ആ ചുവന്നകൊടി എന്നും ആവേശം: സിപിഎം കൂടുംബ സംഗമവേദിയിൽ നടി നവ്യ നായർ

ഗുരുവായൂർ: സിപിഎം കൂടുംബ സംഗമത്തിൽ പങ്കെടുത്ത് നടി നവ്യ നായർ. കഴിഞ്ഞ ദിവസം സി.പി.എം ഗുരുവായൂര്‍ തൈക്കാട് വെസ്റ്റ് ബ്രാഞ്ച് സംഘടിപ്പിച്ച കുടുംബസംഗമത്തിലെത്തിയാണ് നവ്യാ നായർ കൈയ്യടി നേടിയത്. . “കമ്മ്യൂണിസം മാര്‍ക്സിസം എന്നിവയെ കുറിച്ച് ആധികാരികമായി പറയാനറിയില്ല, എന്നാൽ ചുവപ്പുകൊടി ഒരു ആവേശമാണ്. വീടും കിടപ്പാടവും വിറ്റ് പ്രവര്‍ത്തിച്ചവരുടെ പാര്‍ട്ടിയെയാണ് ഇഷ്ടപ്പെടുന്നത്. കഷ്ടപ്പെടുന്നവന്റെ വേദന മനസിലാക്കുന്നവന്റെ കാലം എന്നും ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു. അത് ഒരിക്കലും മരിക്കരുതേ എന്നാണ് ആഗ്രഹം.” നവ്യ പറഞ്ഞു.. സമ്മേളനത്തിനിടെ കയറിവന്ന ഒരു ചുമട്ടുതൊഴിലാളിയായ പ്രദേശവാസി ചെരിപ്പ് അഴിച്ചിട്ട് […]

മോദി സർക്കാരിന്റെ സർജിക്കൽ സ്‌ട്രൈക്ക് ; 22 ടാക്‌സ് ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കൽ

സ്വന്തം ലേഖിക ദില്ലി: ആദായ നികുതി വകുപ്പിൽ മോദി സർക്കാരിന്റെ സർജിക്കൽ സ്ട്രൈക്ക്. 22 മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കലിന് നിർദേശം നൽകിയിരിക്കുകയാണ് സർക്കാർ. ഇവർ വലിയ അഴിമതി കേസുകളിൽ വലിയ പങ്കുണ്ടെന്നും, പലതിലും പ്രതികളെ സഹായിക്കുന്നതായും സർക്കാരിന് റിപ്പോർട്ട് ലഭിച്ചിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ നടപടി എടുത്തിരിക്കുന്നത്. ഇവർക്ക് സാമ്പത്തിക അഴിമതിയല്ലാതെ മറ്റ് പല കേസുകളിലും ഇടപെട്ടിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. ആദായ നികുതി വകുപ്പിൽ നിരവധി പേർ പ്രതികൾക്ക് വേണ്ടി പ്രവർത്തിക്കുന്നതായി സർക്കാരിന് നേരത്തെ തന്നെ റിപ്പോർട്ട് ലഭിച്ചിരുന്നു. നേരത്തെ ഇന്ത്യൻ […]

സാജന്റെ ആത്മഹത്യയ്ക്ക് കാരണം കുടുംബപ്രശനങ്ങളല്ല ; സർക്കാരും സിപിഎമ്മും കൈകഴുകി : പാർട്ടി മുഖപത്രത്തെ തള്ളി ജില്ലാ പൊലീസ് മേധാവി

സ്വന്തം ലേഖിക കണ്ണൂർ: ആന്തൂരിലെ പ്രവാസി വ്യവസായി പാറയിൽ സാജന്റെ ആത്മഹത്യയ്ക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളില്ലെന്നും അത്തരം പ്രചരണങ്ങളും വാർത്തകളും തെറ്റാണെന്നും വ്യക്തമാക്കി ജില്ലാ പോലീസ് മേധാവിയുടെ കത്ത്. പാറയിൽ സാജന്റെ ഭാര്യ ബീന നൽകിയ പരാതിയിലാണ് ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാർ കത്തിലൂടെ മറുപടി നൽകിയത്. കുടുംബാംഗങ്ങളും മറ്റു സാക്ഷികളും കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് മൊഴി നൽകിയിട്ടില്ല. അന്വേഷണത്തിൽ ഒരിക്കൽപോലും പോലീസ് സംഘവും ഇത്തരമൊരു നിഗമനത്തിൽ എത്തിച്ചേർന്നിട്ടില്ല. ചില മാധ്യമങ്ങൾ സാജനെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്നരീതിയിൽ വാർത്ത നൽകിയത് അവരുടെ ഭാവനയ്ക്ക് അനുസരിച്ചാണ്. അന്വേഷണ […]

അമ്പലപ്പുഴയിൽ യുവാവിനെ ജീവനോടെ കുഴിച്ചിട്ടു: തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കുഴിച്ചിട്ടത് മരിയ്ക്കും മുമ്പ്; ക്രൂരതയുടെ കഥ പുറത്ത് വന്നത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ; ശ്വാസകോശത്തിൽ പോലും മണ്ണും മണലും തറച്ചു കയറി

