മുതിർന്ന കോൺഗ്രസ് നേതാവ് ടോം വടക്കൻ ബിജെപിയിൽ ചേർന്നു : ബിജെപി അംഗമായത് സോണിയ ഗാന്ധിയുടെ വിശ്വസ്തൻ ; രാജി കോൺഗ്രസിൽ സീറ്റില്ലെന്ന് ഉറപ്പായതോടെ

മുതിർന്ന കോൺഗ്രസ് നേതാവ് ടോം വടക്കൻ ബിജെപിയിൽ ചേർന്നു : ബിജെപി അംഗമായത് സോണിയ ഗാന്ധിയുടെ വിശ്വസ്തൻ ; രാജി കോൺഗ്രസിൽ സീറ്റില്ലെന്ന് ഉറപ്പായതോടെ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് അടുത്തതോടെ പാർട്ടി വിട്ട് പാർട്ടി മാറി സുരക്ഷിത താവളം തേടുന്ന നേതാക്കളുടെ എണ്ണം വർധിക്കുന്നു. കോൺഗ്രസിന്റെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളും പാർട്ടി വ്യക്താവുമായ ടോം വടക്കനാണ് ഇപ്പോൾ സുരക്ഷിത താവളം തേടി ബിജെപി പാളയത്തിൽ എത്തിയിരിക്കുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയ്ക്കുള്ളിൽ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ഇപ്പോൾ ടോം വടക്കൻ പാർട്ടി വിട്ട് പുറത്തിറങ്ങിയിരിക്കുന്നത്.
ദില്ലിയിൽ നടന്ന ചടങ്ങിൽ രവിശങ്കർ പ്രസാദിൽ നിന്നും ആണ് അംഗത്വം സ്വീകരിച്ചത്. രവിശങ്കർ പ്രസാദ് വാർത്താ സമ്മേളനം നടത്തുന്നതിനിടെയാണ് നാടകീയമായി ഇവിടെ എത്തിയ ടോം വടക്കൻ ബിജെപിയിൽ ചേർന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

കോൺഗ്രസ് ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന നിലപാടുകളാണ് എടുക്കുന്നതെന്ന് വാർത്താസമ്മേളനത്തിൽ ടോം വടക്കൻ ആരോപിച്ചു. അതിനാൽ പാർട്ടിവിടുകയല്ലാതെ മറ്റൊരു മാർഗമില്ലായിരുന്നു. കോൺഗ്രസിൽ നിരവധി അധികാര കേന്ദ്രങ്ങളുണ്ട്. പുൽവാമ ആക്രമത്തിലെ കോൺഗ്രസ് നിലപാടുകളും ഞെട്ടിച്ചെന്നും വടക്കൻ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ സോണിയഗാന്ധിയുടെ ഉറ്റ അനുയായിയാണ് കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേർന്നതെന്നത് ശ്രദ്ധേയമാണ്.

തൃശൂർ സ്വദേശിയായ ടോം വടക്കൻ വർഷങ്ങളായി ഡൽഹി കേന്ദ്രീകരിച്ച് കോൺഗ്രസ് വക്താവായി പ്രവർത്തിച്ചു വരുകയായിരുന്നു. പാർട്ടിയെ പ്രതിനിധീകരിച്ച് ദേശീയ വിഷയങ്ങളിൽ ചാനൽ ചർച്ചകളിൽ പങ്കെടുത്തിരുന്നത് വടക്കനായിരുന്നു.

മുൻ എഐസിസി സെക്രട്ടറി കൂടിയാണ് ടോം വടക്കൻ. പ്രധാനമന്ത്രിയുടെ വികസന അജണ്ടയോട് യോജിപ്പാണെന്ന് പാർട്ടി അംഗത്വം സ്വീകരിച്ചു കൊണ്ട് വടക്കൻ പറഞ്ഞു. രാജ്യത്തിനെതിരായ നിലപാട് സ്വീകരിച്ചാൽ അത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിൽ നിരവധി അധികാര കേന്ദ്രങ്ങളാണ്. ഉപയോഗിച്ച് വലിച്ചെറിയുന്ന രീതിയാണ് കോൺഗ്രസിൽ. പാർട്ടി വിടുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു. പുൽവാമ ആക്രമണത്തിൽ കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതും വടക്കൻ പറഞ്ഞു.

കഴിഞ്ഞ തവണ തൃശൂരിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാൻ ശ്രമം നടത്തിയെങ്കിലും നേതാക്കളുടെ എതിർപ്പിനെ തുടർന്ന് സ്ഥാനാർഥിത്വ മോഹം നടന്നില്ല.