരിമല വിഷയത്തിൽ പെട്ടുനിൽക്കുന്ന സർക്കാരിനെ കൂടുതൽ കുടുക്കിലേയ്ക്ക് തള്ളിയിട്ടിരിക്കുകയാണ് വീണ ജോർജിന്റെ വെളിപ്പെടുത്തൽ. യാക്കോബായ സഭ കൂടി എതിർപ്പുമായി രംഗത്ത് എത്തിയതോടെ സർക്കാർ കൂടുതൽ പ്രതിസന്ധിയിലായി. 28 ന് ചേരുന്ന സഭയുടെ ഉന്നതതല യോഗം പ്രഥമ അജണ്ടയായി ചർച്ച ചെയ്യുക വീണയുടെ പ്രസംഗമായിരിക്കുന്നു. ഓതറയിൽ നടന്ന […]

ആ ചുവന്നകൊടി എന്നും ആവേശം: സിപിഎം കൂടുംബ സംഗമവേദിയിൽ നടി നവ്യ നായർ

ഗുരുവായൂർ: സിപിഎം കൂടുംബ സംഗമത്തിൽ പങ്കെടുത്ത് നടി നവ്യ നായർ. കഴിഞ്ഞ ദിവസം സി.പി.എം ഗുരുവായൂര്‍ തൈക്കാട് വെസ്റ്റ് ബ്രാഞ്ച് സംഘടിപ്പിച്ച കുടുംബസംഗമത്തിലെത്തിയാണ് നവ്യാ നായർ കൈയ്യടി നേടിയത്. . “കമ്മ്യൂണിസം മാര്‍ക്സിസം എന്നിവയെ കുറിച്ച് ആധികാരികമായി പറയാനറിയില്ല, എന്നാൽ ചുവപ്പുകൊടി ഒരു ആവേശമാണ്. വീടും കിടപ്പാടവും വിറ്റ് പ്രവര്‍ത്തിച്ചവരുടെ പാര്‍ട്ടിയെയാണ് ഇഷ്ടപ്പെടുന്നത്. കഷ്ടപ്പെടുന്നവന്റെ വേദന മനസിലാക്കുന്നവന്റെ കാലം എന്നും ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു. അത് ഒരിക്കലും മരിക്കരുതേ എന്നാണ് ആഗ്രഹം.” നവ്യ പറഞ്ഞു.. സമ്മേളനത്തിനിടെ കയറിവന്ന ഒരു ചുമട്ടുതൊഴിലാളിയായ പ്രദേശവാസി ചെരിപ്പ് അഴിച്ചിട്ട് […]

മോദി സർക്കാരിന്റെ സർജിക്കൽ സ്‌ട്രൈക്ക് ; 22 ടാക്‌സ് ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കൽ

സ്വന്തം ലേഖിക ദില്ലി: ആദായ നികുതി വകുപ്പിൽ മോദി സർക്കാരിന്റെ സർജിക്കൽ സ്ട്രൈക്ക്. 22 മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കലിന് നിർദേശം നൽകിയിരിക്കുകയാണ് സർക്കാർ. ഇവർ വലിയ അഴിമതി കേസുകളിൽ വലിയ പങ്കുണ്ടെന്നും, പലതിലും പ്രതികളെ സഹായിക്കുന്നതായും സർക്കാരിന് റിപ്പോർട്ട് ലഭിച്ചിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ നടപടി എടുത്തിരിക്കുന്നത്. ഇവർക്ക് സാമ്പത്തിക അഴിമതിയല്ലാതെ മറ്റ് പല കേസുകളിലും ഇടപെട്ടിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. ആദായ നികുതി വകുപ്പിൽ നിരവധി പേർ പ്രതികൾക്ക് വേണ്ടി പ്രവർത്തിക്കുന്നതായി സർക്കാരിന് നേരത്തെ തന്നെ റിപ്പോർട്ട് ലഭിച്ചിരുന്നു. നേരത്തെ ഇന്ത്യൻ […]