പതിനേഴ് ഇനങ്ങൾ അടങ്ങിയ സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം സംസ്ഥാനത്ത് ഇന്ന് മുതൽ ; സൗജന്യ കിറ്റുകൾ ഏത് റേഷൻ കടയിൽ നിന്നും വാങ്ങാനാവില്ല: നിർദേശം ഇങ്ങനെ

പതിനേഴ് ഇനങ്ങൾ അടങ്ങിയ സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം സംസ്ഥാനത്ത് ഇന്ന് മുതൽ ; സൗജന്യ കിറ്റുകൾ ഏത് റേഷൻ കടയിൽ നിന്നും വാങ്ങാനാവില്ല: നിർദേശം ഇങ്ങനെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ 17 ഇനങ്ങളടങ്ങിയ സൗജന്യ പലവ്യഞ്ജന കിറ്റ് ഇന്നു മുതൽ സംസ്ഥാനത്ത് വിതരണം ചെയ്തു തുടങ്ങും. സൗജന്യ പലവ്യജ്ഞന കിറ്റുകളുടെ വിതരണത്തിന്റെ ആദ്യഘട്ടമെന്നോണം സംസ്ഥാനത്തെ ആദിവാസി ഊരുകളിലെ കുടുംബങ്ങൾക്കാണ് വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മുതൽ കിറ്റുകൾ നൽകുക.

ഘട്ടംഘട്ടമായി ആയിരിക്കും സംസ്ഥാനത്തെ മറ്റ് കാർഡുടമകൾക്കും റേഷൻ കടകൾവഴി വിതരണം ചെയ്യും. അതോസമയം പോർട്ടബിലിറ്റി ലഭ്യമല്ലാത്തതിനാൽ സ്വന്തം റേഷൻ കടകളിൽ നിന്ന് മാത്രമായിരിക്കും സൗജന്യകിറ്റുകൾ ലഭ്യമാകുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷുവിന് മുൻപ് തന്നെ 5.92 ലക്ഷം വരുന്ന മഞ്ഞ കാർഡുകാർക്കും കിറ്റ് വിതരണം പൂർത്തിയാക്കാനാണ് ഭക്ഷ്യവകുപ്പിെന്റ തീരുമാനം. ഏപ്രിൽ 15 മുതൽ 31.51 ലക്ഷത്തോളം പിങ്ക് കാർഡുകാർക്ക് കിറ്റുകൾ നൽകും. അതിനുശേഷം മാത്രമേ നീല, വെള്ള കാർഡുകാർക്കുള്ള കിറ്റുകൾ റേഷൻ കടകളിലെത്തൂ.

സ്വന്തം കാർഡുള്ള റേഷൻകടയിലെത്തിയാൽ മാത്രമേ കിറ്റുകൾ കാർഡുടമക്ക് കൈപ്പറ്റാനാകൂ. ലോക്ഡൗൺ കാലത്ത് പൊതുയാത്രാ യ സൗകര്യംപോലും ഇല്ലാതിരിക്കുമ്പോൾ ഇത് ജനങ്ങൾക്ക് വളരെയേറെ പ്രയാസം സൃഷ്ടിക്കുമെന്നതും വസ്തുതയാണ്.

എന്നാൽ റേഷൻ കടകളിൽ കിറ്റുകൾ ക്രമീകരിക്കുന്നതിലുള്ള ബുദ്ധിമുട്ടാണ് പോർട്ടബിലിറ്റി സംവിധാനം എടുത്തുകളഞ്ഞതിന് പിന്നിലെന്ന് സിവിൽ സപ്ലൈസ് അധികൃതർ പറയുന്നു. നേരത്തെ ആറര ലക്ഷത്തോളം പേരാണ് പോർട്ടബിലിറ്റി സംവിധാനത്തിലൂടെ സൗകര്യപ്രദമായ കടകളിൽനിന്ന് സൗജന്യ റേഷൻ കൈപ്പറ്റിയിരുന്നത്.

ഈ ഘട്ടത്തിൽ തീരുമാനം പുനഃപരിശോധിക്കണമെന്ന് റേഷൻ വ്യാപാരി സംഘടനകളടക്കം സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സൗജന്യ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 350 കോടി ആദ്യഘട്ടത്തിൽ അനുവദിച്ചിട്ടുണ്ട്.

Tags :