പാരസെറ്റാമോൾ പോലുമില്ലാത്ത അമേരിക്ക: ഡോക്ടർമാരുടെ ക്യൂബ; കേരളത്തിലെ അണികൾ വാഴ്ത്തിപ്പാടുന്ന കമ്മ്യൂണിസ്റ്റ് ക്യൂബയിൽ ചികിത്സയ്ക്കു പോകാൻ നേതാക്കൾക്കു താല്പര്യമില്ല..! കൊറോണക്കാലത്ത് സാമൂഹ്യമാധ്യമങ്ങളിലെ ചർച്ച ഇങ്ങനെ

പാരസെറ്റാമോൾ പോലുമില്ലാത്ത അമേരിക്ക: ഡോക്ടർമാരുടെ ക്യൂബ; കേരളത്തിലെ അണികൾ വാഴ്ത്തിപ്പാടുന്ന കമ്മ്യൂണിസ്റ്റ് ക്യൂബയിൽ ചികിത്സയ്ക്കു പോകാൻ നേതാക്കൾക്കു താല്പര്യമില്ല..! കൊറോണക്കാലത്ത് സാമൂഹ്യമാധ്യമങ്ങളിലെ ചർച്ച ഇങ്ങനെ

തേർഡ് ഐ ബ്യൂറോ

കോട്ടയം: കഴിഞ്ഞ പ്രളയകാലത്തിനു മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ കാൻസർ ചികിത്സയ്ക്കു പോകാനൊരുങ്ങിയത് വലിയ ചർച്ചയായിരുന്നു. നാഴികയക്കു നാൽപ്പതുവട്ടം അമേരിക്കയെക്കുറ്റം പറഞ്ഞിരുന്ന കമ്മ്യൂണിസ്റ്റ് നേതാക്കൾ ചികിത്സയ്ക്കായി അമേരിക്കയിലേയ്ക്കു പോകുമ്പോൾ, ഇത് വലിയ വീഴ്ചയാണെന്നായിരുന്നു അന്ന് സാമൂഹ്യ മാധ്യമങ്ങളിലും രാഷ്ട്രീയ ചർച്ചയിലും ഉയർന്ന വലിയ ആരോപണം. എന്നാൽ, പ്രളയകാലത്ത് ശസ്ത്രക്രിയ പോലും മാറ്റി വച്ച് പിണറായി വിജയൻ രംഗത്ത് ഇറങ്ങിയതോടെ കേരളം ചർച്ച മുഴുവൻ മാറ്റി വച്ചു.

എന്നാൽ, പിന്നീട് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ അമേരിക്കയിൽ ചികിത്സയ്ക്കു പോയതോടെയാണ് വിഷയം വീണ്ടും വിവാദമായതും സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായി മാറിയതും. ഇതോടെ വിവാദം വീണ്ടും തലപൊക്കി. കൊടിയേരി ബാലകൃഷ്ണൻ അമേരിക്കയിൽ നിന്നും ചികിത്സ തേടി പോയതും, ഇവിടെ ചികിത്സയ്ക്കു ശേഷം തിരികെ എത്തിയതും എല്ലാം കമ്മ്യൂണിസ്റ്റ് പൊള്ളത്തരമായി വ്യാഖ്യാനിച്ച് സിപിഎം വേദികളിൽ വലിയ ചർച്ചയായിമാറുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയാണ് ഇപ്പോൾ കൊറോണക്കാലത്ത് സാമൂഹ്യമാധ്യമങ്ങളിൽ സിപിഎം പ്രവർത്തകരുടെ ക്യൂബ പ്രേമം ചർച്ചയായയത്. അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ ക്യൂബയിൽ നിന്നുള്ള ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും അടങ്ങിയ സംഘം ചികിത്സാ സഹായത്തിനായി എത്തിയത് സാമൂഹ്യ മാധ്യമങ്ങൾ വലിയ ചർച്ചയാക്കി മാറ്റിയിരുന്നു. ക്യൂബ വിട്ടു നൽകിയ ഡോക്ടർമാരുടെ പങ്ക് ചർച്ച ചെയ്തതിൽ ഏറെയും കമ്മ്യൂണിസ്റ്റ് അനൂഭാവികളും സിപിഎം പ്രവർത്തകരുമായിരുന്നു.

