Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

തൃശൂർ: ബിഡിജെഎസ് നേതാവും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ടിവി ബാബു(63) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. വ്യാഴാഴ്ച പുലർച്ചെ 1.40 ന് ആയിരുന്നു അന്ത്യം. തൃശുർ മെഡിക്കൽ കോളജിൽ വച്ചായിരുന്നു അന്ത്യം.

ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദീർഘ നാളുകളായി ചികിത്സയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്നു ടിവി ബാബു.കേരള പുലയമഹാസഭയുടെ അമരക്കാരനായിരുന്ന അദ്ദേഹം എണ്ണമറ്റ സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. സമരങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് ടി.വി ബാബു.

1995-2005 കാലയളവിൽ രണ്ട് തവണയായി ചാഴൂർ ഗ്രാമ പഞ്ചായഗ്രാമ പഞ്ചായത്ത് പ്രസിഡന്റായും 2005 മുതൽ 2008 വരെ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 2015 ൽ ബി.ഡി.ജെ.എസ് രൂപീകരിച്ചപ്പോൾ സ്ഥാപക ജനറൽ സെക്രട്ടറിയായി 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നാട്ടിക നിയോജകമണ്ഡലത്തിൽ നിന്നും എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.. അതോടൊപ്പം 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ നിന്നും എൻഡിഎ സ്ഥാനാർത്ഥിയായിരുന്നു.