ജനിച്ച നാടായ കേരളത്തോട് മമതയില്ലാതെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ: കൊറോണക്കാലത്ത് കേരളത്തിന്റെ അതിർത്തിയടച്ചിട്ടും കർണ്ണാടകയ്‌ക്കെതിരെ ഒരു വാക്ക് മിണ്ടാതെ ബിജെപി നേതാക്കൾ; സംസ്ഥാന ബിജെപിയിൽ കേരള – കർണ്ണാടക ഗ്രൂപ്പ് പോരും രൂക്ഷം; കർണ്ണാടകത്തെ തള്ളി ബി.രാധാകൃഷ്ണ മേനോൻ

ജനിച്ച നാടായ കേരളത്തോട് മമതയില്ലാതെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ: കൊറോണക്കാലത്ത് കേരളത്തിന്റെ അതിർത്തിയടച്ചിട്ടും കർണ്ണാടകയ്‌ക്കെതിരെ ഒരു വാക്ക് മിണ്ടാതെ ബിജെപി നേതാക്കൾ; സംസ്ഥാന ബിജെപിയിൽ കേരള – കർണ്ണാടക ഗ്രൂപ്പ് പോരും രൂക്ഷം; കർണ്ണാടകത്തെ തള്ളി ബി.രാധാകൃഷ്ണ മേനോൻ

പൊളിറ്റിക്കൽ ഡെസ്‌ക്

കോട്ടയം: ജനിച്ച നാടിനോടു മമതയില്ലാത്ത ബിജെപി നേതാക്കളുടെ കർണ്ണാടക പ്രേമം രാഷ്ട്രീയത്തിന് അതീതമായി വിമർശനത്തിന് ഇടയാക്കുന്നു. കേരളത്തിൽ നിന്നും കർണ്ണാടകയിലേയ്ക്കു കയറുന്നതിനുള്ള അതിർത്തി കാസർകോട് മണ്ണിട്ട് അടച്ചിട്ടും, സ്വന്തം ജന്മനാടിന്റെ പ്രശ്‌നത്തിൽ ഇടപെടാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഇതുവരെയും തയ്യാറായിട്ടില്ല. ഒരു വാക്കു കൊണ്ടു പോകും വിഷയത്തിൽ ഇടപെടാതിരുന്ന സുരേന്ദ്രൻ കർണ്ണാടകത്തിന്റെ നടപടിയെ സാധൂകരിക്കുക കൂടി ചെയ്യുകയാണ്. ഇതിനിടെ കർണ്ണാടകത്തിന്റെ നടപടിയെച്ചൊല്ലി ബിജെപിയിൽ ഗ്രൂപ്പ് പോരും രൂക്ഷമായി.

കർണ്ണാടകയുടെ നടപടിയെ വിമർശിച്ച് ബിജെപി വ്യക്താവ് ബി.ഗോപാലകൃഷ്ണനും, ബി.രാധാകൃഷ്ണമേനോനും രംഗത്ത് എത്തിയിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിൽ ലോകത്ത് തന്നെ മാതൃകയായ പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. വിദേശത്തു നിന്നും എത്തിയവരിൽ നിന്നും കോവിഡ് പകർന്നു കിട്ടിയ കാര്യത്തിൽ സംസ്ഥാന ശരാശരി ലോകത്തിന് തന്നെ മാതൃകയാക്കാവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു രോഗിയിൽ നിന്നും 2.6 പേർക്ക് രോഗം പകരുന്നതാണ് ലോകത്തിന്റെ ശരാശരി. കേരളത്തിനു പുറത്തു നിന്നും എത്തിയ 254 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ,. സംസ്ഥാനത്ത് സമ്പർക്കം മൂലം രോഗം സ്ഥീരീകരിച്ചത് 91 പേർക്കു മാത്രമാണ്. സമ്പർക്കത്തിലൂടെ രോഗം വന്നവരാകട്ടെ പുതുതായി ആർക്കും രോഗം പകർന്നു നൽകിയതുമില്ല. കേരളത്തിൽ പൊതുസ്ഥലത്തു നിന്നും ആർക്കും രോഗം ലഭിച്ചതായും റിപ്പോർട്ടുകളുമില്ല. ലോകത്ത് 5.75 ശരാശരിയിലും, ഇന്ത്യയിൽ 2.83 ശരാശരിയിലും മരണം നടക്കുമ്പോൾ കേരളത്തിൽ 0.58 ശതമാനമാണ് മരണ നിരക്ക്.

കൊറോണയെ ശക്തമായി പ്രതിരോധിക്കുന്ന കേരളത്തെയാണ് ഇപ്പോൾ കർണ്ണാടക മണ്ണിട്ട് റോഡ് അടയ്ക്കുന്നത്. തന്റെ കർമ്മ മേഖലയായ കാസർകോട് ഇത്തരം ഒരു പ്രശ്‌നമുണ്ടായിട്ടും ഇതിനെതിരെ വാക്ക് കൊണ്ടു പോലും പ്രതികരിക്കാൻ സുരേന്ദ്രൻ തയ്യാറായിട്ടില്ലെന്നതാണ് ഏറെ ശ്രദ്ധേയം. കാസർകോട് നിന്നും രണ്ടു തവണ ലോക്‌സഭയിലേയ്ക്കു സുരേന്ദ്രൻ മത്സരിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവർത്തനത്ത് സംസ്ഥാന തലത്തിലേയ്ക്കു ഉയർന്നപ്പോൾ മുതൽ സുരേന്ദ്രന്റെ പ്രവർത്തന മേഖല കാസർകോടാണ്. ഇതിനിടെ രണ്ടു തവണ മഞ്ചേശ്വരത്ത് നിന്നു നിയമസഭയിലേയ്ക്കു മത്സരിച്ച സുരേന്ദ്രൻ ഒരു തവണ കഷ്ടിച്ചാണ് പരാജയപ്പെട്ടത്.

സംസ്ഥാന അദ്ധ്യക്ഷൻ പദവിയിൽ എത്തി ദിവസങ്ങൾക്കമാണ് കാസർകോട് അതിർത്തി കർണ്ണാടകം മണ്ണിട്ട് അടച്ചത്. തന്റെ കർമ്മ മേഖലയിൽ ആദ്യമായി ഒരു വിഷയം വീണു കിട്ടിയിട്ടും സുരേന്ദ്രൻ വിഷയത്തിൽ ഇടപെടാൻ തയ്യാറായില്ലെന്നതാണ് ശ്രദ്ധേയം. ഇതിനിടെ ബിജെപിയിലെ ചേരിപ്പോരും വിഷയത്തോടെ മറനീക്കി പുറത്തു വന്നു. ബിജെപിയിലെ കർണ്ണാടക കേരള ഗ്രൂപ്പുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

ഒരു വിഭാഗം കർണ്ണാടകയിലെ അടച്ചു പൂട്ടലിനെ പിൻതുണയ്ക്കുമ്പോൾ മറ്റൊരു വിഭാഗം കർണ്ണാടകയെ എതിർക്കുകയാണ്. കർണ്ണാടകയിലെ ബിജെപി നേതാക്കളുമായി ചേർന്നു ബിസിനസുകൾ അടക്കമുള്ള ബിജെപി നേതാക്കളാണ് വിഷയത്തിൽ മൗനം പാലിക്കുന്നതെന്നാണ് എതിർവിഭാഗം ഉയർത്തുന്ന ആരോപണം.