Friday, April 10, 2020

നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട; ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

സ്വന്തം ലേഖകൻ കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഒരു കോടിയോളം രൂപയുടെ സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇൻറലിജൻസ് ഇന്ന് പുലർച്ചേ മൂന്ന് കേസുകളിലായാണ് ഒരു കോടിയോളം വില വരുന്ന സ്വർണം പിടികൂടിയത്. രണ്ടരക്കിലോ സ്വർണ്ണം ഇൻറർനാഷണൽ അറൈവൽ ലേഡീസ് ടോയ്ലറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ഇത്തിഹാദ് വിമാനത്തിൽ അബുദാബിയിൽ...

പെരിയ ഇരട്ടക്കൊലപാതകം; നിർണ്ണായക വെളിപ്പെടുത്തലുമായി കൃപേഷിന്റെ അച്ഛൻ

സ്വന്തം ലേഖകൻ കാസർകോട്: പെരിയ ഇരട്ടക്കൊലപാതകത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആവർത്തിച്ച് പറഞ്ഞ് മരിച്ച കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ. കൊലപാതകത്തിൽ അറസ്റ്റിലായ ഏഴ് പേർക്ക് മാത്രമാണ് പങ്കെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും 0-12 പേരെങ്കിലും ഈ കൃത്യത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും കൃഷ്ണൻ പറഞ്ഞു. ഇതൊന്നും മുഖ്യപ്രതി പീതാംബരന് ഒറ്റയ്ക്ക് ചെയ്യാവുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിലെ ഫണ്ട് പിരിവ് ഉദ്ഘാടനവും സി.ഡി പ്രകാശനവും നടത്തി

സ്വന്തം ലേഖകൻ വേളൂർ: മേജർ പാറപ്പാടം ദേവീക്ഷേത്രത്തിലെ ഫണ്ട് പിരിവ് ഉദ്ഘാടനവും സി.ഡി പ്രകാശനവും സിനിമാ താരം കോട്ടയം പ്രദീപ് നിർവഹിച്ചു. വേളൂർ തുമ്പയിൽ സച്ചിൻ പുറത്തിറക്കിയ ഭക്തിഗാനങ്ങൾ അടങ്ങിയ സി.ഡിയാണ് യോഗത്തിൽ പ്രകാശനം ചെയ്തത്. ഏപ്രിൽ ഒന്ന് മുതൽ എട്ട് വരെയാണ് ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നത്.

കൊലപാതകത്തിൽ നേരിട്ട് പങ്കില്ല; വാഹനമോടിച്ചതിൽ മാത്രമേ പങ്കുള്ളൂ എന്ന് സജി ജോർജ്

സ്വന്തം ലേഖകൻ കാസർഗോഡ് : താൻ വാഹനം ഓടിക്കുക മാത്രമാണ് ചെയ്തതെന്നും കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെന്നും പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതി സജി ജോർജ് . പ്രതികൾ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറായിരുന്നു ഏച്ചിലടുക്കം സ്വദേശി സജി. വാഹനം തിങ്കളാഴ്ച രാത്രി പാക്കം വെളുത്തോളിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ വാഹനത്തിന്റെ ഉടമകൂടിയായിരുന്നു സജി ജോർജ്.

കുനിയാൻ പറഞ്ഞാൽ ഇഴയുന്ന പൊലീസ്‌കാരനാണ് ഐജി ശ്രീജിത്ത്; രൂക്ഷവിമർശനവുമായി മുല്ലപ്പള്ളി

സ്വന്തം ലേഖകൻ കോട്ടയം: ഐ.ജി ശ്രീജിത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കേസ് അട്ടിമറിക്കാൻ വേണ്ടിയാണ് കാസർകോട് ഇരട്ടക്കൊലക്കേസിന്റെ ചുമതല ഐ.ജി ശ്രീജിത്തിനെ ഏൽപ്പിച്ചതെന്ന് മുല്ലപ്പള്ളി പറഞ്ഞു. കുനിയാൻ പറയുമ്പോൾ ഇഴയുന്ന ഉദ്യോഗസ്ഥനാണ് ശ്രീജിത്തെന്നും അദ്ദേഹത്തിന്റെ മുൻകാല ചരിത്രം പരിശോധിച്ചാൽ...