സ്വന്തം ലേഖകൻ അമ്പലപ്പുഴ: പറവൂരിൽ ബാറിലുണ്ടായ തർക്കത്തെ തുടർന്ന് കൊലപ്പെടുത്തിയ മനുവിനെ ഗുണ്ടാ സംഘം മണ്ണിൽ കുഴിച്ചിട്ടത് ജീവനോടെ എന്ന് റിപ്പോർട്ട്. മനുവിന്റെ മൂക്കിലും വായിലും ശ്വാസകോശത്തിനുള്ളിലും മണ്ണിന്റെയും മണലിന്റെയും അംശം കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെടും മുൻപ് തന്നെ മനുവിനെ ഇവർ മണ്ണിനടിയിൽ കുഴിച്ചിട്ടെന്നാണ് വ്യക്തമാകുന്നത്. ഇതോടെ പ്രതികൾ നടത്തിയത് കൊടും ക്രൂരതയാണെന്നും വ്യക്തമായിട്ടുണ്ട്. അമ്പലപ്പുഴയിലെ ബാറിലുണ്ടായ സംഘർഷത്തെ തുടർന്ന് നാലംഗ സംഘം മനുവിനെ കൊലപ്പെടുത്തിയത് ഇടിച്ചും ചവിട്ടിയുമെന്ന് വ്യക്തമാക്കുന്നതാണ് പുറത്തു വന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.  ശരീരമാസകലം ഏറ്റ ഇടി മൂലം ആന്തരികാവയവങ്ങൾക്കും ക്ഷതമുണ്ടായി. ബിയർ […]

ഗൂഗിൾ മാപ്പ് നോക്കി ഇടവഴിയിലൂടെ പോകുന്നവരോട് മുരളി തുമ്മാരുകുടിക്ക് പറയാനുള്ളത്

കൊച്ചി: എന്തിനും ഏതിനും സാങ്കേതിക വിദ്യകളെ ആശ്രയിക്കുന്നവരാണ് പുതുതലമുറ. വാഹനമോടിക്കുമ്പോൾ പോലും ഗൂഗിൾ മാപ്പ് നോക്കി റൂട്ട് കണ്ടുപിടിച്ചാണ് കൂടുതൽപ്പേരുടെയും യാത്ര. എന്നാൽ ഗൂഗിൾ മാപ്പ് നോക്കിയുള്ള യാത്രയിലെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് ഐക്യരാഷ്ട്രസഭ ദുരന്തനിവാരണ തലവൻ മുരളി തുമ്മാരുകുടി. വളരെ തിരക്ക് കുറഞ്ഞ വഴികളിൽ പോലും യാത്രക്കാരുടെ എണ്ണം വളരെയധികം വർദ്ധിച്ചതിന് കാരണം ഗൂഗിൾ മാപ്പാണെന്ന് അദ്ദേഹം തൻറെ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു. പ്രധാന വഴികൾ ട്രാഫിക്കിൽ മുങ്ങിക്കിടക്കുമ്പോൾ വാഹനങ്ങൾ ഗൂഗിൾ മാപ്പ് പിൻതുടർന്ന് ചെറു വഴികളിലൂടെ കടന്നു പോകുകയാണ്. ഇതോടെ വേണ്ടത്ര […]

ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം: അധ്യാപകനെ സ്‌കൂളിൽ നിന്നും സസ്പെൻഡ് ചെയ്തു

മലപ്പുറം: ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അധ്യാപകനെ സ്‌കൂളിൽ നിന്നും സസ്പെൻഡ് ചെയ്തു. മലപ്പൂര്‍ പുത്തൂര്‍ പള്ളിക്കലിലെ എയ്ഡഡ് സ്കൂളിലെ താത്ക്കാലിക അറബിക് അധ്യാപകൻ പി.ടി. അബ്ദുൾ മസൂദിനെയാണ് മാനെജ്‍മെന്‍റ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. മസൂദിനെതിരെ തേഞ്ഞിപ്പാലം പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. എന്നാൽ സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ഒളിവിലാണ്. ഒളിവില്‍ പോയ മസൂദിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം സ്വകാര്യ ലാബിലെ ഡോക്റ്ററാണ് പൊലീസിനെ അറിയിക്കുന്നത്. പിന്നാലെ പൊലീസ് കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി മൊഴിയെടുക്കുകയും അധ്യാപകനെതിരെ […]

ബിഷപ്പ് ഫ്രാങ്കോ കേസ്: മജിസ്ട്രേറ്റ് കോടതിയിലെ നടപടി പൂർത്തിയായി; വിചാരണ ഇനി കോട്ടയം സെഷൻസ് കോടതിയിൽ

