ഇടുക്കിയിൽ കോൺഗ്രസ് പിൻതുണയോടെ പി.ജെ ജോസഫ് സ്വതന്ത്രനായേക്കും: എതിർപ്പുമായി കേരള കോൺഗ്രസ് മാണി വിഭാഗം; ക്‌നാനായ സമ്മർദത്തിൽ ഭയന്ന് മോൻസ് ജോസഫ്; എല്ലാത്തിനും പിന്നിൽ കോൺഗ്രസിന്റെ സമ്മർദ തന്ത്രം

ഇടുക്കിയിൽ കോൺഗ്രസ് പിൻതുണയോടെ പി.ജെ ജോസഫ് സ്വതന്ത്രനായേക്കും: എതിർപ്പുമായി കേരള കോൺഗ്രസ് മാണി വിഭാഗം; ക്‌നാനായ സമ്മർദത്തിൽ ഭയന്ന് മോൻസ് ജോസഫ്; എല്ലാത്തിനും പിന്നിൽ കോൺഗ്രസിന്റെ സമ്മർദ തന്ത്രം

സ്വന്തം ലേഖകൻ

കോട്ടയം: ഇടുക്കിയിൽ കോൺഗ്രസ് പിൻതുണയോടെ പി.ജെ ജോസഫ് സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന് സൂചന. കേരള കോൺഗ്രസിന്റെ ചിഹ്നമില്ലാതെ സ്വതന്ത്രസ്ഥാനാർത്ഥിയായി യുഡിഎഫ് പിൻതുണയോടെ ജോസഫിനെ ഇടുക്കിയിൽ മത്സരിപ്പിക്കുന്നതിനാണ് നീക്കം നടക്കുന്നത്. ഈ ഒരു പ്രതീക്ഷയോടെയാണ് തന്റെ അടുത്ത നീക്കം പതിനഞ്ച് വരെ പി.ജെ ജോസഫ് മരവിപ്പിച്ച് വച്ചിരിക്കുന്നത്. പതിനഞ്ചിന് കോൺഗ്രസ് സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിക്കുന്നതോടെ പി.ജെ ജോസഫ് മറു തന്ത്രം ഒരുക്കുമെന്നാണ് പുറത്ത് വരുന്ന സൂചന. ഇതിനിടെ ക്‌നാനായ സമുദായത്തിന്റെ വിരട്ടലിനെ തുടർന്ന് മോൻസ് ജോസഫ് മാണി ഗ്രുപ്പ് വിരുദ്ധ നിലപാടിൽ നിന്ന് പിന്നോട്ടു പോയതായി സൂചന ലഭിച്ചിട്ടുണ്ട്.
രണ്ടു പാർലമെന്റ് സീറ്റ് എന്ന ആവശ്യത്തിനായി പി.ജെ ജോസഫ് വിഭാഗത്തെ മുൻ നിർത്തി കോൺഗ്രസാണ് ആദ്യം മുതൽ നിലപാട് സ്വീകരിച്ചിരുന്നത്. ജോസഫിന് സീറ്റ് ന്ൽകുമെന്ന പ്രചാരണം നടത്തിയതയ് കോട്ടയത്തെ രണ്ട് മുതിർന്ന കോൺഗ്രസ് നേതാക്കൾ തന്നെയായിരുന്നു എന്നാണ് കേരള കോൺഗ്രസ് നേതാക്കൾ വിശ്വസിക്കുന്നത്. കോട്ടയം സീറ്റ് കേരള കോൺഗ്രസിൽ നിന്ന് ഏറ്റെടുത്ത് കോട്ടയത്ത് കോൺഗ്രസ് നേതാക്കൾക്ക് മത്സരിക്കാനായിരുന്നു പദ്ധതി. എന്നാൽ, ഇതിനു കാത്തു നിൽക്കാതെ തങ്ങളുടെ സീറ്റിൽ തോമസ് ചാഴികാടനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു കേരള കോൺഗ്രസ്. ഇത് അക്ഷരാർത്ഥത്തിൽ കോൺഗ്രസിനെയും, പി.ജെ ജോസഫിനെയും പ്രതിരോധത്തിലാക്കി. 
ഇതേ തുടർന്നാണ് പി.ജെ ജോസഫ് കേരള കോൺഗ്രസ് നേതൃത്വവുമായി യാതൊരു വിധ ചർച്ചയും നടത്താൻ തയ്യാറാകാതെ നേരെ തിരുവനന്തപുരത്ത് എത്തി കോൺഗ്രസ് നേതാക്കളെ കണ്ടതെന്നാണ് സൂചന ലഭിക്കുന്നത്. റിബലായി മത്സരിക്കുന്നത് അടക്കമുള്ള നടപടികളൊന്നും വേണ്ടെന്നും, പതിനഞ്ചു വരെ കാത്തിരിക്കുന്നതിനുമാണ് പി.ജെ ജോസഫിനു കോൺഗ്രസ് നേതാക്കൾ ന്ൽകിയ നിർദേശം. പതിനഞ്ചിനാണ് കോൺഗ്രസിന്റെ അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുന്നത്. ഇതിനു ശേഷം മാത്രം എന്തെങ്കിലും തീരുമാനം എടുത്താൽ മതിയെന്നും കോൺഗ്രസ് നേതൃത്വം പി.ജെ ജോസഫിനു നിർദേശം നൽകിയിരുന്നതായും വിവരം പുറത്തു വരുന്നുണ്ട്. 