ബിജെപിയ്ക്ക് ഈ തെരഞ്ഞെടുപ്പിന് പരസ്യമൊരുക്കുന്നത് പിയൂഷ് പാണ്ഡെ

സ്വന്തം ലേഖകൻ കൊച്ചി: 2014 ലെ ലോകസഭ തെരഞ്ഞെടുപ്പ് പരസ്യങ്ങളിലൂടെ മോദി ബ്രാൻഡിന് രൂപം നൽകിയ പിയൂഷ് പാണ്ഡെ ഇ തവണയും ബിജെപിക്കായി പരസ്യങ്ങൾ ഒരുക്കും. പരസ്യ ആശയങ്ങൾക്കുള്ള ചർച്ചകൾ തുടരുകയാണെന്നും പ്രചരണ തന്ത്രങ്ങൾക്ക് ഉടൻ രൂപമാകുമെന്നും പിയൂഷ് പാണ്ഡെ കൊച്ചിയിൽ പറഞ്ഞു. ആഗോള അഡ്വർടൈസിങ്ങ് അസ്സോസിയേഷൻ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

ഒടുവിൽ ജെയ്ഷ് മുഹമ്മദിനെ തള്ളി പറഞ്ഞ് ചൈനയും; യു എൻ പ്രമേയത്തിൽ ഒപ്പു വെച്ചു

സ്വന്തം ലേഖകൻ പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ ഭീകര സഘടനയായ ജെയ്ഷ് മുഹമ്മദിനെ ഒടുവിൽ തള്ളി പറഞ്ഞു ചൈനയും. ഇതാദ്യയുമായി ജെയ്ഷ് മുഹമ്മദിനെ പേരെടുത്തു പറഞ്ഞു വിമർശിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷ കൗൺസിൽ പ്രമേയം ചൈന ഒപ്പ് വെച്ചു. ജെയ്ഷ് മുഹമ്മദ് തലവൻ മസ്ദൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം എന്ന ആവശ്യത്തെ ശക്തമായി...

മുഖ്യമന്ത്രി ഇന്ന് കാസർഗോഡ്; കൃപേഷിന്റെയും ശരത് ലാലിന്റെയും വീട് സന്ദർശിക്കും; ശക്തമായ സുരക്ഷയൊരുക്കി പൊലീസ്

സ്വന്തം ലേഖകൻ കണ്ണൂർ: പൊതുപരിപാടികൾക്കും പാർട്ടിപ്പരിപാടികൾക്കുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു കാസർഗോട്ട്. പെരിയയിൽ കൊല്ലപ്പെട്ട ശരത്ലാലിന്റെയും കൃപേഷിന്റെയും വീട് അദ്ദേഹം സന്ദർശിക്കുമോ എന്നതിലേക്കാണു രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധ. പ്രത്യേകിച്ചും സി.പി.എം. പ്രതിക്കൂട്ടിൽ നിൽക്കുന്ന സാഹചര്യത്തിൽ. കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദർശിച്ചേക്കുമെന്നാണ് സൂചന. അതുകൊണ്ടുതന്നെ ശക്തമായ സുരക്ഷയൊരുക്കി പൊലീസ്. സിപിഎം...

കോട്ടയം നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി വീതം വയ്പ്പിൽ ധാരണ ലംഘിച്ച് കോൺഗ്രസ്: മുന്നണി മര്യാദ ലംഘിച്ചതിനെതിരെ പ്രതിഷേധവുമായി മുസ്ലീം ലീഗ്; പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിൽ പൊട്ടിത്തെറി

പൊളിറ്റിക്കൽ ഡെസ്‌ക് കോട്ടയം: നഗരസഭയിലെ സ്റ്റാൻഡിംഗ് കമ്മിറ്റി വീതം വയ്പ്പിൽ മുന്നണി മര്യാദ ലംഘിച്ച കോൺഗ്രസിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അവസാന ഒന്നര വർഷം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി മുസ്ലീം ലീഗിനു നൽകാമെന്ന ധാരണയാണ് കോൺഗ്രസ്് അട്ടിമറിച്ചത്. രേഖാമൂലമുള്ള കരാർ പാലിക്കാത്ത കോൺഗ്രസിനെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി മുസ്ലീം ലീഗ് നിസഹകരണം ആരംഭിച്ചു. ഇതോടെ പാർലമെന്റ്...

വിശ്യാസ്യതയുടെ വിശ്വസ്തനാമം: ജെന്റിൽമാൻ: രണ്ടു പതിറ്റാണ്ടിന്റെ മാന്യതയുമായി തലയോലപ്പറമ്പിൽ തല ഉയർത്തി ജെന്റിൽമാൻചിട്ടി

സ്വന്തം ലേഖകൻ കോട്ടയം: വിവാഹം വീട് കാർ എന്നിങ്ങനെ ആവശ്യങ്ങൾ എന്തായാലും മലയാളികളുടെ ചിന്തകളിലേയ്ക്ക് ആദ്യം കടന്നു വരുന്ന ഒരു നിക്ഷേപമാർഗമാണ് ചിട്ടി. ചിട്ടയായ നിക്ഷേപത്തിലൂടെ നല്ലൊരു നിക്ഷേപം കെട്ടിപ്പെടുക്കാമെന്നതാണ് ചിട്ടികളുടെ ആകർഷണീയത. ഒപ്പം വിശ്വാസതയുള്ള ഒരു പ്രസ്ഥാനം കൂടി കൂട്ടിനുണ്ടെങ്കിൽ കണ്ണുമടച്ച് മുന്നോട്ടു പോകാം. അത്തരത്തിൽ കഴിഞ്ഞ രണ്ടു ദശാബ്ദമായി ആളുകളുടെ...