ലോക് ഡൗൺ നിർദ്ദേശം ലംഘിച്ച് പള്ളിയിൽ പ്രാർത്ഥന : തടയാനെത്തിയെ പൊലീസും വിശ്വാസികളും തമ്മിലുണ്ടായ സംഘർഷത്തിൽ ഗർഭിണിയ്ക്കും സിഐയ്ക്കും പരിക്ക്

ലോക് ഡൗൺ നിർദ്ദേശം ലംഘിച്ച് പള്ളിയിൽ പ്രാർത്ഥന : തടയാനെത്തിയെ പൊലീസും വിശ്വാസികളും തമ്മിലുണ്ടായ സംഘർഷത്തിൽ ഗർഭിണിയ്ക്കും സിഐയ്ക്കും പരിക്ക്

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: ലോകത്താകമാനം പടർന്നുപിടിച്ച് ജീവനുകൾ കവർന്നെടുക്കുന്ന കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചിട്ട് പതിനാറ് ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്.

ആളുകളോട് അനാവശ്യമായി പുറത്തിറങ്ങരുതെന്നും ആളുകൾ കൂടുന്ന പ്രാർത്ഥന, കല്യാണം എന്നിവയെല്ലാം ഒഴിവാക്കണമെന്നും സംസ്ഥാന സർക്കാർ ആവർത്തിച്ച് ആവർത്തിച്ച് ദിനംപ്രതി അറിയിക്കുന്നുമുണ്ട്. എന്നാൽ ഈ നിർദ്ദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവർ നിരവധിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ സർക്കാർ നിർദേശങ്ങൾ തള്ളി നിയന്ത്രണം ലംഘിച്ചവർ നിരവധിയാണ്. അത്തരത്തിലുള്ള നിർദ്ദേശ ലംഘനമാണ് ഒരു സംഭവമാണ് കഴിഞ്ഞ ദിവസം തൃശൂർ ജില്ലയിൽ നടന്നത്. ലോക്ക്ഡൗൺ വിലക്ക് ലംഘിച്ച് ചാവക്കാട് പുത്തൻ കടപ്പുറം പള്ളിയിൽ വിശ്വാസികൾ പ്രാർത്ഥന നടത്തുകയായിരുന്നു.

നിർദ്ദേശം ലംഘിച്ച് ആളുകൾ ഒത്തുകൂടി നടത്തിയ പ്രാർത്ഥന തടയാനെത്തിയ പൊലീസും വിശ്വാസികളും തമ്മിൽ സംഘർഷമുണ്ടായി. പൊലീസും വിശ്വാസികളും തമ്മിലുണ്ടായ സംഘർഷത്തിൽ സിഐക്കും ഗർഭിണിക്കും പരിക്കേറ്റു. പ്രാർത്ഥനയ്ക്കായി വിശ്വാസികൾ ബൈക്കുകളിലായാണ് പള്ളിയിലെത്തിയത്. ഇത് കണ്ട നാട്ടുകാർ ബൈക്കുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

പിന്നീട് ബൈക്കുടമകൾ വണ്ടി ആവശ്യപ്പെട്ടെങ്കിലും തിരിച്ചുകൊടുക്കാൻ നാട്ടുകാർ തയ്യാറായില്ല. സംഭവത്തിൽ പൊലീസ് രണ്ട് കേസുകൾ എടുത്തിട്ടുണ്ട്. കൊറോണ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തിയാണ് സർക്കാർ നിർദേശങ്ങൾ നൽകുന്നത്.

എന്നാൽ ഇത്തരത്തിൽ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അറിയിച്ചിട്ടു നിരവധി പേരാണ് വീണ്ടും നിർദ്ദേശങ്ങൾ ലംഘിക്കുന്നത്.

അതേസമയം ലോക് ഡൗൺ പ്രഖ്യാപിച്ച ആദ്യ ദിവസങ്ങളിൽ നിർദ്ദേശം ലംഘിച്ച് പള്ളിയിൽ പ്രാർത്ഥന നടത്തിയ വികാരിയെ ചാലക്കുടിയിൽ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ വയനാട് നിർദ്ദേശം ലംഘിച്ച് പ്രാർത്ഥന നടത്തിയ കന്യാസ്ത്രീ അടക്കം പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ലോക് ഡൗൺ കാലത്ത് നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങുന്നവരെ കുടുക്കാൻ ഡ്രോൺ നിരീക്ഷണം അടക്കമുള്ള നടപടികളാണ് കേരളാ പൊലീസ് സ്വീകരിച്ച് വരുന്നത്. കള്ളം പറഞ്ഞ് പുറത്തിറങ്ങുന്നവരെ കുടുക്കാനായി മൊബൈൽ അപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്. ഇതോടെ പൊലീസിനെ കബളിപ്പിക്കുന്നവരെ അതിവേഗം കുടുക്കാൻ ആവുമെന്നാണ് വിശ്വസിക്കുന്നത്.