കോവിഡ് പ്രതിരോധത്തിൽ കേരളം ലോകത്തിന് മാതൃക : ബുധനാഴ്ച ഒൻപത് പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത് 13 പേർ ; മുഖ്യമന്ത്രിയ്ക്കും ആരോഗ്യമന്ത്രിയ്ക്കും നിറഞ്ഞ കൈയടി

കോവിഡ് പ്രതിരോധത്തിൽ കേരളം ലോകത്തിന് മാതൃക : ബുധനാഴ്ച ഒൻപത് പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത് 13 പേർ ; മുഖ്യമന്ത്രിയ്ക്കും ആരോഗ്യമന്ത്രിയ്ക്കും നിറഞ്ഞ കൈയടി

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് ബാധ മുന്നേറുമ്പോൾ ലോകരാജ്യങ്ങൾക്ക് മുന്നിൽ മാതൃകയാവുകയാണ് കൊച്ചു കേരളം. ബുധനാഴ്ത മാത്രം ഒൻപത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 13 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

ലോകം മുഴുവനും മഹാമാരിക്ക് മുൻപിൽ പകച്ച് നിൽക്കുമ്പോൾ കൊച്ചുകേരളത്തിന്റെ പ്രതിരോധ നടപടികൾക്കായി കൃത്യമായി പ്രവർത്തിക്കുന്ന മുഖ്യന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്കും കൈയടിക്കുകയാണ് ഇന്ത്യ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാതൃക ഏവരും അംഗീകരിക്കുമ്പോാഴും രാജ്യത്തുകൊറോണ ബാധിതരുടെ എണ്ണം അതിവേഗം കുതിച്ചുയരുകയാണ്. ജനതാ കർഫ്യൂ പ്രഖ്യാപിച്ചതും അതിന് ശേഷം ലോക് ഡൗൺ ആക്കിയതും കോവിഡിന്റെ ഗൗരവം തിരിച്ചറിഞ്ഞുള്ള കേന്ദ്ര സർക്കാരിന്റെ നടപടികളാണ്. പ്രധാനമന്ത്രി മോദിയുടെ ഈ പ്രഖ്യാപനങ്ങളുടെ ഉദ്ദേശമൊന്നും ഉത്തരേന്ത്യയിൽ പ്രതിഫലിച്ചില്ല. ലോക് ഡൗണിന് ശേഷമാണ് മിക്ക സംസ്ഥാനങ്ങളിലും രോഗം പടർന്നത്.

മുംബൈയാണ് രാജ്യത്ത് കോവിഡിന്റെ ഹോട്ട് സ്‌പോട്ട്. 702 രോഗികളാണ് ഇവിടെ ഉള്ളത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന് ധാരാവിയിൽ പോലും വൈറസ് എത്തി. രോഗം ആദ്യമെത്തിയ കേരളത്തെ പോലെ പഞ്ചാബും രോഗത്തെ ഒരു പരിധി വരെ പിടിച്ചു കെട്ടി. എന്നാൽ നിസാമുദ്ദീൻ ഇഫക്ടിൽ രോഗം പടർന്ന സംസ്ഥാനങ്ങൾക്ക് അതിന് കഴിയുന്നില്ല. സമൂഹ വ്യാപനമുണ്ടായെന്ന സംശയവും സജീവം.

ബുധനാഴ്ച 6 പേർ പുനെയിലും 5 പേർ മുംബൈയിലും മരിച്ചു. മുംബൈയിൽ മാത്രം മരണസംഖ്യ 45 ആയി. ധാരാവിയിൽ രോഗികൾ പത്തായി. ഇവിടുത്തേതിലും ഗുരുതരമായ സ്ഥിതിയാണ് സമീപത്തെ വർളി മേഖലയിലുള്ളത്. ഇവിടെ രോഗികൾ 78 ആയി. മുംബൈയിൽ മാസ്‌ക് ധരിക്കാതെ വീടിനു പുറത്തിറങ്ങുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിൽ വെല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാൽപത്തിയഞ്ചുകാരൻ കൂടി മരിച്ചതോടെ മരണസംഖ്യ 8 ആയി. തമിഴ്‌നാട്ടിലെ രോഗികളിൽ 690 പേരും ഡൽഹി തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരോ അവരുമായി സമ്പർക്കത്തിലേർപ്പെട്ടവരോ ആണ

ഡൽഹിയിൽ 8 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിൻ അറിയിച്ചു. ഡൽഹിയിൽ ട്രാഫിക് എഎസ്‌ഐക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇയാൾ താമസിച്ചിരുന്ന പൊലീസ് കോളനി സീൽ ചെയ്തു. എഎസ്‌ഐക്ക് എങ്ങനെ കോവിഡ് ബാധിച്ചുവെന്ന് അന്വേഷിച്ച് വരികയാണ്. .

അപ്പോളോ ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചതോടെ ഡൽഹിയിൽ രോഗം ബാധിച്ച മലയാളി നഴ്‌സുമാരുടെ എണ്ണം പത്തായി. ക്യാൻസർ ഇൻസ്റ്റിറ്റിയൂട്ടിലെ ഒൻപത് നഴ്‌സുമാർക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഡോക്ടർമാരും നഴ്‌സുമാരുമുൾപ്പെടെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ 26 ആരോഗ്യപ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.