പിറവത്ത് വോട്ട് തേടി തോമസ് ചാഴികാടൻ: തിരഞ്ഞെടുപ്പ് പ്രചാരണം ഊർജിതം; അനുഗ്രഹങ്ങളുമായി വീട്ടമ്മമാരും സ്ത്രീകളും

പിറവത്ത് വോട്ട് തേടി തോമസ് ചാഴികാടൻ: തിരഞ്ഞെടുപ്പ് പ്രചാരണം ഊർജിതം; അനുഗ്രഹങ്ങളുമായി വീട്ടമ്മമാരും സ്ത്രീകളും

സ്വന്തം ലേഖകൻ

കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ആവേശം വാനോളം ഉയർത്തി പാർലമെന്റ് മണ്ഡലത്തിലെ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ.

പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി വ്യാഴാഴ്ച രാവിലെ മുതൽ തന്നെ തോമസ് ചാഴികാടൻ പിറവം മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനത്തിലായിരുന്നു. രാവിലെ പിറവം എം.എൽ.എ അനൂപ് ജേക്കബിനൊപ്പം പ്രധാന വ്യക്തികളെ കണ്ട് വോട്ടർഭ്യർത്ഥിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് കൂത്താട്ടുകുളം, ഇലഞ്ഞി, മണീട്, പിറവം തുടങ്ങിയ മണ്ഡലങ്ങൾ സന്ദർശനം നടത്തി വോട്ടർഭ്യർത്ഥിച്ചു. പിറവത്തെ നിരവധി സ്ഥാനങ്ങളും സന്ദർശിച്ചു.  തുടർന്ന് എത്തിയത്ത് കടുത്തുരുത്തി നിയോജകമണ്ഡലത്തിലേക്കായിരുന്നു. കടുത്തുരുത്തി ആയാംകുടിയിൽ നിരവധി സ്ഥാപ നങ്ങൾ സന്ദർശിച്ച് വോട്ടർഭ്യർത്ഥിച്ചു.

കടുത്തുരിയിലെ മരണവീടും സന്ദർശനം നടത്തി.
ഉച്ചയ്ക്ക് ശേഷം കോട്ടയം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ എത്തിയ സ്ഥാനാർത്ഥി വിവിധ മേഖലകളിൽ സന്ദർശനം നടത്തി.

ആളുകളുമായും പ്രമുഖ വ്യക്തികളുമായും ആശയവിനിമയം നടത്താനും, വോട്ട് അഭ്യർത്ഥിക്കുന്നതിനുമായാണ് സ്ഥാനാർത്ഥി സമയം മാറ്റി വച്ചത്.