ഐഎഎസ് പരീക്ഷ പാസാകാന്‍ വേണ്ടി ജ്യോത്സ്യൻ്റെ നിര്‍ദേശപ്രകാരം തങ്കഭസ്മം പാലില്‍ കലക്കി കുടിച്ചു; വിദ്യാര്‍ഥിയുടെ കാഴ്ച ശക്തിക്ക് തകരാര്‍ സംഭവിച്ചതായി പരാതി

ഐഎഎസ് പരീക്ഷ പാസാകാന്‍ വേണ്ടി ജ്യോത്സ്യൻ്റെ നിര്‍ദേശപ്രകാരം തങ്കഭസ്മം പാലില്‍ കലക്കി കുടിച്ചു; വിദ്യാര്‍ഥിയുടെ കാഴ്ച ശക്തിക്ക് തകരാര്‍ സംഭവിച്ചതായി പരാതി

Spread the love

സ്വന്തം ലേഖിക

കണ്ണൂര്‍: ഐഎഎസ് പരീക്ഷ പാസാകാന്‍ വേണ്ടി ജ്യോത്സ്യൻ്റെ നിര്‍ദേശപ്രകാരം തങ്കഭസ്മം പാലില്‍ കലക്കി കുടിച്ച വിദ്യാര്‍ഥിയുടെ കാഴ്ച ശക്തിക്ക് തകരാര്‍ സംഭവിച്ചതായി പരാതി.

കണ്ണവത്താണ് സംഭവം. കണ്ണാടിപ്പറമ്പ് സ്വദേശിയായ ജ്യോത്സ്യനെതിരെയാണ് പരാതി. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് കുറ്റി അടിക്കാന്‍ മുഹൂര്‍ത്തം നോക്കാനാണ് കണ്ണൂര്‍ കൊറ്റാളി സ്വദേശി പാരഡിസ് ഹൗസില്‍ മൊബിന്‍ ചാന്ദ് ആദ്യമായി കണ്ണാടിപ്പറമ്പിലെ ഇയാളുടെ ജ്യോതിഷാലയത്തില്‍ എത്തുന്ന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്നു വാഹനാപകടത്തില്‍ മൊബിന്‍ മരണപ്പെടാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ് ഭാര്യയെയും ബന്ധുക്കളെയും ഭയപ്പെടുത്തി വിശ്വസിപ്പിച്ചു. ഇതോടെ ആദിവാസികളില്‍ നിന്നു ലഭിക്കുന്ന ഗരുഡന്റെ തലയിലുള്ള ഗരുഡ രത്നം പത്ത് എണ്ണം വാങ്ങി വീട്ടില്‍ സൂക്ഷിക്കാന്‍ നിര്‍ദേശിച്ചു.

തുടര്‍ന്ന് വ്യാജ ഗരുഡ രത്നം, തങ്ക ഭസ്മം, വിദേശ ലക്ഷ്മി യന്ത്രം എന്നിവ നല്‍കി 11,75,000 രൂപ വാങ്ങി. ഭാവിയില്‍ മകന്‍ ഐഎഎസ് പാസ് ആവണമെങ്കില്‍ തങ്ക ഭസ്മം പാലില്‍ കലക്കി കുടിക്കണം എന്നും വീട്ടില്‍ വിദേശ ലക്ഷ്മി യന്ത്രം സൂക്ഷിക്കണമെന്നും നിര്‍ദേശിച്ചു.

ജ്യോത്സ്യൻ്റെ നിര്‍ദേശപ്രകാരം തങ്കഭസ്മം പാലില്‍ കലക്കി കുടിച്ചത്തോടെയാണ് കാഴ്ച ശക്തിക്ക് തകരാര്‍ സംഭവിച്ചത്. ഇതില്‍ സംശയം തോന്നിയതോടെയാണ് മൊബിന്‍ ചാന്ദ് കണ്ണത്വം പൊലീസില്‍ പരാതി നല്‍കിയത്.