ലോക് ഡൗൺ നിർദ്ദേശം ലംഘിച്ച് ക്ഷേത്രത്തിൽ പൂജയും ആരാധനയും : പൂജാരിയും ഭക്തരുമടക്കം ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു ; സംഭവം പെരിന്തൽമണ്ണയിൽ

ലോക് ഡൗൺ നിർദ്ദേശം ലംഘിച്ച് ക്ഷേത്രത്തിൽ പൂജയും ആരാധനയും : പൂജാരിയും ഭക്തരുമടക്കം ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു ; സംഭവം പെരിന്തൽമണ്ണയിൽ

Spread the love

സ്വന്തം ലേഖകൻ

പെരിന്തൽമണ്ണ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചിട്ട് പതിനാറ് ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ആവശ്യ സേവനങ്ങൾക്ക് മാത്രമേ ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ളൂ.

രാജ്യത്തെ മുഴുവൻ ആരാധനാലയങ്ങൾക്കും കർശന നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.എന്നാൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിർദ്ദേശങ്ങൾ ലംഘിച്ച് പ്രാർത്ഥനകളും പൂജകളും നടത്തുന്നവരും അനവധിയാണ്. ഇത്തരത്തിൽ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ പൊലീസ് അശ്രാന്തം പരിശ്രമിക്കുന്നുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തിൽ പെരിന്തൽമണ്ണയിൽ ലോക്ക് ഡൗൺ ലംഘിച്ച് ക്ഷേത്രത്തിൽ പൂജയും ആരാധനയും നടത്തിയതിന് ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു. അമ്പലത്തിലെ പൂജാരിയും ജീവനക്കാരും ഭക്തരും ഉൾപ്പെടെയുള്ളവർക്ക് എതിരെയാണ് നിർദ്ദേശം ലംഘിച്ചിരിക്കുന്നതിന് കേസ് എടുത്തിരിക്കുന്നത്.

പെരിന്തൽമണ്ണയിലെ ഏറാന്തോട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. പ്രദേശത്തെ പരിശോധനക്കിടെ പലരും ക്ഷേത്രത്തിൽപ്പോയി മടങ്ങുകയാണെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രത്തിലെത്തി അന്വേഷണം നടത്തിയതെന്ന് പെരിന്തൽമണ്ണ സിഐ ശശീന്ദ്രൻ പറഞ്ഞു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ ക്ഷേത്രത്തിൽ കൂടുതൽപ്പേർ എത്തിയിരുന്നു. ഇതോടെപകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം തൃശൂർ ജില്ലയിൽ നടന്നത്. ലോക്ക്ഡൗൺ വിലക്ക് ലംഘിച്ച് ചാവക്കാട് പുത്തൻ കടപ്പുറം പള്ളിയിൽ വിശ്വാസികൾ പ്രാർത്ഥന നടത്തുകയായിരുന്നു.

നിർദ്ദേശം ലംഘിച്ച് ആളുകൾ ഒത്തുകൂടി നടത്തിയ പ്രാർത്ഥന തടയാനെത്തിയ പൊലീസും വിശ്വാസികളും തമ്മിൽ സംഘർഷമുണ്ടായി. പൊലീസും വിശ്വാസികളും തമ്മിലുണ്ടായ സംഘർഷത്തിൽ സിഐക്കും ഗർഭിണിക്കും പരിക്കേറ്റു. പ്രാർത്ഥനയ്ക്കായി വിശ്വാസികൾ ബൈക്കുകളിലായാണ് പള്ളിയിലെത്തിയത്. ഇത് കണ്ട നാട്ടുകാർ ബൈക്കുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

പിന്നീട് ബൈക്കുടമകൾ വണ്ടി ആവശ്യപ്പെട്ടെങ്കിലും തിരിച്ചുകൊടുക്കാൻ നാട്ടുകാർ തയ്യാറായില്ല. സംഭവത്തിൽ പൊലീസ് രണ്ട് കേസുകൾ എടുത്തിട്ടുണ്ട്. കൊറോണ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തിയാണ് സർക്കാർ നിർദേശങ്ങൾ നൽകുന്നത്.

ലോക് ഡൗൺ കാലത്ത് നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങുന്നവരെ കുടുക്കാൻ ഡ്രോൺ നിരീക്ഷണം അടക്കമുള്ള നടപടികളാണ് കേരളാ പൊലീസ് സ്വീകരിച്ച് വരുന്നത്. കള്ളം പറഞ്ഞ് പുറത്തിറങ്ങുന്നവരെ കുടുക്കാനായി മൊബൈൽ അപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്. ഇതോടെ പൊലീസിനെ കബളിപ്പിക്കുന്നവരെ അതിവേഗം കുടുക്കാൻ ആവുമെന്നാണ് വിശ്വസിക്കുന്നത്.