എന്നാൽ, പി.ജെ ജോസഫിനെ ഇടുക്കി സീറ്റിൽ സ്വതന്ത്രനായി മത്സരിപ്പിക്കുന്നത് കോൺഗ്രസിനും യുഡിഎഫിനും കടുത്ത വെല്ലുവിളിയായി മാറും. നിലവിൽ കോൺഗ്രസിന്റെ കയ്യിലിരിക്കുന്ന സീറ്റാണ് ഇടുക്കി. ഈ സീറ്റിൽ കേരള കോൺഗ്രസ് വിട്ടു വരുന്ന പി.ജെ ജോസഫിനെ സ്ഥാനാർത്ഥിയാക്കിയാൽ ഇത് കടുത്ത പ്രതിഷേധമാകും കോൺഗ്രസിലെ സ്ഥാനമോഹികളിൽ നിന്നും ഉണ്ടാകുക. ഇതു കൂടാതെ 16 സീറ്റുള്ള മുസ്ലിം ലീഗിന് മൂന്നാമത് ഒരു സീറ്റ് നൽകാതെ കേരള കോൺഗ്രസിനെ പരിഗണിക്കുന്നതും കടുത്ത എതിർപ്പിന് ഇടയാക്കും. ഈ സാഹചര്യത്തിൽ കേരള കോൺഗ്രസിനെ അനുനയിപ്പിക്കുക എന്നത് യുഡിഎഫിൽ വലിയ പൊട്ടിത്തെറിയ്ക്കും ഇടയാക്കിയേക്കുമെന്നാണ് സൂചന. 
ഇതിനിടെ പി.ജെ ജോസഫ് മത്സരിക്കണമെന്ന നിലപാടിൽ നിന്നും കടുത്തുരുത്തി എംഎൽഎയും മുതിർന്ന കേരള കോൺഗ്രസ് നേതാവുമായ മോൻസ് ജോസഫ് പിന്നോട്ടു പോയി. കോട്ടയത്തെ സ്ഥാനാർത്ഥിയെ മാറ്റേണ്ട ആവശ്യമില്ലെന്നാണ് മോൻസ് ജോസഫ് വ്യാഴാഴ്ച കോട്ടയത്തെ മാധ്യമ പ്രവർത്തകരോട് പറഞ്ഞത്. കോട്ടയം സീറ്റിലെ സ്ഥാനാർത്ഥിയെ മാറ്റേണ്ട ആവ്ശ്യമില്ലെന്നായിരുന്നു മോൻസ് സ്വീകരിച്ച നിലപാട്. ഇത് ക്‌നാനായ സമുദായത്തിന്റെ എതിർപ്പിനെ തുടർന്നാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ക്‌നാനായ സമുദായത്തിന്റെ ശക്തി കേന്ദ്രങ്ങളിൽ ഒന്നാണ് മോൻസ് ജോസഫ് മത്സരിക്കുന്ന കടുത്തുരുത്തി. പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർത്ഥി തോമസ് ചാഴികാടൻ ക്‌നാനായ സമൂദായാംഗമാണ്. ആർസി വിഭാഗത്തിൽപ്പെട്ട മോൻസിന് വിദേശങ്ങളിൽ നിന്നടക്കം ക്‌നാനായ സമുദായാംഗങ്ങൾ താക്കീത് നൽകിയിരുന്നു. ഇതേ തുടർന്നാണ് മോൻസ് ജോസഫ് ഇപ്പോൾ അതിവേഗം നിലപാട് മാറ്റിയതെന്നാണ് സൂചന. 
എന്നാൽ, ജോസഫ്

സ്വതന്ത്രനായി മത്സരിക്കാൻ രംഗത്തിറങ്ങിയാൽ ഇദ്ദേഹത്തെ അയോഗ്യനാകുന്ന നടപടികളുമായി കേരള കോൺഗ്രസും രംഗത്തിറങ്ങിയേക്കും. ഒരു പാർട്ടിയുടെ വർക്കിംഗ് ചെയർമാൻ തന്നെ സ്വതന്ത്രനായി മത്സരിക്കാനിറങ്ങുന്നതിനെതിരെ ഇതിനോടകം തന്നെ കേരള കോൺഗ്രസ് പ്രതിഷേധം പ്രകടിപ്പിച്ച് രംഗത്തിറങ്ങിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group