കെ.വി തോമസിനെ വെട്ടിയത് മോദി സ്തുതി: തിരുത രുചിയും ഇക്കുറി തുണച്ചില്ല; മോദിയെ സ്തുതിച്ചതും തോമസിനെ തഴഞ്ഞു

സ്വന്തം ലേഖകൻ കൊച്ചി: കോൺഗ്രസിലെ അമ്മക്കാലം കഴിയുന്നതിന്റെ സൂചനകളാണ് പാർലമെന്റ് തിരഞ്ഞെടുപ്പിലൂടെ പുറത്ത് വരുന്നത്. തിരുത രുചി നൽകി എല്ലാ തിരഞ്ഞെടുപ്പിലും സീറ്റ് ഒപ്പിച്ചിരുന്ന കെ.വി തോമസും ഇക്കുറി കാൽവഴുതി വീണു. രുചിയ്ക്ക് പകരം യുവ രക്തത്തെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിലൂടെ ഹൈബി എറണാകുളത്തെത്തുമ്പോൾ വ്യക്്തമാകുന്നത് കോൺഗ്രസിലെ പുതുതലമുറ മാറ്റമാണ്. രണ്ടാം യുപിഎയിൽ ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കാൻ സോണിയാ ഗാന്ധി കണ്ടെത്തിയ പൊതുവിതരണ മന്ത്രി. കുമ്പളങ്ങിയിലെ തിരുത മീനിന്റെ രുചി ഗാന്ധി കുടുംബത്തിന്റെ അടുക്കളയിൽ എത്തിച്ചതും കെ വി തോമസാണ്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയയായിരുന്നപ്പോൾ […]

സമദൂരം പറയുമ്പോഴും സിപിഎമ്മിനെയും സർക്കാരിനെയും കുത്തി എൻഎസ്എസ്; തിരഞ്ഞെടുപ്പിൽ സമദൂരമെങ്കിലും ആചാരം സംരക്ഷിക്കാൻ വോട്ടെന്ന് സുകുമാരൻ നായർ

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി :ഈ വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൻ.എസ്.എസ്. സമദൂര നിലപാട് തന്നെയാണ് തുടരുന്നതെന്നു ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വാർത്ത കുറിപ്പിൽ അറിയിച്ചു. എതെങ്കിലും കക്ഷിയോട് ചേരാനോ, അവരുടെ സ്ഥാനാർത്ഥിനിർണ്ണയത്തിൽ ഇടപെടാനോ എൻ.എസ്.എസ്. ഉദ്ദേശിക്കുന്നില്ല. ഈശ്വരവിശ്വാസം നിലനിർത്തുവാൻ എൻ.എസ്.എസ്. എന്നും പ്രതിജ്ഞാബദ്ധമാണ്. അതിനാൽ, ഈശ്വരവിശ്വാസവും ആചാരാനുഷ്ഠാ നങ്ങളും തകർക്കാനുള്ള നീക്കത്തിനെതിരെ രാഷ്ട്രീയത്തിന് അതീതമായ നിലപാട് സ്വീകരിക്കുക എന്നത് സ്വാഭാവികമാണെന്നും സുകുമാരൻ നായർ പറഞ്ഞു.

ലോകസഭാ മണ്ഡലം എൽഡിഎഫ‌് കേന്ദ്ര ഓഫീസ‌് കോട്ടയത്ത‌് തുറന്നു; ബിജെപി മറയില്ലാതെ  ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുന്നു: ഫ്രാൻസിസ‌് ജോർജ‌്

സ്വന്തം ലേഖകൻ കോട്ടയം: എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവന്റെ തെരഞ്ഞെടുപ്പ‌് പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിപ്പിക്കാൻ കോട്ടയം ലോകസഭാ മണ്ഡലം കേന്ദ്ര ഓഫീസ‌് കോട്ടയത്ത‌് തുറന്നു. ബേക്കർ ജംങ‌്ഷനിൽ എംസി റോഡിൽ വൈഡബ്ള്യുസിഎക്ക‌് എതിർവശമുള്ള വീട്ടിലാണ‌് ഓഫീസ‌് പ്രവർത്തിക്കുന്നത‌്. ജനാധിപത്യ കേരള കോൺഗ്രസ‌് ചെയർമാൻ ഫ്രാൻസിസ‌് ജോർജ‌് ഓഫീസ‌് പ്രവർത്തനങ്ങൾ ഉദ‌്ഘാടനം ചെയ‌്തു. സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ അധ്യക്ഷനായി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വൻ, അഡ്വ. കെ സുരേഷ‌് കുറുപ്പ‌് എംഎൽഎ,   മറ്റ‌് എൽഡിഎഫ‌് നേതാക്കളായ അഡ്വ. […]

