കെവിൻ കൊലക്കേസ് മുഴുവൻ പ്രതികൾക്കും ഇരട്ട ജീവപര്യന്തം

സ്വന്തം ലേഖിക കോട്ടയം: സമൂഹമനസാക്ഷിയെ ഞെട്ടിച്ച കെവിൻ വധക്കേസിൽ 10 പ്രതികൾക്കും ഇരട്ടജീവപരന്ത്യം ശിക്ഷ നൽകാൻ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവ്. എല്ലാ പ്രതികളും 40,000 രൂപ വീതം പിഴ അടക്കണം. ഇതിൽ ഒരുലക്ഷം രൂപ കേസിലെ സാക്ഷിയായ അനീഷ് സെബാസ്റ്റിയന് നൽകണം. ബാക്കി തുക നീനുവിനും കെവിന്റെ പിതാവ് രാജനും തുല്യമായി നൽകണം. പ്രതികൾ ഇരട്ടജീവപര്യന്തം ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി വിധിപ്രസ്താവത്തിൽ വ്യക്തമാക്കി.പ്രതികളുടെ പ്രായവും മുമ്പ് കുറ്റകൃത്യങ്ങളിൽ പങ്കെടുത്തിട്ടില്ലെന്നതും ചൂണ്ടിക്കാട്ടിയാണ് കോടതി വധശിക്ഷ ഒഴിവാക്കിയത്. കേസിൽ നീനുവിന്റെ സഹോദരൻ ഷാനു […]

അരുൺ ജെയ്റ്റ്‌ലിയുടെ സംസ്കാരത്തിനിടെ മോഷണം: കേന്ദ്രമന്ത്രിമാരുടെയടക്കം 11 മൊബൈൽ ഫോണുകൾ അടിച്ചുമാറ്റി

ന്യൂഡൽഹി: കഴിഞ്ഞ ദിവസം അന്തരിച്ച മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ സംസ്കാര ചടങ്ങിനിടെ വ്യാപകമായി മോഷണം അരങ്ങേറിയ‌തായി പരാതി. കേന്ദ്രമന്ത്രിയുടേതടക്കം 11 മൊബൈല്‍ ഫോണുകള്‍ മോഷണം പോയി. നിഗംബോധഘട്ടിൽ നടന്ന സംസ്കാര ചടങ്ങിനിടെയായിരുന്നു സംഭവം. കേന്ദ്ര പരിസ്ഥിതി സഹമന്ത്രി ബാബുല്‍ സുപ്രിയോ, വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവരുടെയടക്കം ഫോണുകളാണ് ചടങ്ങിനിടെ നഷ്ടപ്പെട്ടത്. പതംഞ്ജലി വക്താവ് എസ് കെ തിജ്രാവാല, ബാബുല്‍ സുപ്രിയോ എന്നിവരാണ് പരാതി ഉന്നയിച്ചത്.തിരക്കേറിയ സമയത്താണ് പോക്കറ്റടിക്കപ്പെട്ടതെന്നും ഒരുകലാകാരനെന്ന നിലയില്‍ പോക്കറ്റടിക്കാരനെ ഞാന്‍ അഭിനന്ദിക്കുകയാണെന്നും ബാബുല്‍ സുപ്രിയോപറഞ്ഞു. ചടങ്ങിനിടെ മൊബൈല്‍ ഫോണ്‍ […]

സർക്കാർ ഓഫീസുകളിലെ ഉച്ചഭക്ഷണ സമയം മാറ്റി : ഇനി മുതൽ ഒന്നേകാൽ മുതൽ രണ്ട് മണി വരെ

സ്വന്തം ലേഖിക തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ ഉച്ചഭക്ഷണ സമയം 15 മിനിറ്റ് കുറച്ചു. സെക്രട്ടേറിയറ്റിലും അഞ്ചു നഗരങ്ങളിലെ ഓഫീസുകളിലുമുള്ള പ്രവൃത്തി സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. സാധാരണ ഉച്ചഭക്ഷണ ഇടവേള ഒന്നുമുതൽ രണ്ടുവരെ ഒരു മണിക്കൂറായിരുന്നു. ഇനിയത് 15 മിനിറ്റ് വൈകി 1.15-നാണ് ആരംഭിക്കുക. സാധാരണ സർക്കാർ ഓഫീസുകളിലെ പ്രവൃത്തി സമയം 10 മുതൽ അഞ്ചു വരെയാണെങ്കിലും സെക്രട്ടേറിയറ്റിലും തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് നഗരപരിധികളിലെ ഓഫീസുകളുടെ സമയം 10.15 മുതൽ 5.15 വരെയായിരിക്കും. […]