ചൈന നിർമ്മിച്ച വൈറസാണ് കൊറോണക്കാലത്ത് ലോകത്തെ വിറപ്പിച്ചതെന്ന സംഘപരിവാർ പ്രചാരണങ്ങൾക്കു മറുപടിയായാണ് രാജ്യത്തെ സിപിഎമ്മുകാർ ക്യൂബയിലെ ഡോക്ടർമാർ അമേരിക്കയിൽ എത്തിയതിന്റെ ചിത്രം സഹിതം സാമൂഹ്യമാധ്യമങ്ങളിൽ ക്യൂബയിലെ മെച്ചപ്പെട്ട ആരോഗ്യ രംഗത്തിന്റെ പ്രചാരണം നടത്തിയത്. കമ്മ്യൂണിസ്റ്റ് ക്യൂബയിലെ വിദ്യാഭ്യാസ ആരോഗ്യ രംഗത്തിന്റെ മേന്മകൾ ഇതിനിടെ വാഴ്ത്തിപ്പാടുകയും ചെയ്തു. ഇതിനെ പ്രതിരോധിക്കാൻ ഇന്ത്യ മറ്റു രാജ്യങ്ങൾക്കു നൽകിയ ചികിത്സാ സഹായത്തിന്റെ കണക്കുകളും, ഇന്ത്യൻ സൈനികർ നടത്തിയ മിന്നൽ ഇടപെടലിന്റെയും ഇറാന് സംഭാവനയായി നൽകിയ കൊവിഡ് ടെസ്റ്റി്്ങ് കിറ്റിന്റെയും മേന്മ അടക്കമുള്ളവയാണ് സംഘപരിവാറുകാർ പ്രചരിപ്പിച്ചത്.

ഇതിനിടെയാണ് അമേരിക്ക ഇന്ത്യയോട് മരുന്നുകൾ ആവശ്യപ്പെട്ടതും, ട്രമ്പ് ഉത്തരവിന്റെയും ഭീഷണിയുടെ രീതിയിലേയ്ക്കു മാറിയതും. ഇതിനെ പരിഹസിച്ചാണ് ആദ്യം സിപിഎമ്മും ക്്മ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളും രംഗത്ത് എത്തിയത്. ഇതോടെയാണ് പരിഹാസത്തിന്റെയും അവകാശ വാദത്തിന്റെയും കഥകൾ മാറിയതും ട്രോളുകൾ നിറഞ്ഞതും. ഇതോടെ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വ്യാപക പ്രചാരണം ഉണ്ടായി.

ഇതിനു പിന്നാലെയാണ് ആരോഗ്യ രംഗത്ത് ഡോക്ടർമാരുടെ എണ്ണത്തിൽ ലോകത്ത് ഒന്നും സ്ഥാനത്ത് നിൽക്കുന്ന ക്യൂബയിലെ ഡോക്ടർമാരുടെ കഥകൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നെഗറ്റീവ് പ്രചാരണത്തിന് ഉപയോഗിച്ച് തുടങ്ങിയത്. കമ്മ്യൂണിസ്റ്റുകളുടെ വാഴ്ത്തുപാട്ടിനിടയായ ക്യൂബയിൽ എന്തുകൊണ്ടാണ് സിപിഎം നേതാക്കൾ ചികിത്സ തേടി പോകാത്തതെന്നും, മരുന്നു പോലുമില്ലാത്ത അമേരിക്കയിൽ ചികിത്സയ്ക്കായി പോകുന്നതെന്നുമാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.