എൽ ഡി എഫ് സ്ഥാനാർത്ഥി വി.എൻ വാസവൻ കൂത്താട്ടുകുളത്ത് പ്രചാരണം നടത്തി

സ്വന്തം ലേഖകൻ കൂത്താട്ടുകുളം: ഇലഞ്ഞിയിൽ എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവന് വരവേൽപ്.ശനിയാഴ്ച രാവിലെ ഇലഞ്ഞി ലോക്കൽ കമ്മിറ്റി ഓഫീസിൽ സിപിഐ എം മണ്ഡലം കമ്മിറ്റി അംഗം ടി പി മുരളീധരൻ, എൽഡിഎഫ് നേതാക്കളായ പി എം വാസു, ശശികുമാർ ഇലഞ്ഞി, സജിമോൻ വാട്ടപ്പിള്ളിൽ എന്നിവരും മറ്റ് പാർട്ടിപ്രവർത്തകരും ടിംബർ തൊഴിലാളികളും ചേർന്ന് സ്വീകരിച്ചു. അവരെ അഭിസംബോധന ചെയത് സംസാരിച്ച ശേഷം ഇലഞ്ഞി പഞ്ചായത്തിലെ ഒന്നാം ഘട്ട പര്യടനം ആരംഭിച്ചു.വിവിധ ആരാധനാലയങ്ങളും സന്യാസിനി മഠങ്ങളും സന്ദർശിച്ചു. തൊഴിലിടങ്ങലിലെത്തി തൊഴിലാളികളെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിച്ചു.50 ഓളം അന്ദേവാസികളുള്ള […]

തോമസ് ചാഴിക്കാടന് ജന്മനാട്ടിൽ സ്‌നേഹനിർഭയമായ സ്വീകരണം

സ്വന്തം ലേഖകൻ കോട്ടയം : പാര്‍ലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്റെ തെരെഞ്ഞെടുപ്പ് പ്രചരണം താമസസ്ഥലമായ എസ്.എച്ച് മൗണ്ടില്‍ നിന്നുമാണ് തുടക്കം കുറിച്ചത്. തുടര്‍ന്ന് അതിരമ്പുഴ, വെമ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ മരണവീടുകള്‍ സന്ദര്‍ശനം നടത്തി. അവിടെ നിന്നും ജന്മനാടായ അരീക്കരയിലേക്കാണ് സ്ഥാനാര്‍ത്ഥി പോയത്. മാതൃഇടവകയായ അരീക്കര സെന്റ് റോക്കീസ് ദേവാലയത്തില്‍ എത്തി പ്രാര്‍ത്ഥന നടത്തി. സഹോദരന്‍ ബാബു ചാഴിക്കാടന്റെയും ജോസഫ് ചാഴിക്കാടന്‍ എക്‌സ്.എം.എല്‍.എയുടേയും, ഫാദര്‍. ജോസ് ചാഴിക്കാടന്റെയും ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് വോട്ടര്‍ഭ്യര്‍ത്ഥിച്ചു.അരീക്കര ക്ഷേത്രത്തിലും എത്തി […]

കേരള കോൺഗ്രസിന്റെ ഏറ്റവും ആദരണീയനായ നേതാവാണ് പി.ജെ ജോസഫ് : ജോസ് കെ മാണി എംപി

സ്വന്തം ലേഖകൻ കോട്ടയം: കേരളാ കോണ്‍ഗ്രസ്സിന്റെ ഏറ്റവും ആദരണീയനായ മുതിര്‍ന്ന നേതാവാണ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫെന്ന് വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി.  അദ്ദേഹത്തിനോട് പാര്‍ട്ടി ഒരു തരത്തിലുള്ള നീതിനിഷേധവും കാട്ടിയിട്ടില്ല. രാജ്യസഭാ സീറ്റിന്റെ കാര്യത്തിലും ലോക്‌സഭാ സീറ്റിന്റെ കാര്യത്തിലും വിത്യസ്ത സമീപനമുണ്ടായിട്ടില്ല. രാജ്യസഭാ സീറ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തനം കേരളത്തില്‍ ആകെ ശക്തിപ്പെടുത്തുന്നതിനായി ഏറ്റെടുക്കണമെന്ന് പി.ജെ ജോസഫ് സാര്‍ ഉള്‍പ്പെടുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഏകകണ്ഠമായി നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ ലോക്‌സഭാ സീറ്റിന്റെ കാര്യത്തില്‍ പല പേരുകളും പാര്‍ട്ടിയ്ക്ക് മുമ്പായി വന്നിരുന്നു. […]

അക്രമ രാഷ്ട്രീയത്തിനും അഴിമതിയ്ക്കും എതിരെ സ്ത്രീകൾ പ്രതികരിക്കും: ചമൻ ഫർസാന

സ്വന്തം ലേഖകൻ കോട്ടയം: അക്രമരാഷ്ട്രീയത്തിനും അഴിമതിയ്ക്കും എതിരെ സ്ത്രീജനങ്ങൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രതികരിയ്ക്കുമെന്ന് മഹിളാ കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി ചമൻ ഫർസാന പ്രസ്താവിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മറ്റി റോസമ്മ ചാക്കോ നഗറിൽ (കോട്ടയം മാലി ഓഡിറ്റോറിയം) സംഘടിപ്പിച്ച സംസ്ഥാന തല ദ്വിദിന പരിശീലന പരിപാടിയായ സിതാരെയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു ചമൻ ഫർസാന.മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. കെ.പി.സി. സി ജനറൽ സെക്രട്ടറി വത്സല പ്രസന്നകുമാർ, മഹിളാ കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ സുധാകുര്യൻ, ആശാ സനൽ, സൗമിനി […]