ചെക്ക് കേസിൽ ഊരാൻ പതിനെട്ട് അടവും പയറ്റി തുഷാർ ; യുഎഇ പൗരന്റെ പാസ്‌പോർട്ട് കോടതിയിൽ കെട്ടിവച്ച് ജാമ്യ വ്യവസ്ഥയിൽ ഇളവ് നേടാൻ ശ്രമം

സ്വന്തം ലേഖിക ദുബായ്: ചെക്ക് കേസിൽ യുഎഇയിൽ പിടിയിലായ തുഷാർ വെള്ളാപ്പള്ളി നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്നു. യുഎഇ പൗരന്റെ പാസ്‌പോർട്ട് കോടതിയിൽ സമർപ്പിച്ചു ജാമ്യവ്യവസ്ഥയിൽ ഇളവ് നേടാനാണ് ശ്രമം . ഇതിനായി തുഷാർ ഇന്ന് കോടതിയിൽ അപേക്ഷ നൽകും. ചെക്ക് കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാമെന്ന തുഷാറിൻറെ ശ്രമം വൈകുന്ന സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങാനുള്ള നീക്കം. യുഎഇ പൗരൻറെ പാസ്‌പോർട്ട് കോടതിയിൽ കെട്ടിവച്ച് ജാമ്യ വ്യസ്ഥയിൽ ഇളവ് വാങ്ങി കേരളത്തിലേക്ക് മടങ്ങാനാണ് ശ്രമം. കേസിൻറെ തുടർ നടത്തിപ്പുകൾക്ക് സുഹൃത്തായ അറബിയുടെ പേരിൽ തുഷാർ പവർ […]

കൊച്ചിയിൽ റഹീമിനെ തീവ്രവാദിയാക്കിയത് വിദേശത്തെ പെൺവാണിഭ സംഘം: പെൺവാണിഭ സംഘത്തിൽ നിന്ന് യുവതിയെ രക്ഷിച്ച റഹീമിനെ തീവ്രവാദികളുടെ ഏജന്റാക്കി; കേട്ടപാതി മാധ്യമങ്ങളും പൊലീസും റഹീമിനെതിരെ കഥകൾ മെനഞ്ഞു

സ്വന്തം ലേഖകൻ കൊച്ചി: തൃശൂർ സ്വദേശി റഹീമിനെ തീവ്രവാദിയാക്കിയതിന് പിന്നിൽ വിദേശത്തെ പെൺവാണിഭ സംഘം എന്ന് സൂചന. ബഹ്റനിൽ പെൺവാണിഭ സംഘത്തിൽ കുടുങ്ങിയ പെൺകുട്ടിയെ രക്ഷിച്ചതിന് റഹിമിനോട് സംഘം പക പോക്കാൻ നടത്തിയ നീക്കമാണ് തീവ്രവാദ ബന്ധത്തിലും കസ്റ്റഡിയിലും ചെന്നെത്തിയത് എന്നാണ് ലഭിക്കുന്ന സൂചന.  നാടൊട്ടുക്ക് വലവിരിച്ച്‌ കൊടുംകുറ്റവാളിയെന്ന് ധാരണയിലാണ് തൃശൂര്‍ സ്വദേശിയായ കൊടുങ്ങല്ലൂര്‍ മടവന സ്വദേശി അബ്ദുല്‍ഖാദര്‍ റഹീമിനെ പിടികൂടിയത്. അബദ്ധം പിണഞ്ഞതായി ബോധ്യപ്പെട്ടതോടെ പോലിസ് തന്നെ യുവാവിനെ വിട്ടയച്ച്‌ തടിയൂരി. എന്നാൽ പൊലീസ് പിടികൂടും മുൻപ് കോടതിയിൽ ഹാജരാകാനാണ് റഹീം ശ്രമിച്ചത്. […]

ഹിസ്റ്ററിക്ക് പകരം പൊട്ടിച്ചത് ഇക്കണോമിക്സ്: പ്ളസ് വൺ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു

സ്വന്തം ലേഖകൻ തൊടുപുഴ: ഹിസ്റ്ററിയ്ക്ക് പകരം പ്ളസ് വൺ പരീക്ഷയ്ക്ക് പൊട്ടിച്ച് വിതരണം ചെയ്തത് ഇക്കണോമിക്സ് ചോദ്യപേപ്പർ. ഇതോടെ ജില്ലയിൽ പ്ലസ് വണ്‍ ഓണപരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി റിപ്പോർട്ട്. ഇടുക്കിയിലെ എട്ട് സ്കൂളുകളില്‍ ചോര്‍ന്നെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ട്. തിങ്കളാഴ്ച നടന്ന ഹിസ്റ്ററി പരീക്ഷയുടെ ചോദ്യപ്പേപ്പറിന് പകരം ഇക്കണോമിക്സിന്‍റെ ചോദ്യക്കടലാസായിരുന്നു കെട്ടിലുണ്ടായിരുന്നത്. ശേഷം ഒരു മണിക്കൂര്‍ വൈകി ഹിസ്റ്ററിയുടെ ചോദ്യക്കടലാസ് ഫോട്ടോസ്റ്റാറ്റ് എടുത്ത് നല്‍കിയാണ് അദ്ധ്യാപകര്‍ പരീക്ഷ നടത്തിയത്. പ്ലസ് വണ്‍ പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ കൈകാര്യം ചെയ്യുന്നതില്‍ അധികൃതര്‍ക്ക് ഉണ്ടായ ഗുരുതരമായ വീഴ്ചയാണ് ചോര്‍ച്ചയ്ക്ക് […]

ഒറ്റ തീപ്പെട്ടിക്കൊള്ളി കൊണ്ട് ഏത് പൂട്ടും പൊളിക്കും ബാബു: ജയിലിൽ നിന്നിറങ്ങി രണ്ടാഴ്ചയ്ക്കിടെ ബാബു വീണ്ടും അകത്തായി; കുറവിലങ്ങാട്ട് പിടിയിലായത് നൂറിലേറെ കേസുകളിലെ പ്രതി

സ്വന്തം ലേഖകൻ കുറവിലങ്ങാട്: ഒറ്റ തീപ്പെട്ടിക്കൊള്ളി മതി ബാബുവിന് ഏത് പൂട്ടും പൊളിക്കാൻ. അമ്പലങ്ങളുടെ കാണിക്കവഞ്ചികൾ ബാബുവിന് എന്നും വീക്ക്നെസാണ്. തീപ്പെട്ടിക്കൊള്ളിയുണ്ടെങ്കിൽ ബാബു ഏത് കാണിക്കവഞ്ചിയും നിഷ്പ്രയാസം തുറക്കും. നൂറിലേറെ കേസുകളിൽ പ്രതിയായ  കൊല്ലം പാരിപ്പിള്ളി നന്ദുഭവന്‍ ബാബു (തീവെട്ടി ബാബു57)വാണു പൊലീസ് പട്രോളിങ്ങിനിടെ മരങ്ങാട്ടുപിള്ളിയില്‍ പിടിയിലായത്. ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി തീവെട്ടിക്കമ്പ്   ഉപയോഗിച്ചു കുത്തിത്തുറന്ന് മോഷണം നടത്തുന്ന രീതിയാണ് തീവെട്ടി ബാബു പേരിനു പിന്നില്‍. മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയുടെ വീട്ടില്‍ മോഷണം നടത്തിയ കേസില്‍ പിടിയിലായിട്ടുണ്ട്. മോഷണമുതല്‍ വില്‍ക്കാന്‍ ഭാര്യ സഹായിക്കാറുണ്ടെന്നും മകന്‍ മകന്‍ […]

രോഗബാധിതനായ ഒന്നര വയസുകാരനെ മോഹനൻ വൈദ്യർക്ക് കൊല്ലാൻ വിട്ടു കൊടുത്തത് ഫിറോസ് കുന്നംപറമ്പിൽ: കുട്ടിയുടെ കുടുംബത്തെ ഫിറോസ് പരിചയപ്പെട്ടത് ഫെയ്സ് ബുക്കിലൂടെ : പ്രതിഷേധം ശക്തമാകുന്നു

