ചരിത്രം ചാഴിക്കാടനൊപ്പം: അട്ടിമറി മാത്രം പ്രതീക്ഷിച്ച് പി.സി തോമസ്; പാർട്ടി വോട്ടുകൾ കൃത്യമായി പിടിക്കാൻ വി.എൻ വാസവൻ

ചരിത്രം ചാഴിക്കാടനൊപ്പം: അട്ടിമറി മാത്രം പ്രതീക്ഷിച്ച് പി.സി തോമസ്; പാർട്ടി വോട്ടുകൾ കൃത്യമായി പിടിക്കാൻ വി.എൻ വാസവൻ

സ്വന്തം ലേഖകൻ

കോട്ടയം: സി.പി.എം ചിഹ്നത്തിനെതിരെ മത്സരിച്ചപ്പോൾ രണ്ടു തവണ ഒഴികെ എല്ലാത്തവണയും ചരിത്രം തിരുത്തിയ പാരമ്പര്യമാണ് രണ്ടിലയുടെ ഓമനയായ തോമസ് ചാഴികാടനുള്ളത്. മൂന്നു തവണയും അരിവാൾ ചുറ്റിക നക്ഷത്രത്തെ അടിച്ചു പരത്തിയാണ് ചാഴികാടൻ ഏറ്റുമാനൂർ മണ്ഡലത്തിൽ വെന്നിക്കൊടി പാറിച്ചത്. മൂന്നിൽ രണ്ടു തവണയും ചാഴികാടൻ തറ പറ്റിച്ചത് സിപിഎമ്മിന്റെ കോട്ടയത്തെ എക്കാലത്തെയും അതികായനായ നേതാവ് വൈക്കം വിശ്വനെയായിരുന്നു.

ഈ ആത്മവിശ്വാസം തന്നെയാണ് സൗമ്യനായ തോമസ് ചാഴികാടനെ, കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ വി.എൻ വാസവനെ എതിരിടാൻ ശക്തനാക്കി മാറ്റുന്നതും.
1991 ൽ തോമസ് ചാഴികാടൻ ആദ്യ അങ്കത്തിന് ഏറ്റുമാനൂർ മണ്ഡലത്തിൽ ഇറങ്ങുമ്പോൾ എതിരാളി സാക്ഷാൻ വൈക്കം വിശ്വനായിരുന്നു. 886 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനായിരുന്നു തോമസ് ചാഴികാടന്റെ ആദ്യ വിജയം. 49,233 വോട്ട് തോമസ് ചാഴികാടൻ നേടിയപ്പോൾ, 48,347 വോട്ടാണ് വൈക്കം വിശ്വൻ നേടിയത്. 1996 ലെ രണ്ടാം തിരഞ്ഞെടുപ്പിലും വൈക്കം വിശ്വൻ തന്നെയായിരുന്നു എതിരാളി. 13,873 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രണ്ടാം തവണ വൈക്കം വിശ്വനെ തോമസ് ചാഴികാടൻ തറപറ്റിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

53,632 വോട്ട് ചാഴികാടൻ നേടിയപ്പോൾ, 39,759 വോട്ട് മാത്രമാണ് വൈക്കം വിശ്വന് നേടാൻ സാധിച്ചത്. 2001 ൽ തോമസ് ചാഴികാടൻ, 59,525 വോട്ട് നേടിയപ്പോൾ എതിർ സ്ഥാനാർത്ഥിയായി എത്തിയ തമ്പി പൊടിപാറ 39,381 വോട്ട് മാത്രമാണ് നേടിയത്. മൂന്നാം തവണ ലീഡ് 20,144 ആയി വർധിച്ചു. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ തോമസ് ചാഴികാടന്റെ എതിരാളി അഡ്വ.കെ.എസ് കൃഷ്ണൻ കുട്ടി നായരായിരുന്നു. 2006 ലെ തിരഞ്ഞെടുപ്പിൽ 4980 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തോമസ് ചാഴികാടൻ അന്ന് വിജയിച്ചത്. പിന്നീട്, 2011 ൽ കെ.സുരേഷ് കുറുപ്പിനോട് 1801 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുകയായിരുന്നു. 
വി.എൻ വാസവൻ നാലു തവണയാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരിക്കുന്നത്. മൂന്നു തവണ പരാജയപ്പെട്ടെങ്കിലും കോട്ടയത്ത് അജയ് തറയിലിനെതിരെയാണ് വി.എൻ വാസവൻ ആദ്യ വിജയം ഉറപ്പിച്ചത്. അഞ്ചു വർഷം കോട്ടയം മണ്ഡലത്തിലെ എംഎൽഎ ആയിരുന്ന വാസവൻ, ജനകീയനും വികസന നായകനും എന്ന പേരെടുത്തിരുന്നു. ആദ്യമായി 1987 ലായിരുന്നു വാസവന്റെ കന്നിയങ്കം. 9164 വോട്ടുകൾക്കായിരുന്നു അന്ന് ഉമ്മൻചാണ്ടിയോട് പുതുപ്പള്ളി മണ്ഡലത്തിൽ വാസവൻ പരാജയപ്പെട്ടത്. പിന്നീട്, 1991 ൽ വീണ്ടും രണ്ടാമങ്കത്തിന് ഇറങ്ങി. ഇവിടെ 13,811 വോട്ടുകൾക്കാണ് ഇദ്ദേഹം പരാജയപ്പെട്ടത്. 2006 ലാണ് വീണ്ടും വി.എൻ വാസവൻ തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുന്നത്. ഈ തിരഞ്ഞെടുപ്പിൽ 482 വോട്ടിന് കോൺഗ്രസിലെ അജയ് തറയിലിനെ പരാജയപ്പെടുത്തി ആദ്യമായി വാസവൻ നിയമസഭയുടെ പടി കയറി. 2011 ൽ തിരുവ്ഞ്ചൂർ രാധാകൃഷ്ണനെതിരെയായിരുന്നു മത്സരം. സിറ്റിംഗ് എംഎൽഎയായി പോരാട്ടത്തിനിറങ്ങിയ വി.എൻ വാസവനെ ഇക്കുറി തിരുവഞ്ചൂർ രാധാകൃഷ്ണൻ 711 വോട്ടുകൾ മറിച്ചിട്ടു. പിന്നീട്, ഇക്കുറിയാണ് വാസവൻ മറ്റൊരു നിയമസഭാ പോരാട്ടത്തിനിറങ്ങുന്നത്.   


അട്ടിമറികളാണ് എന്നും പി.സി തോമസിന്റെ കരുത്ത്. 1989 ൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി ലോക്‌സഭയിലേയ്ക്ക് തിര്‌ഞ്ഞെടുക്കപ്പെട്ടു. 1991 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വീണ്ടും ലോക്‌സഭാ അംഗമായി. 1996 ൽ വീണ്ടും ലോക്‌സഭയിലേയ്ക്ക്. 1998 ലും ലോക്‌സഭാ അംഗമായി. 1999 ൽ വീണ്ടും അഞ്ചാം തവണ ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2014 ൽ മൂവാറ്റുപുഴ മണ്ഡലത്തിൽ നിന്നും വീണ്ടും ലോക്‌സഭയിലേയ്ക്ക്.