വയൽക്കിളികൾ തിരഞ്ഞെടുപ്പിൽ പറക്കും: ലക്ഷ്യം വികസന വിരുദ്ധ വോട്ടുകൾ; പ്രകൃതിയ്ക്ക് വേണ്ടി സുരേഷ് കീഴാറ്റൂർ മത്സരിക്കും

സ്വന്തം ലേഖകൻ കണ്ണൂർ: പാർലമെന്റ് തിരഞ്ഞെടുപ്പിൽ വയൽകിളികൾ ഇനി പറപറക്കും. സിപിഎമ്മിന് വെല്ലുവിളി ഉയർത്തി മുൻ പാർട്ടി അംഗങ്ങളാണ് മത്സര രംഗത്തേയ്ക്ക് എത്തുന്നത്. കണ്ണൂർ സീറ്റിൽ സുരേഷ് കീഴാറ്റൂർ തന്നെ മത്സര രംഗത്ത് എത്തുമെന്നാണ് ലഭിക്കുന്ന സൂചന. മുൻ സിപിഎം നേതാവും വയൽകിളി സമരനായകനയുമായ സുരേഷ് കീഴാറ്റൂർ കണ്ണൂരിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കും. പരിസ്ഥിതി വാദത്തിന് ഒരു വോട്ട് എന്ന മുദ്രാവാക്യം ഉയർത്തി സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് സുരേഷ് കിഴാറ്റൂർ മത്സരിക്കുക. സിറ്റിങ് എംപി പികെ ശ്രീമതിയെ തന്നെ വീണ്ടും രംഗത്തിറക്കി മണ്ഡലം നിലനിർത്താനുള്ള സിപിഎം […]

പരാതി അറിയിക്കാൻ സി-വിജില്‍ ആപ്പ് റെഡി …

സ്വന്തംലേഖകൻ കോട്ടയം : ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ പരാതി നല്‍കാനുള്ള സി-വിജില്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനസജ്ജമായി.  ആദ്യ ദിവസം സി-വിജിലിലൂടെ മൂന്നു പരാതികള്‍ ലഭിച്ചു. പൊതുസ്ഥലങ്ങളിലെയും നടപ്പാതകളിലെയും പോസ്റ്ററുകള്‍ സംബന്ധിച്ചായിരുന്നു പരാതികള്‍. ഇവയില്‍ തുടര്‍നടപടി സ്വീകരിച്ചു.  വോട്ടിനായി പണം നല്‍കല്‍, പ്രേരിപ്പിക്കല്‍, ഭീഷണി, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് നിയമലംഘനങ്ങള്‍ തുടങ്ങിയവ കണ്ടെത്തിയാല്‍ ചിത്രമോ വീഡിയോ ദൃശ്യമോ സഹിതം  ഈ ആപ്ലിക്കേഷനിലൂടെ കമ്മീഷന് പരാതി നല്‍കാം.  തിരഞ്ഞെടുപ്പ് ബന്ധപ്പെട്ട് പ്രവര്‍ത്തിപ്പിക്കുന്ന എല്ലാ സ്‌ക്വാഡുകളെയും കളക്‌ട്രേറ്റില്‍ സജ്ജീകരിച്ചിട്ടുള്ള കണ്‍ട്രോള്‍ റൂമുമായി ലിങ്ക് […]

ഡീഫേസ്‌മെന്റ് സ്‌ക്വാഡുകള്‍ മായ്ച്ചത് 43539 ചുവരെഴുത്തുകള്‍..

സ്വന്തംലേഖകൻ കോട്ടയം : തിരഞ്ഞെടുപ്പ്  കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച ഡീഫേസ്‌മെന്റ് സ്‌ക്വാഡുകള്‍ കോട്ടയം ജില്ലയില്‍ ഇതുവരെ മായ്ച്ചത് 43539 ചുവരെഴുത്തുകള്‍.തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതു സ്ഥാപനങ്ങളുടെ  മതിലുകളില്‍ അനുവാദമില്ലാതെ എഴുതിയവയാണ് തിരിച്ചറിയാനാവാത്തവിധം കരി ഓയില്‍ ഉപയോഗിച്ചാണ് മായ്ക്കുന്നത്.  അനുവാദം ചോദിക്കാതെ എഴുതിയെന്ന പരാതികള്‍ പരിഗണിച്ച് സ്വകാര്യ വ്യക്തികളുടെ ചുവരുകളിലെ എഴുത്തുകളും നീക്കം ചെയ്യുന്നുണ്ട്. 2836 പോസ്റ്ററുകളും 35 ബാനറുകളും ഇതുവരെ നീക്കംചെയ്തു. നീക്കം ചെയ്യുന്ന പരസ്യ സാമഗ്രികളുടെ വിശദാംശങ്ങള്‍ ഡീഫേസ്‌മെന്റ് സ്‌ക്വാഡ് അതത് ദിവസംതന്നെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ക്ക് നല്‍കുന്നുണ്ട്. […]