സ്വന്തം ലേഖകൻ കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ വിചാരണയ്ക്ക് മുമ്പുള്ള നടപടികൾ കോടതി പൂർത്തിയാക്കി. കേസിന്റെ പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ പാലാ മജിസ്ട്രേറ്റ് കോടതി കേസ് വിചാരണയ്ക്കായി കോട്ടയം സെഷൻസ് കോടതിക്ക് കൈമാറി. കേസിൽ പ്രത്യേക അന്വേഷണ സംഘം പാലാ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നത് അടക്കമുള്ള നടപടികൾ ഇനി കോട്ടയം സെഷൻസ് കോടതിയിലാകും നടക്കുക. കെവിൻ കേസ് പരിഗണിച്ച കോട്ടയം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് തന്നെയാവും ബിഷപ്പ് ഫ്രാങ്കോ കേസും പരിഗണിക്കുക. കോട്ടയം സെഷൻസ് കോടതിയിൽ […]

സാരമായ പരുക്കുകളോടെ കിംസ് ആശുപത്രി വിട്ട ശ്രീറാം മെഡിക്കൽ കോളേജിലെത്തിയപ്പോൾ ഗുരുതര രോഗി ; തിരിമറി നടന്നതെവിടെയെന്ന് അന്വേഷണസംഘം പരിശോധിക്കുന്നു

സ്വന്തം ലേഖിക തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും യുവ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമനെ കേസിൽ നിന്നും രക്ഷിക്കാനായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ ഒത്തുകളിച്ചതായി അന്വേഷണ സംഘത്തിന്റെ നിഗമനം. അപകടം നടന്ന ദിവസം ശ്രീറാമിനെ പരിശോധിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ മൊഴിയാണ് നിർണായകമായത്. അപകടം നടന്നതിന് പിന്നാലെ ശ്രീറാമിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തിരുന്നു. എന്നാൽ മെഡിക്കൽ കോളേജിൽ പോകുന്നതിന് പകരം ശ്രീറാം തിരുവനന്തപുരത്ത് തന്നെയുള്ള കിംസ് ആശുപത്രിയിലാണ് പോയത്. […]

അഭയ കൊലക്കേസിൽ വാദം തുടങ്ങി: ഒന്നാം സാക്ഷി സിസ്റ്റർ അനുപമ പ്രതികൾക്കനുകൂലമായി കൂറുമാറി

സ്വന്തം ലേഖിക തിരുവനന്തപുരം : അഭയ കേസിൽ ഒന്നാം സാക്ഷി കൂറുമാറി. സിസ്റ്റർ അനുപമയാണ് കൂറുമാറിയത്. അഭയ ധരിച്ചിരുന്ന ശിരോവസ്ത്രവും ചെരിപ്പും കണ്ടില്ലെന്ന് അനുപമ കോടതിയെ അറിയിച്ചു. കോടതി ഇവരെ കൂറുമാറിയതായി പ്രഖ്യാപിച്ചു. കേസിൽ ഏറെ നിർണായകമായ മൊഴി നൽകിയിരുന്ന സാക്ഷിയായിരുന്നു സിസ്റ്റർ അനുപമ. കൊല്ലപ്പെട്ട സിസ്റ്റർ അഭയയോടൊപ്പമാണ് അനുപമയും താമസിച്ചിരുന്നത്. സംഭവ ദിവസം രാവിലെ അടുക്കളയിൽ അഭയയുടെ ചെരിപ്പും ശിരോവസ്ത്രവും കണ്ടുവെന്നാണ് അനുപമ സിബിഐ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നത്. 27 വർഷങ്ങൾക്കിപ്പുറമാണ് സിസ്റ്റർ അഭയ കൊലക്കേസിൽ വിചാരണ ഇന്ന് ആരംഭിച്ചത്. തിരുവനന്തപുരം […]

സി കെ ശശീന്ദ്രനെപോലെ സ്വന്തം ജനതയോട് ഇഴുകിചേർന്ന മറ്റൊരു ജനപ്രതിനിധിയുണ്ടാകില്ല : തോമസ് ഐസക്

സ്വന്തം ലേഖിക തിരുവനന്തപുരം: കൽപറ്റ എംഎൽഎ സി കെ ശശീന്ദ്രനെ പ്രകീർത്തിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. സ്വന്തം ജനതയോട് സി കെ ശശീന്ദ്രനെപ്പോലെ ഇഴുകിച്ചേർന്ന മറ്റൊരു ജനപ്രതിനിധിയുണ്ടോ എന്ന് സംശയമാണെന്നും ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട പുത്തുമലയിലേയ്ക്ക് വിവരമറിഞ്ഞയുടനെ പാഞ്ഞെത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ജനങ്ങളുമായുള്ള ഈ ഹൃദയബന്ധമാണെന്നും മന്ത്രി ഫേയ്സ്ബുക്കിൽ കുറിച്ചു. ശശീന്ദ്രനെപ്പോലൊരാൾ മുന്നിലുള്ളത് വയനാട്ടിലെ ജനതയ്ക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും തോമസ് ഐസക് പറയുന്നു. മന്ത്രി തോമസ് ഐസക്കിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് സ്വന്തം ജനതയോട് സി കെ ശശീന്ദ്രനെപ്പോലെ ഇഴുകിച്ചേർന്ന മറ്റൊരു ജനപ്രതിനിധിയുണ്ടോ എന്ന് […]