സ്വന്തം ലേഖകൻ കൊച്ചി: ഗുരുതരമായ അസുഖം ബാധിച്ച് മതിയായ ചികിത്സ കിട്ടാതെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ മോഹനൻ വൈദ്യരും സാമൂഹ്യ പ്രവർത്തകൻ ഫിറോസ് കുന്നമ്പറമ്പിലും പ്രതിക്കൂട്ടിൽ. പ്രോപ്പിയോണിക് അസിഡീമിയ ബാധിച്ച്‌ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയ ഒന്നര വയസുള്ള കുട്ടി മരിച്ച സംഭവത്തില്‍ മരണത്തിന് ആക്കം കൂട്ടിയത് നാട്ടുവൈദ്യന്‍ എന്ന് അവകാശപ്പെടുന്ന മോഹനന്‍ വൈദ്യരുടെ ചികിത്സയാണെന്ന് കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ വെളിപ്പെടുത്തല്‍ നേരത്തെ പുറത്ത് വന്നിരുന്നു. കുട്ടിക്ക് ഓട്ടിസമാണെന്ന് ബന്ധുക്കളെ മോഹനന്‍ നായര്‍ തെറ്റിദ്ധരിപ്പിച്ചിരുന്നു. രണ്ട് ദിവസം മുന്‍പാണ് പ്രൊപ്പിയോണിക്ക് അസിഡീമിയ […]

സംരക്ഷിക്കേണ്ട കൈകൊണ്ട് തന്നെ ക്രൂരമായ പീഡനം: അറബി അദ്ധ്യാപകനായ യുവാവ് ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ചത് കുറ്റിക്കാട്ടിൽ വച്ച്; പീഡന വിവരം പുറത്തറിഞ്ഞത് ഏഴാം ക്ലാസുകാരി ഗർഭിണിയായപ്പോൾ: വയറുവേദനയെ തുടർന്ന് നടത്തിയ സ്‌കാനിംങ് പീഡന വീരനായ അദ്ധ്യാപകനെ കുടുക്കി

സ്വന്തം ലേഖകൻ മലപ്പുറം: അക്ഷരം എഴുതിക്കേണ്ട കുഞ്ഞിക്കെകളെ കാമത്തിന്റെ കണ്ണോടെ കടന്നു പിടിച്ച നരാധമനായ അദ്ധ്യാപകൻ ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി. സ്‌കൂളിന്റെ സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ എത്തിച്ച ശേഷമായിരുന്ന അദ്ധ്യാപകന്റെ കൊടിയ പീഡനം. വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ സ്‌കാനിംങിനു വിധേയയാക്കിയപ്പോഴാണ് കുട്ടി ഗർഭിണിയായെന്ന വിവരം പുറംലോകത്ത് അറിഞ്ഞത്. പരാതിയെത്തുടർന്ന് അറബി അദ്ധ്യാപൻ മസൂദ് അറസ്റ്റിലാകുകയും ചെയ്തു.  മലപ്പുറം പുത്തൂർ പള്ളിക്കലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്‌കൂളിലെ താൽക്കാലിക അദ്ധ്യാപകനായ മസൂദ് ആണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഒളിവിലായിരുന്ന അദ്ധ്യാപകൻ പി ടി അബ്ദുൾ […]

സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്യുന്നു സൗജന്യ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം : നിങ്ങൾക്കും പഠിക്കാം പാലായിൽ

സ്വന്തം ലേഖകൻ പാലാ: സർക്കാരിൻറെ സൗജന്യ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കുടുംബശ്രീയുടെ മേൽനോട്ടത്തിൽ പാലാ രാമപുരത്ത് പ്രവർത്തിക്കുന്ന ട്രെയിനിങ് സെൻറർഇൽ സ്മോൾ ഓഫീസ് അഡ്മിനിസ്ട്രേഷൻ എന്ന കോഴ്സിലേക്ക് കോട്ടയം, ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ലകളിലെ പഞ്ചായത്തുകളിൽ സ്ഥിരതാമസം ആയ മുസ്ലിം, ക്രിസ്ത്യൻ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽപെട്ട,ഡിഗ്രി പൂർത്തിയാക്കിയ പെൺകുട്ടികളിൽ (18-30)നിന്ന് അപേക്ഷ ക്ഷണിക്കുന്നു.അഡ്മിഷൻ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ഫീസ്, ഭക്ഷണം, താമസം, പഠനോപകരണങ്ങൾ എന്നിവ സൗജന്യമാണ്. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് എൻ സി വി റ്റി സർട്ടിഫിക്കറ്റും ആകർഷകമായ ശമ്പളത്തിൽ ജോലിയും ഉറപ്പാക്കുന്നതാണ്. […]